Sunday, May 22, 2022

ഒറിഗാനോ

പുതിനയുടെ കുടുംബാംഗമായ ഒറിഗാനോ. ഇതിന്റെ ജന്മദേശം തെക്കുപടിഞ്ഞാറൻ യൂറേഷ്യയാണെങ്കിലും നമ്മുടെ നാട്ടിലും വളരും. പുതുതലമുറയുടെ ഇഷ്ട വിഭവങ്ങൾക്കു രുചിയും മണവും ഗുണവും നൽകാൻ ചേർക്കുന്നതാണ് ഒറിഗാനോ .
വിത്തുകൾ പാകിയും കമ്പുകൾ മുറിച്ചു നട്ടും വളർത്താം. വിത്തുകൾ പാകാൻ ഒരു ഭാഗം ചാണകപ്പൊടി, രണ്ടുഭാഗം മണൽ, രണ്ടുഭാഗം മേൽമണ്ണ് എന്ന അനുപാതത്തിലാണ് മിശ്രിതം തയ്യാറാക്കേണ്ടത്. 
വിത്തുപാകി രണ്ട് ഇഞ്ച് നീളം ആകുമ്പോൾ ചട്ടിയിലേക്ക് നടാം.രണ്ടാഴ്ചയ്ക്കുശേഷം നാമ്പുനുള്ളി കൊടുക്കണം. ഒരിഗാനോയുടെ വളർച്ചയ്ക്കു പറ്റിയ അമ്ല-ക്ഷാരനില ( PH) 6-8 ആണ്.
വറുത്തതും പൊരിച്ചതും ഗ്രിൽ ചെയ്തതുമായ പച്ചക്കറികൾ, ഇറച്ചി, മീൻ എന്നിവയിലാണ് ഇവയുടെ ഇലകൾ രുചിക്കും മണത്തിനുമായി ഉപയോഗിക്കാറുള്ളത്. ഇറച്ചി വറക്കുമ്പോൾ ഒറിഗാനോ ഇലകൾ ചേ ർത്താൽ രുചിയേറും. പച്ചയ്ക്കും ഉണക്കിയും ഉപയോഗിക്കാം. 
ഒറിഗാനോ വളർത്തി ഇലകൾ പുതുമയോടെ ഉപയോഗിക്കാം. ഉണ്ങ്ങിയ ഇലകൾ വിപണിയിൽ ലഭ്യമാണ്.

Saturday, April 10, 2021

കാർഷിക കോഴ്സുകൾ ഫ്രീ ആയി

 കേരള കാർഷിക സർവ്വകലാശാല

അറിവ് പകർന്നു നൽകാൻ നടത്തുന്ന ഒരു ഓൺ ലൈൻ ഉപാധിയാണ് മാസ്റ്റീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്(MOOC). കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലായാണ് കോഴ്സുകൾ  ഫ്രീ ആയി നടത്തപ്പെടുന്നത്.

ഇതിൽ വീഡിയോ ക്ലാസുകൾ/ഓൺലൈൻ പരീക്ഷ വഴിയുള്ള മൂല്യനിർണ്ണയം എന്നിവ നടത്തപ്പെടുന്നു.

50% മാർക്ക് കൂടുതൽ വാങ്ങിയവർക്ക് ആവശ്യമെങ്കിൽ ഫീസ് അടച്ച് Certificate വാങ്ങാം.

ഇതിൽ ഏങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന് ഉള്ളതാറിയാൻ ഈ വിഡിയോ കാണുക.



Join this course use the below link

http://www.celkau.in/MOOC/Default.aspx