Friday, March 23, 2018

മത്തന്‍ കൃഷിരീതികളും കുരുവിന്റെ ഗുണങ്ങളും

             മത്തന്‍ കൃഷി വളരെ എളുപ്പവും കാര്യമായ പരിചരണം ആവശ്യമില്ലാത്തതും ആണ്.പൂര്‍ണ്ണമായും ജൈവ രീതിയില്‍ മത്തന്‍ നമുക്ക് കൃഷി ചെയ്യാം.വിത്തുകള്‍ ആണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിച്ചു പറിച്ചു നടാം. നടുമ്പോള്‍ നല്ല രീതിയില്‍ അടിവളം കൊടുക്കാം, അതിനായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, കോഴി വളം, എല്ലുപൊടി, ഉണങ്ങി പൊടിച്ച കരിയില, വേപ്പിന്‍ പിണ്ണാക്ക് ഇവ ഉപയോഗിക്കം. വിത്തുകള്‍ നടുന്നതിന് മുന്‍പ് 6 മണിക്കൂര്‍ വെള്ളത്തില്‍ മുക്കി വെക്കുന്നത് നല്ലതാണ്. അമ്പിളി എന്ന മത്തന്‍ ഇനം കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തതാണ്. 5 കിലോ വരെ തൂക്കം ലഭിക്കുന്ന വലിയ കായകള്‍ ഇതിന്റെ പ്രത്യേകതയാണ്. സരസ്, അര്‍ക്കാ ,സൂര്യമുഖി, അര്‍ക്ക ചന്ദ്രന്‍ തുടങ്ങിയ ഇനങ്ങളും ഉണ്ട്. മത്തന്‍ വള്ളി വീശി തുടങ്ങുമ്പോള്‍ കപ്പലണ്ടി പിണ്ണാക്ക് (കടല പിണ്ണാക്ക്) കൊടുക്കുന്നത് നല്ലതാണ്. ഇതിനായി കുറച്ചു കടല പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു 2-3 ദിവസം വെച്ച ശേഷം നേര്‍പ്പിച്ചു ഒഴിച്ച് കൊടുക്കാം. കടല പിണ്ണാക്ക് നേരിട്ട് മണ്ണില്‍ ഇട്ടാല്‍ ഉറുമ്പ് കൊണ്ടുപോകും, അതൊഴിവാക്കാന്‍ ആണ് അത് പുളിപ്പിച്ച് കൊടുക്കുന്നത്. ഇടയ്ക്കിടെ നാമ്പ് നുള്ളി വിടുന്നത് കൂടുതല്‍ തണ്ടുകള്‍ ഉണ്ടാകാന്‍ സഹായിക്കും. മത്തന്‍ കൃഷി പരിചരണം ആവശ്യമുള്ള ഒരു ഘട്ടം അതിന്റെ പൂക്കള്‍ ഉണ്ടാകുമ്പോള്‍ ആണ്. കൃത്രിമമായ പരാഗണം ചെയ്യണം, ഇല്ലെങ്കില്‍ കായകള്‍ ഉണ്ടാകില്ല. സ്വാഭാവികമായ പരാഗണം ഇപ്പോള്‍ കുറവായി ആണ് നടക്കുന്നത്. അത് കൊണ്ട് നമ്മള്‍ അത് ചെയ്തു കൊടുക്കണം. ആദ്യം ഉണ്ടാകുക ആണ്‍ പൂക്കള്‍ ആണ്, പെണ്‍  പൂക്കള്‍ പിന്നീട് ഉണ്ടാകും. പെണ്‍ പൂക്കള്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ പരാഗണം നടത്തി കൊടുക്കണം. പ്രധാന അക്രമി കായീച്ച ആണ്, പരാഗണം നടത്തി കായകള്‍ പൊതിഞ്ഞു സൂക്ഷിച്ചാല്‍ നമുക്ക് അവയുടെ ആക്രമണം തടയാം. ഉണങ്ങിയ കരിയില കൊണ്ട് മൂടി മത്തന്‍ കായകള്‍ സംരക്ഷിക്കാം. മത്തന്‍ പൂക്കളും ഇളം തണ്ടും ഉപയോഗിച്ച് സ്വാദിഷ്ട്ടമായ തോരന്‍ ഉണ്ടാക്കാം.

                  മത്തൻ കുരു വെറുതെ കളയല്ലേ .ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് .ഹൃദയരോഗ്യത്തിന്റെ സംരക്ഷണം നടത്തുന്നതിൽ മുക്കിയ പങ്കു വഹിക്കുന്നു മത്തൻ കുരു .അപകടകരമായ കോളസ്ട്രോളിന് പോലും പിടിച്ചു നിർത്തി ആരോഗ്യം പ്രധാനം ചെയുന്നു മത്തൻ കുരു .മത്തൻ കുരുവിൽ ഏറിയ തോതിൽ മഗ്നീഷ്യം അടങ്ങായിരിക്കുന്നു.ഇത് ഹൃദയത്തിന്റെ ആരോഗ്യ നിലനിർത്താൻ  സഹായിക്കുന്നു . അതുപോലെ രോഗപ്രതിരോധശേഷിയും വർധിപ്പിക്കുന്നു .കരൾ സമന്താമായ അസുഖങ്ങൾക്കും ഇതു നല്ലതാണ് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു .മത്തൻ കുരുവിൽ ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം അടങ്ങിട്ട് ഉണ്ട് .പ്രോസ്റ്റേറ്റ് ക്യാൻസർ ,പ്രമേഹം ഉള്ളവർക്കും മറുമരുന്ന് ആണ് മത്തൻ കുരുവിന്റെ ഉപയോഗം. (എന്നു പറഞ്ഞ് മരുന്ന് ഉപയോഗം നിർത്തരുത് അതിന്റെ കൂടെ ഇതും കഴിക്കുക )കറികൾ വെക്കുമ്പോൾ അതിന്റെ കൂടെ മത്തൻ കുരും ചേർക്കുക .




No comments:

Post a Comment