കേരളത്തില്‍
പൊതുവെ തണുപ്പ് കൂടുതലുള്ളതും കഠിനമഴക്കാലത്തിനുശേഷമുള്ള കാലാവസ്ഥാ സമയത്താണ്
ഉള്ളിക്കൃഷിക്ക് യോജിച്ചത്. ആഗസ്ത് മുതല്‍ സെപ്തംബറില്‍ വിളവിറക്കി ഒക്ടോബര്‍
മുതല്‍ ഡിസംബര്‍, ജനുവരിവരെയുള്ള
തണുപ്പ് കാലാവസ്ഥയാണ് ഉള്ളിക്ക് ഏറ്റവും അനുയോജ്യമായത്. ചെറിയ ഉള്ളിക്കും വലിയ
ഉള്ളിക്കും ഇത് ബാധകമാണ്. ഉള്ളികൃഷിയ്ക്ക്
നീര്‍വാര്‍ച്ചാ സൗകര്യമുള്ള, സൂര്യപ്രകാശലഭ്യതയുള്ള
ഇടമാണ് വേണ്ടത്. വലിയതോതിലുള്ള മഴ
ഉള്ളി കൃഷിക്ക് ദോഷകരമായി വരാറുണ്ട്. ഒരു
സെന്റ് 600 ഗ്രാം വിത്ത് മതിയാകും. ഒരു കി.ഗ്രാം വിത്ത് നട്ടാല്‍ 10 കി.ഗ്രാം
ഉള്ളി ലഭിക്കും. അടിവളമായി കാലിവളം ഇട്ട് മണ്ണിളക്കി എടുത്താണ് കൃഷി ചെയ്യേണ്ടത്. ആര്‍ക്ക കല്യാണ്‍ എന്ന ഇനമാണ് കേരളത്തിനു
പറ്റിയത്. പാകി 6-8 ആഴ്ചയ്ക്കുശേഷം തൈകള്‍
പറിച്ചുനടാം. പ്രധാന കൃഷിയിടം കിളച്ച് കാലിവളം ചേര്‍ത്തശേഷം
15 സെ. മീ. അകലത്തില്‍ വാരങ്ങള്‍ എടുത്ത് 10 സെ. മീ. അകലത്തില്‍ തൈകള്‍ നടാം. നട്ടശേഷം ഉടന്‍ നനച്ചുകൊടുക്കേണ്ടതുണ്ട്. ബയോഗ്യാസ് സ്ലറി ഏറ്റവും അനുയോജ്യമാണ്.
മൂപ്പെത്തുമ്പോള്‍ ഇലകള്‍ ഉണങ്ങിയിരിക്കും. ഈ
സമയം മണ്ണ് ഉണങ്ങാതിരിക്കാന്‍ നനയ്ക്കുന്നത് നല്ലതാണ് ഉള്ളി വിളവെടുക്കാന്‍ ഏകദേശം
140 ദിവസം വേണ്ടിവരും. പറിച്ചെടുത്ത ഉള്ളി
ഉണങ്ങിയ ഇലയോടുകൂടിത്തന്നെ ഉണക്കാം. ഈ രീതിയില്‍ നമുക്കും ഉള്ളിക്കൃഷി
ആരംഭിക്കാവുന്നതാണ്.
No comments:
Post a Comment