Monday, February 5, 2018

കൊക്കോ ചെടികൾ എങ്ങനെ നടണം.


              ചോക്കലേറ്റ് നിർമ്മിക്കുന്നതിനുള്ള പ്രധാന അസംസ്കൃതവസ്തുവാണ് കൊക്കോയുടെ കുരുക്കൾ. ഒരു വനവൃക്ഷം എന്ന നിലയിൽ നിന്ന് ലോകമെങ്ങും കൃഷിചെയ്യപ്പെടുന്ന ഒരു വിളയായി ഇന്ന് ഇതു മാറിയിരിക്കുന്നു.  ആദ്യകാലത്ത് ഒരു ഇടവിളയായി മാത്രം  കൃഷി ചെയ്തിരുന്ന കൊക്കോ  എന്നാല്‍ ഇന്ന്  കർഷകരുടെ ഒരു പ്രധാന കാർഷികവിളയായിരിക്കുകയാണ്. കോക്കോ ഉൽപ്പന്നങ്ങൾ ലോകമെങ്ങും വിറ്റു വരുന്നു. എല്ലാ മാസവും പൂക്കളും കായ്കളും ഉണ്ടാകുന്ന ഒരു ചെടിയാണ്‌ കൊക്കോ. ചോക്കലേറ്റിന്റേയും ചോക്കലേറ്റ് ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിലുള്ള വൻ വർദ്ധന മൂലം കോക്കോയുടെ ആവശ്യകത ഇന്നു വളരെ  ഏറിയിട്ടുണ്ട്.
                 വിത്തുകൾ മുളപ്പിച്ച തൈകളോ ഒട്ടുതൈകളോ നടീൽ‌വസ്തുവായി ഉപയോഗിക്കാം. ഗുണനിലവാരമുള്ള മാതൃവൃക്ഷത്തിൽ നിന്നും എടുക്കുന്ന മുകുളങ്ങളാണ്‌ ഉപയോഗിക്കുന്നത്. ഫലഭൂയിഷ്ഠി കുറഞ്ഞ ചരല്‍ നിറഞ്ഞ ചെങ്കല്‍ പ്രദേശങ്ങളില്‍ 50സെ.മീ.x  50സെ.മീ. x 50സെ.മീ. വലിപ്പത്തില്‍ കുഴികളെടുക്കണം. അതിനുശേഷം ഈ കുഴികളില്‍ മേല്‍മണ്ണും, ജൈവാംശങ്ങളും നിറയ്ക്കണം. വേനല്‍ മഴ ലഭിക്കുന്ന മേയ്-ജൂണ്‍ മാസങ്ങളാണ് നടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. കൊക്കോയുടെ പോഷക ആഗിരണവേരുകള്‍ മണ്‍നിരപ്പില്‍ ഒതുങ്ങി നില്‍ക്കുന്നതുകൊണ്ട്, അധികം ആഴത്തിലല്ലാതെ വേണം തൈകള്‍ നടാന്‍. അല്ലെങ്കില്‍ 6 or 9 ഇഞ്ച്‌ നീളമുള്ള പോളിത്തീന്‍ കൂടുകളില്‍ മണ്ണും, മണലും ചാണകപ്പൊടിയും കൂടി മിശ്രിതമാക്കിയിട്ടു നിറക്കുക. അതിനു ശേഷം ഓരോ കൊക്കോ കുരു , ഒരിഞ്ചു താഴ്ത്തി നടുക. ആവശ്യത്തിന് ജല സേചനവും, തണലും നല്‍കണം. കൂടകള്‍ തമ്മില്‍ ഒരടിയെങ്കിലും അകലം വേണം. മൂന്നു മാസം കഴിയുമ്പോഴേക്കും, കൂടയില്‍ തൈകള്‍ തയ്യാറാകും. ജൂണ്‍ മാസമാകുമ്പോള്‍, ഒന്നരയടി സമ ചതുരവും താഴ്ചയുമുള്ള കുഴികളെടുത്തു്, അതില്‍ കുറച്ചു വളപ്പൊടിയും, മണ്ണും ചേര്‍ത്ത്, ഇളക്കിയത്തിനു ശേഷം തൈകള്‍ നടുക.
         കായ്കളുടെ ഘടനയും സവിശേഷതകളും അനുസരിച്ച് മൂന്നായി തിരിച്ചിരിക്കുന്നു. ക്രയലോ. ഫോറസ്റ്റീറോ, ട്രിനിറ്റാരിയോ എന്നിവയിൽ ആദ്യത്തെ രണ്ടെണ്ണം പ്രകൃത്യാ ഉരുത്തിരിഞ്ഞുവന്നവയും ട്രിനിറ്റാരിയോ പ്രകൃതിദത്ത സങ്കരയിനവുമാണ്‌. ക്രയലോ  വർഗ്ഗത്തിലെ ചെടികളിൽ ഉണ്ടാകുന്ന കായ്കൾക്ക് ചുവന്ന നിറവും പരുപരുത്ത തൊലിയും ആഴത്തിലുള്ള വരിപ്പുകളുമാണുള്ളത്. ഗുണനിലവാരത്തിൽ ഒന്നാം സ്ഥാനത്തുള്ള കൊക്കോയിനമാണെങ്കിലും വിളവ് കുറവാണ്‌.                                     കീടരോഗബാധകളേയും പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള കഴിവും ഇവയ്ക്ക് കുറവാണ്‌. ഏറ്റവും പ്രചാരത്തിലുള്ള കൊക്കോയിനമാണ് ഫോറസ്റ്റീറോ.  ഉരുണ്ടതും ആഴമില്ലാത്ത വരിപ്പുകളും മിനുസമാർന്ന പ്രതലവുമാണ്‌ ഈ ഇനങ്ങളുടെ പ്രത്യേകത. കായ്കൾക്ക് പച്ച നിറവും മൂപ്പെത്തുന്നതോടുകൂടി മഞ്ഞ നിറവുമാണുള്ളത്. ക്രയലോയുടെയത്ര മികച്ച ഗൂണനിലവാരമില്ലെങ്കിലും ഉയർന്ന രോഗപ്രതിരോധശേഷിയും പ്രതികൂല കാലാവസ്ഥയെ തരണം ചെയ്യാനുള്ള കഴിവ് എന്നിവയും ഈ വർഗ്ഗത്തിനു കൂടുതലായുണ്ട്.ക്രയലോയുടേയും ഫോറസ്റ്റീറോയുടേയും സമ്മിശ്ര ഗുണങ്ങൾ ഉള്ള കോക്കോ വർഗ്ഗമാണ്  ട്രിനിറ്റാരിയോ.
   കേരള കാർഷിക സർ‌വ്വകലാശാല വികസിപ്പിച്ചെടുത്ത സിസിആർപി-1 മുതൽ സിസിആർപി 7 വരെയുള്ള ഏഴ് ഇനങ്ങളും സിസിആർപി-,8,9,10 എന്നീ ഹൈബ്രീഡ് ഇനങ്ങളും വികസിപ്പിച്ചിട്ടുണ്ട്.





No comments:

Post a Comment