മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂവ് എന്നും
വിളിക്കപ്പെടുന്ന പനിനീർപ്പൂവ്. പൂവിതളിൽ
നിന്നും ഹൃദ്യമായ സുഗന്ധമുള്ള പനിനീർ വേർതിരിച്ചെടുക്കാൻ കഴിയുന്നതുകൊണ്ടാണ് ഈ
ചെടി പനിനീർച്ചെടി എന്നറിയപ്പെടുന്നത്. പനിനീർ കണ്ണിലുണ്ടാകുന്ന ചില അസുഖങ്ങൾക്കു
പ്രതിവിധിയായും, സുഗന്ധ ലേപനമായും പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു. വിവിധ
നിറങ്ങളിലും ഭാവങ്ങളിലും വലിപ്പത്തിലും കാണപ്പെടുന്ന ഈ പുഷ്പങ്ങൾ സ്നേഹത്തിന്റെയും
പ്രണയത്തിന്റെയും പ്രതീകമായി ലോകമെമ്പാടും അറിയപ്പെടുന്നു. ഏകദേശം
25,000 പരം ഇനങ്ങളിലുള്ള പനിനീർച്ചെടികൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉണ്ട്.
വീടുകളില്‍ കമ്പുകള്‍
നാട്ടിയാണ് റോസച്ചെടികള്‍ വളര്‍ത്തുന്നത്. എന്നാല്‍ റോസച്ചെടികളില്‍
പരിക്ഷണങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത വര്‍ണ്ണവൈവിധ്യം പുതിയ ഇനങ്ങളെ വീടുകളില്‍
എത്തിച്ചിരിക്കുകയാണ്.ബഡ്ഡു തൈകളാണ് ഇന്ന് റോസച്ചെടികളില്‍ കൂടുതലും വളര്‍ത്തുന്നത്.
ഇത്തരത്തിലുള്ള ചെടികള്‍ നട്ടുവളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്. സാധാരണയായി നഴ്‌സറികളില്‍ നിന്ന് വാങ്ങുന്ന തൈകള്‍
ചെടിച്ചട്ടികളിലാണ് നാം വളര്‍ത്തുന്നത്. 35 സെന്റീ മീറ്റർ ഉയരവും 30 സെന്റീ മീറ്റർ
വ്യാസവുമുള്ള ചട്ടികളാണ് ചെടി നടുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. മൂന്നുഭാഗം
വളക്കൂറുള്ള മേൽമണ്ണും, രണ്ടുഭാഗം ചാണകപ്പൊടിയും, ഒരുഭാഗം മണലും
ഏകദേശം 50-75ഗ്രാം വരെ എല്ലുപൊടിയും ചേർത്താണ് ചട്ടികളിലേയ്ക്കുള്ള മിശ്രിതം
നിറയ്ക്കുന്നത്.ചെടിച്ചട്ടികളുടെ ദ്വാരത്തിന്റെ സ്ഥാനത്ത്
ഒരു ഓടിന്റെ കഷണം വെച്ച് നീര്‍വാര്‍ച്ച
സൗകര്യം ഉറപ്പുവരുത്തി ചട്ടിയുടെ മുക്കാല്‍ ഭാഗത്തോളം മണ്ണ് നിറയ്ക്കുന്നതാണ്
നല്ലത്. ബാക്കിഭാഗം പിന്നീട് വളപ്രയോഗത്തിനുള്ള സ്ഥലമായി മാറ്റിയിടണം. നഴ്‌സറിയില്‍ നിന്ന് വാങ്ങിയ ചെടികള്‍ നടുന്നതിന് മുമ്പ്
പ്ലാസ്റ്റിക് കവര്‍നീക്കിയ ശേഷം അതിന്റെ വലുപ്പത്തില്‍ ചട്ടിയിലെ മണ്ണ് നീക്കി
വേണം തൈകള്‍ നടുവാന്. തൈകളുടെ ബഡ്ഡു
ചെയ്തഭാഗം മണ്ണിനു മുകളിലായിരിക്കണം. രണ്ടാഴ്ച നന്നായി നനക്കുന്നത് നല്ലതാണ്.
ചെടികള്‍ നട്ട് ഒരുമാസത്തിനുള്ളില്‍ ഗാര്‍ഡന്‍മിക്‌സ്ചര്‍
നല്‍കണം. മുട്ടത്തോടിന്റെ പൊടി, ചകിരി എന്നിവ ചെടിച്ചോട്ടില്‍ ഇട്ട് നനയ്ക്കണം.കൃത്യമായും വളപ്രയോഗം ആവശ്യമുള്ള ചെടിയാണ്
ഇത്. ആദ്യത്തെ പൂവ് വിരിയുന്നതുവരെ 2 കിലോഗ്രാം മുതൽ 5 കിലോഗ്രാം വരെ അളവിൽ ചാണകമോ കമ്പോസ്റ്റോ നൽകേണ്ടതാണ്.
ആദ്യത്തെ പൂവ് വിരിഞ്ഞുകഴിയുമ്പോൾ 50ഗ്രാം കടലപ്പിണ്ണാക്ക് ചെടികൾക്ക് നൽകേണ്ടതാണ്. രണ്ടോ
മൂന്നോ കിലോഗ്രാം പച്ചച്ചാണകമോ നിലക്കടലപ്പിണ്ണാക്കോ 4 ദിവസം മുതൽ 7 ദിവസം വരെ 5ltr പച്ചവെള്ളത്തിൽ ഇട്ടുകലക്കിയെടുന്ന ലായനി ഒരുചെടിക്ക്
അരലിറ്റർ എന്ന് തോതിൽ വെള്ളത്തിൽ നേർപ്പിച്ച് നൽകേണ്ടതാണ്. ഇത്തരം വളപ്രയോഗങ്ങൾ
കഴിഞ്ഞാൽ ചെടികൾ നന്നായി നനച്ചുകൊടുക്കേണ്ടതുമാണ്.
റോസച്ചെടിച്ചട്ടികള്‍ നല്ല വെയില്‍
ലഭിക്കുന്ന സ്ഥലത്ത് വെക്കുന്നതാണ് നല്ലത്. നാടന്‍ ഇനങ്ങളുടെ മൂത്തകമ്പുകളുടെ
അഗ്രഭാഗത്ത് ചാണകം പുരട്ടി നട്ടാല്‍ വേഗത്തില്‍ കിളിര്‍ക്കും.
നിറം, വലിപ്പം,ആകൃതി, ഗന്ധം എന്നിവ
അടിസ്ഥാനമാക്കി പ്രധാനമായും അഞ്ചായി ചെടികൾ വിഭജിച്ചിട്ടുണ്ട്.
ഹൈബ്രിഡ്
സുഗന്ധത്തിലും വലിപ്പത്തിലും മികച്ച
ഇനങ്ങളായ ജവാഹർ, പൂർണ്ണിമ, ,ഷോഗേൾ, സുപ്രീയ, ബ്ലാക്ക് ബ്യൂട്ടി, ബ്ലൂമൂൺ എന്നിവയിൽ പൂക്കൾ ഒറ്റയായിട്ടാണ് ഉണ്ടാകുന്നത്.
ഫ്ലോറിബൻഡ
വലിപ്പം കൂടുതലായ ഈ വിഭാഗത്തിലെ ചെടികളിൽ
പൂക്കൾ കുലകളായി ഉണ്ടാകുന്നു. കൂടാതെ സുഗന്ധവും കുറവാണ്. ഫ്രഞ്ച് ലേസ്, ബ്രൈഡൽ പിങ്ക്, മേഴ്സിഡസ്, ഏഞ്ചൽ ഫേസ്, ഫന്റാസിയ, ഗിതാർ എന്നിവയാണ്
പ്രധാന ഇനങ്ങൾ.
പോളിയാന്ത
ധാരാളം പൂക്കൾ ഉണ്ടാകുന്ന ഈ ചെടികൾക്ക്
ഉയരം കുറവാണ്. എക്കോ, നർത്തകി, രശ്മി ഐഡിയൻ, ഡാർക്ക് ബ്യൂട്ടി എന്നിവയാണ് പ്രധാന ഇനങ്ങൾ
മിനിയേച്ചേഴ്സ്
തണ്ടുകൾ, പൂക്കൾ, ഇലകൾ എന്നിവ
ചെറുതായുള്ള ഈ ഇനത്തിലെ ചെടികൾ ഒരടിയിൽ കൂടുതൽ പൊക്കത്തിൽ വളരാറില്ല. ചന്ദ്രിക, സിൻഡ്രല്ല, സമ്മർബട്ടർ, റ്റീപാർട്ടി, ടോപ്പ് സീക്രട്ട്
യല്ലോ ഡോൾ എന്നിവയാണ് ഈ ഇനത്തിലെ പ്രധാന ചെടികൾ
ക്ലൈംബേഴ്സ്
പടർന്നു
പിടിക്കുന്ന ഇനത്തിലെ ചെടികൾ ആണിവ. ക്ലൈംബിംഗ് പീസ്, കോക്ക് ടെയിൽ, ക്ലൈംബിംഗ് പാരഡൈസ്
എന്നിവയാണ് പ്രധാന ചെടികൾ
വളരെ പെട്ടെന്ന് കീടരോഗബാധയേൽക്കുന്ന ഒരു ചെടിയാണിത്.
ചില പ്രധാന രോഗങ്ങൾ, നിയന്ത്രണം.
ചൂർണ്ണ പൂപ്പൽ രോഗം.
ചെടികളുടെ
തളിരിലകളിൽ ഉണ്ടാകുന്ന ഫംഗസ് ബാധയാണിത്. ആരംഭകാലങ്ങളിൽ തളിരിലകൾ അകത്തേക്ക്
ചുരുണ്ടുവരുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. രോഗത്തിന്റെ തീവ്രതയനുസരിച്ച്
ഇലകളിലും തണ്ടുകളിലും പൂപ്പൽ പോലെ ചാരനിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നു. രോഗം
നിയന്ത്രിക്കുന്നതിനായി രോഗം ബാധിച്ച കൊമ്പുകൾ മുറിച്ചുമാറ്റേണ്ടതാണ്. സൾഫെക്സ്, കെരാത്തേൻഎന്നീ
രാസകീടനാശിനികൾ 1.5 ഗ്രാം മുതൽ 5 ഗ്രാം വരെ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ
ചെയ്യേണ്ടത് നന്നായിരിക്കും.
കരിമ്പൊട്ട് രോഗം.
ഇലകളിലുണ്ടാകുന്ന കറുത്ത പുള്ളികൾ/അടയാളങ്ങൾ
എന്നിവയാണ് രോഗം തിരിച്ചറിയുന്നതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം. കീടബാധയേറ്റ ഇലകൾ
കാലക്രമേണ കൊഴിഞ്ഞുപോകാറുണ്ട്. ഡൈത്തേൺ-എം എന്ന രാസകീടനാശിനി 45.2 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ
കലർത്തി ചെടികളിൽ സ്പ്രേ ചെയ്യുന്നത് ഈ രോഗം നിയന്ത്രിക്കുന്നതിന് സഹായകമാണ്.
മണ്ടയുണങ്ങൽ
ചെടിയിൽ മുകളിൽ
നിന്നും താഴേക്ക് കമ്പുകൾ ഉണങ്ങി നശിക്കുന്നതാണ് രോഗലക്ഷണം. ഉണങ്ങി കമ്പുകൾ
മുറിച്ചുമാറ്റി മുറിവായിൽ ബോർഡോ മിശ്രിതം പുരട്ടേണ്ടതാണ്.
തുരുമ്പ് രോഗം.
ഇലകളിലും
തണ്ടുകളിലും തുരുമ്പെടുത്ത അടയാളങ്ങളാണ് പ്രധാന രോഗ ലക്ഷണം. രോഗലക്ഷണങ്ങൾ
കാണിക്കുമ്പോൾ ഡൈത്തേൺ (2.78)ഗ്രാം, അല്ലെങ്കിൽ
സൾഫ്ഗെക്സ്(2 ഗ്രാം) എന്നീ
രാസകീടനാശിനികൾ 1 ltr വെള്ളത്തിൽ നേർപ്പിച്ച് ചെടികളിൽ തളിക്കുന്നത് നല്ലതാണ്.
ശൽക്ക കീടം.
ചെടികളെ
നശിപ്പിക്കുന്ന പ്രധാന കീടമാണ് ശൽക്കകീടങ്ങൾ. ശൽക്കരൂപത്തിൽ മെഴുകിനെപ്പോലെ
ചെടികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഈ കീടങ്ങൾ തണ്ടിൽ നിന്നും ചെടിയുടെ
നീരൂറ്റിക്കുടിക്കുന്നതിനാൽ ചെടികൾ ഉണങ്ങി നശിക്കുന്നു. എണ്ണത്തിൽ കുറവാണെങ്കിൽ
കൈകൊണ്ട് നശിപ്പിക്കാവുന്നതാണ്. റോഗർ, നുവാക്രോൺ എന്നീ രാസകീടനാശിനികൾ 1-2 മില്ലീ ലിറ്റർ
അളവിൽ 1
ലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുന്നത് ഈ കീടങ്ങളെ നശിപ്പിക്കുന്നതിന്
നല്ലതാണ്.
വണ്ടുകൾ.
പൂക്കൾ, ഇലകൾ, തണ്ട്, വേര്
എന്നീ ഭാഗങ്ങളിൽ ആക്രമിക്കുന്ന കീടമാണ് ചാഫർ വണ്ടുകൾ. പകൽനേരങ്ങളിൽ ഈ വണ്ടുകളെ
കാണാൻ സാധിക്കുന്നില്ല.ഈ കീടങ്ങൾ ഇലയുടെ ഭാഗങ്ങൾ ചന്ദ്രാകൃതിയിൽ
നശിപ്പിക്കുന്നതുമൂലം ചെടികളും നശിക്കുന്നു. ഇതിനെതിരെ ബി.എച്ച്.സി 5% എന്ന
രാസകീടനാശിനി 15 ഗ്രാം വരെ വിതറുകയാണ് ചെയ്യുന്നത്.
No comments:
Post a Comment