Showing posts with label Agricultural Course. Show all posts
Showing posts with label Agricultural Course. Show all posts

Saturday, April 10, 2021

കാർഷിക കോഴ്സുകൾ ഫ്രീ ആയി

 കേരള കാർഷിക സർവ്വകലാശാല

അറിവ് പകർന്നു നൽകാൻ നടത്തുന്ന ഒരു ഓൺ ലൈൻ ഉപാധിയാണ് മാസ്റ്റീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്(MOOC). കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലായാണ് കോഴ്സുകൾ  ഫ്രീ ആയി നടത്തപ്പെടുന്നത്.

ഇതിൽ വീഡിയോ ക്ലാസുകൾ/ഓൺലൈൻ പരീക്ഷ വഴിയുള്ള മൂല്യനിർണ്ണയം എന്നിവ നടത്തപ്പെടുന്നു.

50% മാർക്ക് കൂടുതൽ വാങ്ങിയവർക്ക് ആവശ്യമെങ്കിൽ ഫീസ് അടച്ച് Certificate വാങ്ങാം.

ഇതിൽ ഏങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന് ഉള്ളതാറിയാൻ ഈ വിഡിയോ കാണുക.



Join this course use the below link

http://www.celkau.in/MOOC/Default.aspx


Monday, February 26, 2018

ഗ്രോബാഗും ചട്ടിയും എങ്ങനെ നിറയ്ക്കും ..(പലരുടെയും സംശയം അതിനുള്ള ഒരു ചെറിയ അറിവ്)


                ചട്ടിയിലും ഗ്രോ ബാഗിലും മിക്ചർ  നിറക്കുമ്പോൾ  ഏറ്റവും അടിയില്‍ ഒരിഞ്ച് മണ്ണ് നിറച്ചതിനു ശേഷം വളരെ ചെറുതാക്കിയ  ഓടിന്റെ പൊട്ടിയ കഷ്ണങ്ങള്‍ ഗ്രോബാഗിൻറെ നടുവിലായി(സൈഡിൽ ഇട്ടാൽ ഗ്രോബാഗ്‌ കേടാവും-)  ഇട്ടുകൊടുക്കുന്നതു വെള്ളം വാര്‍ന്നു പോകാന്‍ സഹായിക്കും ,കല്ലും കട്ടയും കളഞ്ഞ്  രണ്ടുമൂന്നു ദിവസം  വെയിലത്തിട്ടു നന്നായി ചൂട് കൊള്ളിച്ച മണ്ണിൻറ് കൂടെ  തുല്യ അളവിൽ  ചാണകപൊടി മിക്സ് ചെയ്യുക .ചാണക പൊടി കിട്ടിയില്ലെങ്കില്‍ മണ്ണിര കന്പോസ്റ്റ് ഉപയോഗിക്കുക.

                   പച്ച ചാണകം ഇടരുത് . ചാരം ഇടാത്തതാണ് നല്ലത്. മണ്ണിൽ നിന്നുമുള്ള  തണ്ട് തുരപ്പൻ പോലുള്ള കീടങ്ങളെ അകറ്റാൻ  അല്പം ചാരം ചേർക്കാം കൂടരുത് , ചാരമിട്ടാൽ മണ്ണിന്റെ പുളിപ്പ് കൂടും അത് ചെടികൾക്ക്  അത്ര നല്ലതല്ല .കരിയിലകൾ കൂട്ടിയിട്ടു കത്തിച്ച ചാരം ചേർക്കാം  ഇത്  ചെടികൾക്ക് ആവശ്യമായ പൊട്ടാഷ് നെൽകും. വേരോട്ടം ലഭിക്കാൻ  മണല്‍ മിക്സ് ചെയ്യുന്നത്  നല്ലതാണ് , നിർബന്ധമില്ല . ടെറസ്സില്‍ കൃഷി ചെയ്യുന്നവര്‍ മണ്ണിന്റെ കൂടെ ചകിരി ചോര്‍ മിക്സ് ചെയ്യുന്നത് മണ്ണിന്റെ ഈര്‍പ്പം നില നിര്‍ത്താനും ചട്ടിയുടെ ഭാരം  കുറയ്ക്കാനും സഹായിക്കും .

                കരിയില (ഉണക്കയില) കിട്ടുമെങ്കിൽ  ഇട്ടു കൊടുക്കുക . നമ്മുടെ വീട്ടില്‍ ഇരിക്കുന്ന തൊണ്ടോ ചകിരിയോ ഇടരുത് ഉപ്പിന്റെ അംശം കാണും  അതിനു പുളിപ്പ് കൂടുതല്‍ ആവും പ്രോസസ്  ചെയ്തെ ചകിരി ചോര്‍ മേടിക്കാന്‍ കിട്ടും. ചകിരി ചോര്‍ മിക്സ് ചെയ്യുന്നതിന് മുന്‍പേ വെള്ളത്തില്‍ ഇട്ടു കുതിര്‍ക്കുക അപ്പോള്‍ ഒരു കിലോ ചകിരി ചോര്‍ അഞ്ചു കിലോ ആവും. ചാണക പൊടി, മണ്ണ്, ചകിരിചോര്‍ എന്നിവ ഒരേ അനുപാതത്തില്‍ എടുത്ത് ഒരു പിടി കുമ്മായവും ചേർത്ത് മിക്സ്‌ ചെയ്യുക. കുമ്മായം ചേർക്കുന്നത് മണ്ണിന്റെ അമ്ലത്വം ക്രമീകരിക്കും ചെടികൾക്ക് വേണ്ട കാത്സ്യത്തിന്റെ കുറവ് പരിഹരിക്കും. കുമ്മായം ഇല്ലെങ്കിൽ  മുട്ടത്തോട് നന്നായി പൊടിച്ച്  ഇട്ടു കൊടുക്കാം.

                    ചട്ടിയില്‍ ആദ്യം കാൽ ഭാഗം ഈ മിക്സ് നിറച്ച്ബാക്കിയുള്ള മിശ്രിതത്തിൽ 50 ഗ്രാം കടലപ്പിണ്ണാക്ക് 50 ഗ്രാം വേപ്പിന്‍ പ്പിണ്ണാക്ക് 50 ഗ്രാം എല്ലുപൊടി മിക്സ് ചെയ്ത് ഗ്രോ ബാഗിന്റെ പകുതി വരെ നിറക്കുക, ഒരിക്കലും ഗ്രോബാഗ്‌ മുഴുവനായി മണ്ണ് (മിശ്രിതം) നിറക്കരുത് ,എപ്പോയും ഗ്രോബാഗിന്റെ പകുതിയെ നിറക്കാൻ പാടുള്ളൂ ,പിന്നീട് ചെടി വളരുന്നതിന് അനുസരിച് ജൈവവളവും മണ്ണും മിക്സ് ചെയ്ത് ഇട്ടുകൊടുക്കാം.വേപ്പിൻപിണ്ണാക്ക് ചേർക്കുന്നതും നിമാവിരശല്യം ഇല്ലാതാക്കാൻ ഉത്തമമാണ്.ഗ്രോബാഗിൽ  മിശ്രിതം നിറച്ച്  നനച്ച്  കൊടുക്കുക ,  രണ്ടു മൂന്നു ദിവസത്തിനു  ശേഷമേ തൈകൾ മാറ്റി നടാവൂ, രാസവളം ഒരിക്കലും ചേർക്കരുത് , നേരത്തെ നഴ്സറികളിൽ തയ്യാറാക്കിയ വേര് പിടിപ്പിച്ച  തൈകൾ നാലില പ്രായമാകുമ്പോൾ  ഗ്രോ ബാഗിലേക്ക് മാറ്റി നടാം,തൈകൾ ഗ്രോബാഗിൽ നട്ടതിനു ശേഷം രണ്ടു ദിവസം തണലിൽ വെച്ചതിനു ശേഷം  വെയിൽ ലഭിക്കുനിടത്തേക്ക് മാറ്റി വെക്കാം, ആവശ്യത്തിനു മാത്രം വെള്ളം ഒഴിച്ച് കൊടുക്കുക ,ഗ്രോ ബാഗിന്റെ മുകൾഭാഗം ഒരിഞ്ചു പുറത്തേക്ക് മടക്കി വെക്കുന്നത് വളർന്നു വരുന്ന തൈകൾക്ക് സൂര്യപ്രകാശം ലഭിക്കാൻ സഹായിക്കും . പൂവിടാൻ സമയമാകുന്പോൾ ജീവാമൃതം അല്ലെങ്കിൽ  കടലപിണ്ണാക്കും വേപ്പിൻ പിണ്ണാക്കും വെള്ളത്തിലിട്ട്  പുളിപ്പിച്ച് അതിന്റെ തെളി 10 ഇരട്ടി വെള്ളം ചേർത്ത്  നേർപിച്ഛത് ആഴ്ചയിൽ ഒരിക്കൽ നൽകാം .  ഒരു  ബാഗിൽ ഒരു ചെടി മാത്രമാണ് നല്ലത് വലിയ ബാഗ്‌ ആണെങ്കിൽ പടർന്നു പിടിക്കുന്നവ രണ്ടെണ്ണം നടാം.