Showing posts with label Fruits. Show all posts
Showing posts with label Fruits. Show all posts
Monday, June 1, 2020
Wednesday, April 1, 2020
Saturday, March 28, 2020
Thursday, March 19, 2020
Monday, June 18, 2018
അസായ് പഴം.
നമ്മുടെ
കവുങ്ങുപോലൊരു ചെടിയിൽ നിന്നു പറിച്ചെടുക്കുന്ന കറുത്തുരുണ്ട കായകളാണ് പഴച്ചാർ
ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. അസായ് പഴം എന്നാണ് ഇതിന്റെ പേര് കേരളത്തിന്റെ കാലാവസ്ഥയിലും
നന്നായി വിളയുന്നതാണ് അസായ്പഴം. കറുത്തമുന്തിരിക്ക് സമാനമാണ് പഴം കാണാൻ. എന്നാലോ
മുന്തിരിയേക്കാളും പല മടങ്ങ് ഗുണങ്ങൾ നൽകുന്നതാണ് അസായ് പഴം.
തൂക്കം
കുറയ്ക്കാൻ.
അസായ് പഴത്തിന്റെ പാനീയം സ്ഥിരമായി
ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതുവഴി
ദുർമേദസ് കുറയ്ക്കാൻ മാത്രമല്ല കഴിയുക. കൂടാതെ ശരീരത്തിന്റെ ഭാരം
ആരോഗ്യകരമായി നിലനിർത്താനും കഴിയുന്നു. നമ്മുടെ ശരിരത്തിൽ കൊഴുപ്പടിയുന്നതിനെ
തടയുകയാണ് അസായ് പഴത്തിന്റെ രാസഘടകങ്ങൾ ചെയ്യുന്നത്.
ത്വക്കിനെ
കാക്കാൻ.
ത്വക്ക് സംരക്ഷണത്തിന് പറ്റിയ ഏറ്റവുംനല്ല
പ്രകൃതിദത്ത എണ്ണയാണ് അസായ് പഴത്തിൽ നിന്ന് ലഭിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന
മികച്ച ആന്റി ഓക്‌സിഡെന്റാണ് ഇത്‌സാധ്യമാക്കുന്നത്. അസായ് പഴം ധാരാളം
കഴിക്കുന്നവർക്ക് തൊലി നല്ല തിളക്കമുള്ളതായിത്തീരുന്നു. തെക്കേ അമേരിക്കയിലെ
ജനങ്ങൾ ത്വക്‌രോഗത്തനുള്ള മരുന്നായും അസായ് പഴം കഴിച്ചുവരുന്നു.
ദഹനശക്തിക്ക്.
ദഹനപ്രക്രിയയെ
സുഗമവും ശരിയായരീതിയിലും ആക്കി നിലനിർത്താൻ അസായ് പഴത്തിന്റെ ഡെറ്റോക്‌സിഫിക്കേഷൻ
കപ്പാസിറ്റിക്ക് കഴിയുന്നു. കൂടാതെ ഇതിന്റെ ദഹനശക്തി വർധിക്കുന്ന നാരുകളും ഈ
പ്രക്രിയയ്ക്ക് സഹായിക്കുന്നു.
പ്രതിരോധശേഷിക്കും
ഹൃദയാരോഗ്യത്തിനും.
ഇതിലടങ്ങിയിരിക്കുന്ന
പോളിഫെനോലിക്ക് സങ്കരം നല്ലരീതിയിലല്ലാതെ പ്രവർത്തിക്കുന്ന കോശങ്ങളെയും കലകളെയും
റിപ്പയർ
ചെയ്യാൻ ശേഷിയുള്ളതാണ്. അതുകൊണ്ടുതന്നെ പ്രായമാവൽ പ്രക്രിയയെ സാവധാനത്തിലാക്കുന്നു.
ഇതിലെ ആൻതോസൈനൻസും ആന്റിഓക്‌സിഡെന്റുകളും ഹൃദയത്തെ നന്നായി സൂക്ഷിക്കാൻ
കെല്പുള്ളതാണ്.
തൈകൾ
തയ്യാറാക്കലും കൃഷിയും.
കവുങ്ങുപോലുളള
നീണ്ടുവളരുന്ന ഒരു സസ്യമാണ് അസായ് അരക്കേഷ്യ വിഭാഗത്തിൽപ്പെട്ട ഇതിന്
അലങ്കാരപ്പനയോട് സാമ്യമുണ്ട് നന്നായിമൂത്തുവിളഞ്ഞകായകൾ
പാകി മുളപ്പിച്ചാണ് അസായ് തൈകൾ ഉണ്ടാക്കയെടുക്കാറ് കേരളത്തിൽഎല്ലായിടത്തും അസായ് നന്നായി കായ്ക്കും്. നന്നായി മൂത്തകായകൾ
ശേഖരിച്ചെടുത്ത് ഉടൻതന്നെ പോളിത്തീൻ കവറുകളിൽ
നട്ട് മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്നു മുളയ്ക്കുമെന്നതിനാൽത്തന്നെ
രണ്ടാഴ്ചകൊണ്ടുതന്നെ ഇവയുടെ മുളയക്കൽ ശേഷിയും നഷ്ടപ്പെടുന്നു. വേഗം കേടാകുന്ന പഴമാണിത്
അതിനാൽ സംസ്‌കരിച്ച് സൂക്ഷിക്കണം. മുളച്ചുപൊന്തിയതൈകൾ മൂന്ന് നാലു മാസം പ്രായമാകുമ്പോൾ നല്ല നീർവാർച്ചയുള്ള
നന്നായിവെയിൽ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളർത്തിയെടുക്കാം. ചെടിയുടെ
ആദ്യകാലത്ത് വളർത്തിയെടുക്കാൻ കുറച്ച്
ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല. ഉദ്യാനങ്ങളിൽ നടുമ്പോൾ 1-2 മീറ്റർ അകലം
പാലിക്കാം.പോഷക സമ്പുഷ്ടവും മികച്ച പ്രതിരോധശേഷി കാണിക്കുന്നതുമായതിനാൽ അതിനെ
കീടങ്ങളുംരോഗങ്ങളും ബാധിച്ചുകാണാറില്ല. അഥവാബാധിച്ചാൽതന്നെ കുരുന്നിലകളെ
ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ അതിനെ അസായ്
സ്വയം തന്നെ പ്രതിരോധിക്കും. നീരൂറ്റിക്കുടിക്കുന്ന ചിലപ്രാണികൾ ഇലയും ഇളം
തണ്ടും തിന്നുതീർക്കാറുണ്ട്. പഴങ്ങളെ പഴയീച്ചകളും ആക്രമിക്കാറുണ്ട്
രണ്ടുവർഷംകൊണ്ടുതന്നെ 8-10Mtr. ഉയരംവെക്കുന്ന ഇത്
നാലുവർഷംകൊണ്ടുതന്നെ പുഷ്പിക്കും.
അടയ്ക്ക
പോലെത്തന്നെ കുലകുലകളായാണ കായകൾ് ഉണ്ടാവുക. അവ പാകമെത്തിയാൽ പഴുത്തു തുടുത്ത് നല്ല
കറുപ്പു നിറമാകും. അപ്പോൾ പറിച്ചെടുത്ത് സംസ്‌കരിച്ച് സൂക്ഷിക്കുകയാണ് ചെയ്യാറ്
ഒട്ടേറെ പ്രമുഖ കമ്പനികൾ ഇതിന്റെ പൾപ്പും സ്‌ക്വാഷും ജാമും നിർമിച്ച് ലോകമാകെ
വിപണനം ചെയ്തുവരുന്നു. ഉയർന്ന അളവിൽ പോളി ഫിനോൾസ്, ഫെറ്റോകെമിക്കൽസ്, ധാതുക്കൾ എന്നിവയും
അടങ്ങിയിരിക്കുന്ന ഈ പഴം കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരും.


Thanks. http://ml.vikaspedia.in
Tuesday, June 5, 2018
ചെറിമോള(പ്രകൃതിയുടെ ഒരു ഫ്രൂട്ട് സലാഡ്)
അനോന
ചെറിമോള എന്നാണ് ഈ അത്ഭുതഫലത്തിന്റെ പേര്. പ്രകൃതിയുടെ ഒരു
ഫ്രൂട്ട് സലാഡ്. പൈനാപ്പിൾ, പേരക്ക, മാങ്ങ, ചക്ക, പപ്പായ, ആത്തച്ചക്ക, വാഴപ്പഴം എന്നിങ്ങനെയുള്ള
വ്യത്യസ്ത പഴങ്ങളുടെ രുചിയാണ് ഈ പഴത്തിനുള്ളത്. ചെറിമോയ, ചിരിമുയ, മോമോന എന്നും ഇതിനെ
വിളിക്കപ്പെടുന്നു. എന്തായാലും ആത്തച്ചക്കയുടെ കുടുംബക്കാരനായ ഫലമാണിത്. കേരളത്തിൽ
ഹൈറേഞ്ചുകളിലാണ് ഇത് നട്ടുവളർത്തിവരുന്നത്. മൂന്നാറിലെ കാന്തല്ലൂരിൽ ഇതിന്റെ
കൃഷിയുണ്ട്. രാജ്യവ്യാപകമായി സ്‌പെയിൻ, മെക്‌സിക്കോ, ഓസ്‌ട്രേലിയ
എന്നിവിടങ്ങളിൽ നന്നായി കൃഷിചെയ്തുവരുന്ന ഇതിന്റെ നല്ല വിളവിന് 17-20 ഡിഗ്രി
താപനിലയാണ് അനുകൂലം 30 ഡിഗ്രിവരെയുള്ളകാലാവസ്ഥയിലും ചെടി വളരുമെങ്കിലും
കായ്പിടുത്തം തീരെയുണ്ടാകില്ല. സമുദ്രനിരപ്പിൽനിന്ന് 700 മുതൽ 2000 മീറ്റർ
വരെയുള്ള പ്രദേശങ്ങളിൽ നന്നായി വളരുന്നു സമതലപ്രദേശങ്ങൾ ഇതിന്റെ കൃഷിക്ക്
അനുയോജ്യമല്ല.
വളരെ വേഗത്തിൽ
വളരുന്ന സ്വഭാവക്കാരനാണ് ചെറിമോള. ഇടത്തരം മരമായി വളരുന്ന ഇതിൽ നിറച്ചും
ഇലകളുണ്ടാകും അഞ്ചുമുതൽ 25 സെ.മീ. വരെ വ്യാസമുണ്ടാകും. അറ്റത്തിൽ ചെറിയ പിളർപ്പോടെ
പച്ചയും മഞ്ഞ കലർന്ന വട്ടയിലകളാണ് ഇതിനുണ്ടാവുക.
മൂന്ന് സെന്റീമീറ്റർ വലിപ്പമുള്ള പിങ്ക് നിറത്തിലുള്ള പൂക്കളുടെയുള്ളിൽ
മഞ്ഞയോ കാപ്പിയോ കലർന്ന കേസരങ്ങളുണ്ടാകും. ഒറ്റയേ്ക്കാ മൂന്നെണ്ണം നിറഞ്ഞതോ ആയാണ്
പൂക്കളുണ്ടാകുക. വിത്തുപാകിയാണ്
ചേറിമോള മുളപ്പിച്ചെടുക്കാറ്. വിത്ത് പാകിയാൽ അത് മുളച്ചു പൊന്താൻ ഒരു മാസമെങ്കിലുമെടുക്കും.
കേരളത്തിലെ നഴ്‌സറികളിൽ ഒട്ടുതൈകളും കിട്ടും അങ്ങനെ കിട്ടുന്ന ഒട്ടുതൈകൾ
മൂന്നുവർഷം കൊണ്ട് കായ്ക്കും. ഒരു മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളിൽ
പോട്ടിങ് മിശ്രിതം നിറച്ച് അതിൽ തൈകൾ നടാം. പുതിയ ഇലകൾ വളർന്ന് തൈകൾ
പിടിക്കുന്നതുവരെ ഒന്നരാടൻ നന നൽകാം. നന്നായി പടർന്നു വളരുന്നതിനാൽ ഓരോ തൈകൾക്കും
ഇടയ്ക്ക് എട്ടുമീറ്റ്ർ അകലം നൽകണം. െചടികൾക്ക് നന്നായി സൂര്യപ്രകാശം ലഭിക്കണം.
അടിവശത്തെ കൊമ്പുകൾ കോതി നിർത്തിയാൽ വേഗം ചെടികൾ കായ്ക്കും.
ഓരോ
തടത്തിനും രണ്ടുകിലോ വെച്ച് ജൈവവളങ്ങൾ ഓരോ മാസത്തിലും നൽകാം.ആദ്യമൂന്നുവർഷം
മാസത്തിൽ ഒരു തവണയെന്നനിലയിലും പിന്നീട് വർഷത്തിൽ രണ്ടുപ്രാവശ്യവും വളം ചേർക്കാം.
വേനൽകാലത്ത് ആഴ്ചയിൽ ഒരിക്കൽ നനയ്ക്കുന്നത് നന്ന്. മഴക്കാലത്തും തണുപ്പുകാലത്തും
നനയുടെ ആവശ്യമില്ല. തണുപ്പുള്ള കാലാവസഥയിലാണ് ചെറിമോള നന്നായി
കായ്ക്കുക.
ഏപ്രിൽ -മെയ് മാസങ്ങളിലാണ്
ചെറിമോളചെടികളിൽ പൂക്കളുണ്ടാവുക. ഒക്‌ടോബർ-നവംബർ മാസങ്ങളോടെ ഇത് മൂക്കുന്നു.
മരത്തിൽ നിന്നുതന്നെ പഴുക്കാത്തതാണ് ഇതിന്റെ ഒരു ന്യൂനത. അതുകൊണ്ട് കർഷകർ
പറിച്ചെടുത്ത് പഴുപ്പിക്കുകയാണ് ചെയ്യാറ്. മരത്തിൽ പറിക്കാതെ വെച്ചാൽ കായകൾ
ഉണങ്ങിപ്പോകും. കായകൾക്ക് 500ഗ്രാം മുതൽ ഒന്നരക്കിലോവരെ തൂക്കമുണ്ടാകും. ഒരു
മരത്തിൽ ഒരു തവണ 30 -50 കായകൾ ഉണ്ടാകും. ഇളം മഞ്ഞ നിറമുള്ള വെള്ള പൾപ്പാണ്
നിറച്ചും കായകളിലുണ്ടാകുക. ഇടയ്ക്കിടയക്ക് ചെറിയ കറുത്തവിത്തുകളും കാണാം. ശരിക്കും
പ്രകൃതിയുടെ ഫ്രൂട്ട് സലാഡാണ് ചേറിമോള. നമ്മുടെ ഹൈറേഞ്ചിലെ കൃഷിക്കാർക്ക്
തോട്ടങ്ങളിൽ വളർത്തി ആദായമുണ്ടാക്കാം.
Monday, April 23, 2018
മുന്തിരി കൃഷി
ലോകത്ത്
8000-ത്തില്‍പ്പരം മുന്തിരിയിനങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍
അനാബെഷാഹി, ബാംഗ്ലൂര്‍
പര്‍പ്പിള്‍, ബോഖ്‌റി, ഗുലാബി, കാളി സാഹേബി, തോംസണ്‍ സീഡ്‌ലസ് തുടങ്ങിയവയാണ് പ്രധാന കൃഷി. ഇതിനുപുറമെ
കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ മുന്തിരി കര്‍ഷകര്‍ക്ക് നല്‍കിയ പ്രോത്സാഹനത്തിന്
നന്ദിസ്മാരകമായി പേരിട്ട ശരദ്‌സീഡ്‌ലസ് എന്ന 110 ദിവസംകൊണ്ട്
പഴുത്ത് പാകമാവുകയും ഹെക്ടറിന് 25 ടണ്‍ വിളവ് ലഭിക്കുന്ന കൂടുതല്‍ മാംസളവും മണവുമുള്ള ഇനവും
പ്രചാരത്തിലുണ്ട്.
കേരളത്തിലും
മുന്തിരി നന്നായി വളരുകയും വിളവു തരുകയും ചെയ്യും. മഴ വില്ലനായി വരരുതെന്നു
മാത്രം. മഴ അധികമായാല്‍ മുന്തിരിങ്ങയിലെ അമ്ലത കൂടുകയും അത് രുചികെട്ടതായി
മാറുകയും ചെയ്യും. ജലം സമൃദ്ധമായി കിട്ടുമ്പോള്‍ വിളവു തീരെ കുറയുന്നതു മറ്റൊരു
പ്രശ്നം. ഇനിവരുന്ന വേനല്‍ക്കാലം കേരളത്തില്‍ മുന്തിരി പരീക്ഷിക്കാന്‍ പറ്റിയ
സമയമാണ്. കൗതുകത്തിനു വേണ്ടി മാത്രമല്ല, വേനല്‍മഴയുടെ തോത് കുറയുന്ന പ്രദേശങ്ങളില്‍ ആദായത്തിനു
പോലും ഇതു കൃഷി ചെയ്യാം. നടീല്‍ വസ്തുക്കള്‍ ഒരു വര്‍ഷം പ്രായമായതും പെന്‍സില്‍
വണ്ണമുള്ളതുമായ മൂപ്പെത്തിയ വള്ളികള്‍ മുറിച്ചു നട്ടാണ് മുന്തിരിയുടെ
തൈകളുണ്ടാക്കുന്നത്.മുപ്പതു സെന്‍റി മീറ്റര്‍ നീളമാണ് നടീല്‍ വസ്തുക്കള്‍ക്കു
വേണ്ടത്. തണ്ടു മുറിക്കുമ്പോള്‍ മുട്ടുകള്‍ക്ക് (കണ്ണുകള്‍ക്ക്) ചേര്‍ന്നാകരുത്.
രണ്ടു കണ്ണുകളുടെ ഒത്തു നടുക്കായി വരുന്നതു പോലെ മുറിക്കുക. പ്രതികൂല
സാഹചര്യങ്ങളില്‍ സൂക്ഷിച്ച് പച്ചകെടുത്തിയ തണ്ടുകളാണ് നടീല്‍ വസ്തുവാക്കുന്നത്.
പച്ചകെടുത്തുന്നതിന് ഏറ്റവും നല്ല മാര്‍ഗം തണ്ടുകള്‍ കെട്ടുകളാക്കി മണലില്‍
സൂക്ഷിക്കുന്നതാണ്. ഒരു മാസത്തോളം ഇങ്ങനെ സൂക്ഷിക്കുന്നതാണ് മികച്ച വിളവു
തരുന്നതായി കണ്ടിരിക്കുന്നത്. അതിനു ശേഷം ഇത്തരം വള്ളികള്‍ നഴ്സറിയില്‍
നട്ടുകിളിര്‍പ്പിച്ചെടുക്കാം. നടീല്‍ മുന്തിരിവള്ളി നടുന്നതിലും പ്രത്യേക ശ്രദ്ധ
വേണം. ഒരു കണ്ണ് മാത്രമേ മണ്ണിനു മുകളിലേക്കു കാണാവൂ. മുപ്പതു സെന്‍റിമീറ്റര്‍
നീളത്തില്‍ വേറെ എത്ര കണ്ണുകളുണ്ടെങ്കിലും അവയെല്ലാം മണ്ണിനടിയിലേക്കു പോകണം.
പോളിബാഗുകള്‍ക്കുള്ളിലോ ഉയര്‍ത്തിയെടുത്ത നഴ്സറിത്തടങ്ങളിലോ തൈകള്‍ വളര്‍ത്താം.
തടങ്ങിളിലാണ് കൃഷിയെങ്കില്‍ തടങ്ങള്‍ തമ്മില്‍ മുക്കാല്‍ മീറ്ററും ചുവടുകള്‍
തമ്മില്‍ മുപ്പതു സെന്‍റിമീറ്ററും അകലം നല്‍കണം. തൈകള്‍ നന്നായി വേരുപിടിച്ചു
കിട്ടുന്നതിന് എട്ടുപത്തു മാസം വേണ്ടിവരും. കേരളത്തിലെ തണുപ്പുകാലമാണ് നടീലിന്
ഏറ്റവും യോജിച്ചത്. ഇതു കഴിഞ്ഞാലുടന്‍ വേനല്‍ക്കാലമാണല്ലോ വരുന്നത്. അപ്പോള്‍
മികച്ച വളര്‍ച്ച കിട്ടിക്കൊള്ളും. നഴ്സറി തടങ്ങളില്‍ നിന്നു മാറ്റി നടേണ്ടത്
സമചതുരക്കുഴികളിലേക്കാണ്. കുഴികള്‍ക്കോരോന്നിനും അറുപതു സെന്‍റിമീറ്റര്‍ വീതം
നീളവും വീതിയും താഴ്ചയുമുണ്ടായിരിക്കണം. കുഴി എടുത്തതിനു ശേഷം വെയില്‍ കൊണ്ടു
പരുവപ്പെടുന്നതിനു പത്തു ദിവസം തുറന്നിടണം. അതു കഴിഞ്ഞാല്‍ നേരത്തെ കോരിയെടുത്ത
മണ്ണിലെ മേല്‍മണ്ണ് പ്രധാന ചേരുവയായി നടീല്‍ മിശ്രിതം തയ്യാറാക്കി കുഴി
നിറയ്ക്കണം. മണലുംഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണിരവളമോ
നിറച്ച് 100 ഗ്രാം കുമ്മായവും ചേർത്ത്
അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്‍ക്കണം.മണ്ണില്‍ നിന്നുള്ള
രോഗങ്ങളെയും കീടങ്ങളെയും തുരത്തുന്നതിന് കുഴിയൊന്നിന് ഒരു കിലോ വേപ്പിന്‍പിണ്ണാക്കും
ചേര്‍ക്കുന്നതു നല്ലതാണ്. മേല്‍ മണ്ണിന്‍റെ പോരായ്മ പരിഹരിക്കുന്നതിന് ചുറ്റിലും
നിന്ന് മണ്ണു വെട്ടിക്കയറ്റുകയും ചെയ്യാം. കുഴിയുടെ മധ്യത്തിലായി വേരുപിടിപ്പിച്ച
തൈകള്‍ നട്ട് ചുറ്റിലും മണ്ണ് അമര്‍ത്തിയുറപ്പിക്കണം. പരിചരണം മുന്തിരി നന്നായി
വളരുന്നതിനും അതില്‍ നിന്നു നല്ല വിളവു കിട്ടുന്നതിനും വളളി കോതി വിടുന്നത്
മികച്ചതായി കണ്ടിട്ടുണ്ട്. പന്തലില്‍ മുന്തിരി പടര്‍ന്നു കഴിഞ്ഞാണ് വള്ളി
മുറിക്കേണ്ടത്. പ്രധാന വള്ളിയൊഴികെ ശാഖകളെല്ലാം മുറിച്ചു മാറ്റുന്നതാണ് രീതി.
കണ്ടാല്‍ ചെടി ഉണങ്ങിപ്പോയതാണെന്നേ തോന്നൂ. കാരണം ഇലകളുള്ള ശാഖകളെല്ലാമാണ്
മുറിച്ചു മാറ്റുന്നത്. പുതുതായി പൊട്ടിക്കിളിര്‍ത്തു വരുന്ന ശാഖകള്‍ നല്ല
കരുത്തോടെ വളരുമെന്നു മാത്രമല്ല, മികച്ച വിളവു തരുകയും ചെയ്യും. മുന്തിരി പടര്‍ത്തിക്കയറ്റുന്നതിനു
ബലമുള്ള പന്തല്‍ വേണം. പ്രാദേശികമായി കിട്ടാവുന്ന വസ്തുക്കള്‍ പന്തലിന്‍റെ നിര്‍മാണത്തിനുപയോഗിക്കാമെങ്കിലും
പ്രധാന കാലുകള്‍ കീറിയ കല്ലുകൊണ്ടോ ജി. ഐ പൈപ്പുകൊണ്ടോ നിര്‍മിക്കുന്നതാണ് നല്ലത്.
അല്ലെങ്കില്‍ മുന്തിരിയുടെ ഭാരം വരുമ്പോള്‍ പന്തല്‍ നശിച്ചു പോകും. ചെടികള്‍ തമ്മിലും
ചുവടുകള്‍ തമ്മിലും ആറ് അടി വീതം അകലം കൊടുക്കുന്നതാണ് നല്ലത്. അതിനു
സാധിക്കുന്നില്ലെങ്കില്‍ ചുവടുകള്‍ തമ്മില്‍ നാലരയടി അകലമായാലും മതി. പന്തലില്‍
മുന്തിരി നന്നായി പടര്‍ന്നു കഴിഞ്ഞാല്‍ എല്ലാ വര്‍ഷവും നവംബര്‍ അവസാനമാണ് കൊമ്പു
കോതുന്നത്. ഇടവപ്പാതി മഴ താമസിച്ചു പെയ്യുന്ന സ്ഥലങ്ങളില്‍ ഏപ്രിലില്‍ ഒരു തവണ
കൂടി ശാഖകള്‍ കോതി മാറ്റാം. നല്ല മൂപ്പെത്തിയതും പെന്‍സില്‍ വണ്ണുള്ളതുമായ
തണ്ടുകളില്‍ മാത്രമാണ് കായ്കളുണ്ടാകുന്നത്. അതിനാല്‍ മറ്റു ശാഖകള്‍ കോതി
മാറ്റുന്നതുകൊണ്ടു പ്രശ്നമില്ല. ചെടിക്ക് വര്‍ഷംതോറും നൂറു കിലോയോളം ജൈവവളം
ആവശ്യമാണ്. ചാണകം, കമ്പോസ്റ്റ്, വെര്‍മികമ്പോസ്റ്റ് തുടങ്ങിയവ ജൈവവളമാക്കാം. വളമിട്ടതിനു
ശേഷം നന കൊടുക്കണം. തുടര്‍ന്നു നന വേണ്ടിവരും. പത്തു ദിവസത്തിലൊരിക്കല്‍ നനച്ചാല്‍
മതിയാകും. സാധാരണയായി ഒന്നര വര്‍ഷം വളര്‍ച്ചയെത്തുമ്പോഴാണ് മുന്തിരി പൂക്കാന്‍
തുടങ്ങുന്നത്. വേനല്‍ക്കാലത്തു രണ്ടു തവണ വിളവെടുക്കാന്‍ സാധിക്കും. മുന്തിരിക്കുലകള്‍
ചെടിയില്‍വെച്ചുതന്നെ പഴുക്കാന്‍ അനുവദിക്കണം. പച്ചമുന്തിരി പറിച്ചുവെച്ചാല്‍
പഴുക്കുകയില്ല. പകരം പുളിച്ച മുന്തിരിയാവും ലഭിക്കുക. പഴങ്ങള്‍ പറിച്ച ശേഷം
വീണ്ടും കൊമ്പുകോതിയാല്‍ (പ്രുണിങ്ങ് ) ഒരാണ്ടില്‍ മൂന്നുതവണ വിളവെടുക്കാം.
കിളികളുടെ ഉപദ്രവം ഉണ്ടാവാതിരിക്കാന്‍ കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാം. നന്നായി
പരിചരിച്ചാല്‍ മുന്തിരി 30 വര്‍ഷക്കാലം വരെ നിലനില്‍ക്കും.
വളം.
കാൽകിലോ
കടലപ്പിണ്ണാക്ക് വെള്ളത്തിലിട്ടു രണ്ടു ദിവസം വെച്ച് പുളിപ്പിച്ച് അതിന്റെ തെളി
നേർപ്പിച്ച് ആയ്ച്ചയിൽ രണ്ട് പ്രാവശ്യം ചുവട്ടില ഒഴിച്ച് കൊടുക്കാം അതെല്ലങ്കിൽ
ഫിഷ് അമിനോ ആസിഡ് നേർപ്പിച്ച് നെൽകാം , മാസത്തിൽ ഒരു തവണ ഒരു ചുവടിന് കാല്‍കിലോ വീതം കടലപ്പിണ്ണാക്ക്
വെള്ളത്തില്‍ കുതിര്‍ത്ത് ചുവട്ടില്‍നിന്ന് ഒരടി മാറ്റി ചെറുതടമെടുത്ത് അതില്‍
ഒഴിച്ച് മണ്ണിട്ട് മൂടണം. ശേഷം ഉറുമ്പ് വരാതിരിക്കാന്‍ അല്പം വേപ്പിന്‍ പിണ്ണാക്ക്
മണ്ണിന് പൊടിച്ച് വിതറണം രണ്ടുമാസത്തിലൊരിക്കല്‍ ഒരു കുട്ട ജൈവ വളവും ( ചാണകം ,ആട്ടിൻ കാഷ്ടം, കമ്പോസ്റ്റ് ) കൂടെ
എല്ലുപൊടിയും നല്‍കണം.

Tuesday, April 17, 2018
പപ്പായ / കപ്പളങ്ങ / കര്‍മൂസ / ഓമക്കാ കൃഷി.
കപ്പളങ്ങ, കര്‍മൂസ, ഓമക്കാ എന്നീ
പലപേരുകളിലും അറിയപ്പെടുന്ന പപ്പായ . എല്ലാ സമയത്തും പഴം
തരുന്ന പപ്പായ വീട്ടു വളപ്പില്‍ കൃഷി ചെയ്യാനും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി
ചെയ്യാനും യോജിച്ച വിളയാണ്. കൊഴുപ്പും ഊര്ജവും കുറവായതിനാല്‍ പ്രമേഹം, ഹൃദ്രോഗം, രക്ത സമ്മര്ദംജ, കുടല്പ്പുണ്ണ്‍ , തുടങ്ങിയ
അസുഖമുള്ളവര്ക്കും കഴിക്കാം.
സെലെക്ഷന്‍ -1 ,
സി
ഓ -1 , വാഷിങ്ങ്ടന്‍ , ഹണി ഡ്യു, റാഞ്ചി, ഫിലിപിന്സ്ര , എന്നിവയാണ് പ്രധാന ഇനങ്ങള്‍. തായ്‌വാന്‍ റെഡ് ലേഡി ഇനമായ FI ഹൈബ്രിഡ് ഇനമാണ്
ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യപെടുന്നത്.ഫലങ്ങള്‍ പറിച്ചുകഴിഞ്ഞു
രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കുമെന്നുള്ളത് കൊണ്ടും,നട്ടു കഴിഞ്ഞു 8
മാസത്തിനുള്ളില്‍ ഫലം പാകുമാകും എന്നുള്ളത് കൊണ്ടും ഒരു ചെടിയില്‍ നിന്ന് ഏകദേശം
50 കിലോയോളം ഫലം കിട്ടുമെന്നുള്ളതും ആണ് ഈ ഇനത്തെ ഏറ്റവും ആകര്‍ഷകമാക്കുന്നത്.
പാകമായ പഴത്തില്‍
നിന്നും വിത്ത് എടുത്തു കഴുകി വഴുവഴുപ്പ് മാറ്റിയതിനു ശേഷം ചാരത്തില്‍ കലര്ത്തി
തണലില്‍ ഉണക്കിയ ശേഷം പാകാം. ഫെബ്രുവരി മാര്‍ച്ച്
മാസങ്ങളില്‍ ആണ് തൈകള്‍ മുളപ്പിക്കാന്‍
പറ്റിയ സമയം. പോളി ബാഗുകളില്‍ നേരിട്ട് പാകി 3 മാസം കഴിയുമ്പോള്‍
മാറ്റി നടാം. പത്ത് പെന്ചെടികള്ക്ക് ഒരു ആണ്ചെടി എന്നാ അനുപാതത്തില്‍ വളര്ത്തിണം.
ബാകിയുള്ള ആണ്ചെടികള്‍ വെട്ടികളയണം.
വെള്ളം കെട്ടി
നില്കാത്ത സ്ഥലം തെരഞ്ഞെടുക്കണം . ഒന്നില് കൂടുതല് തൈകളാണ് നടുന്നതെങ്കില് രണ്ടര
മീറ്റര് അകലത്തില് നടണം. മുക്കാല് മീറ്റര് ചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി
അതില് മേല് മണ്ണും കുമ്മായവും ചാണകപ്പൊടിയും നിറച്ചു തൈ നട്ട് ഒരു മാസം നനയ്കണം.
വര്ഷത്തില് രണ്ടു തവണ വീതം അരക്കിലോ വേപ്പിന് പിണ്ണാക്കും എല്ല് പൊടിയും ഒരു കുട്ട
ചാണകവും നല്കുന്നത് നല്ലതാണ്. നട്ട് ആറാം മാസം മുതല് വിളവു കിട്ടും. പിന്നെ
ഇടതടവില്ലാതെ 15 വര്ഷക്കാലം വിളവു തരും. ഹണി ഡ്യു പൊക്കം കുറവായതിനാല്‍
എളുപ്പത്തില്‍ വിളവെടുക്കാനാകും. ശരാശരി ഒരു കിലോ മുതല്‍ അഞ്ചു കിലോ വരെ തൂക്കവും
കാണും.
പപ്പായ നേരിട്ട്
കഴികുന്നതോടൊപ്പം പപ്പായ് ജാം ,ഫ്രുട്ടി എന്നിവ
നിര്മ്മിക്കാം. വിളഞ്ഞ കായ കൊണ്ട് തോരന്‍, അവിയല്‍, എരിശേരി എന്നെ വിഭവങ്ങള്‍ ഉണ്ടാക്കാം. പപ്പായക്കറയില്‍
നിന്നും പപ്പയിന്‍ വേര്തി്രിച്ചു ശുദ്ധീകരിച്ചു കയറ്റുമതി ചെയുന്നതിനും പപ്പായ പഴം
പള്പ്പാക്കി വൻകിട ഭക്ഷ്യ- പാനീയ നിർമ്മാണകമ്പനികൾക്ക്
വിതരണം ചെയുന്ന വ്യവസായങ്ങളും ഉണ്ട്.
ചര്‍മത്തിൻ്റെ
ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിന്‍ എ പപ്പായയില്‍ സമൃദ്ധമായുണ്ട്.
തന്മൂലം പപ്പായ നല്ലൊരു സൗന്ദര്യ വര്‍ധക വസ്തു കൂടിയാണ്. പഴുത്ത പപ്പായയുടെ
മാംസളഭാഗം തൊലികളഞ്ഞ് ദിവസേന മുഖത്ത് തേച്ച് അധികം ഉണങ്ങുന്നതിന് മുമ്പ്
കഴുകിക്കളഞ്ഞാല്‍ ചര്‍മത്തിന് ശോഭയേറും. മലബന്ധത്തെ ശമിപ്പിക്കുവാനും ഉത്തമ
ഔഷധമാണ് പപ്പായ. പപ്പായയിലുള്ള പപ്പയിന്‍ എന്ന രാസ വസ്തു പ്രോട്ടീന്‍ അധികമായ
ഭക്ഷണത്തിന്റെ ദഹനം എളുപ്പമാക്കും. പപ്പായ കറയിലുള്ള ഈ രാസാഗ്നിക്ക് ധാരാളം
വ്യാവസായിക ഉപയോഗമുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ദന്തല്‍ പോസ്റ്റ്
എന്നിവയുടെ നിര്‍മാണത്തിന് ഇത് ഉപയോഗിക്കുന്നു. ആര്‍ത്തവം ക്രമമല്ലാത്ത സ്ത്രീകള്‍
ഏഴ് ദിവസമെങ്കിലും പപ്പായ പച്ചയായി കഴിച്ചാല്‍ ആര്‍ത്തവം ക്രമമാകും. കുട്ടികള്‍ക്ക്
പഴുത്ത പപ്പായ കൊടുത്താല്‍ അഴകും ആരോഗ്യവുമുണ്ടാകും.
നല്ലവണ്ണം വിളഞ്ഞ
പപ്പായ പച്ചക്കറിയായിട്ടും പഴമായിട്ടും ഉപയോഗിക്കാം. വിളയാത്ത പപ്പായ
ഒഴിവാക്കുന്നതാവും നല്ലത്. വിവിധതരം എന്‍സൈമുകളായ പപ്പായിന്‍ , വെജിറ്റബിള്‍ പെപ്‌സിന്‍
എന്നിവ ശരീരത്തിലെ ദഹനവ്യവസ്ഥ കാത്തുസൂക്ഷിക്കാനും ദഹനവ്യവസ്ഥയില്‍ വരുന്ന
വ്യതിയാനങ്ങളെ നേരേയാക്കാനും വിശപ്പുണ്ടാക്കാനും സഹായിക്കുന്നു.
പുളിപ്പിച്ചെടുക്കല്‍ പ്രക്രിയയിലൂടെ പഴുത്ത പപ്പായയില്‍നിന്ന്
ഉണ്ടാക്കിയെടുക്കുന്ന ഉത്പന്നം ആഹാര-ഔഷധഗുണമൂല്യങ്ങള്‍ ഒരുമിച്ചു ചേര്‍ന്നവയാണ്. ഇതിനു
നല്ല ആന്‍റി ഓക്‌സീകരണ ഗുണമുള്ളതിനാല്‍ ഓക്‌സീകരണപ്രക്രിയയിലൂടെ ശരീരത്തില്‍
അടിഞ്ഞുകൂടുന്ന മലിനവസ്തുക്കളെ തടയാനും നിര്‍വീര്യമാക്കി പുറത്തുകളയാനും
സഹായിക്കുന്നു
പപ്പായ
കഫ, വാത
ദോഷങ്ങളെ ശമിപ്പിക്കുന്നു. പഴുത്ത പപ്പായ പിത്തശമനമാണ്. പപ്പായയുടെ എല്ലാ ഭാഗങ്ങളും
ഔഷധമൂല്യമുള്ളതാണ്. കറ തൊലിപ്പുറത്തുണ്ടാകുന്ന പുഴുക്കടി, മറ്റു ത്വക്ക്
രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണ്. പഴുത്ത പപ്പായ വായുക്ഷോഭത്തെ ദൂരീകരിക്കുന്നു.
മൂത്രം ധാരാളമായി പോകാന്‍ സഹായിക്കും. അതിസാരം, പഴകിയ വയറിളക്കം, മൂത്രനാളികളിലുണ്ടാകുന്ന
വ്രണങ്ങള്‍ , വീക്കം, രക്താര്‍ശസ്സ് എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നു.
പഴുത്ത
പപ്പായയുടെ ഉപയോഗം കരളിന്‍റെയും പ്ലീഹയുടെയും വീക്കത്തെ ശമിപ്പിക്കുന്നു. ജീവാണു
നാശകഗുണവും ഉണ്ട്. ആവിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുന്ന ഇല ഇലക്കറിയായിട്ട്
ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തരോഗികള്‍ക്കും മൂത്രാശയരോഗികള്‍ക്കും നല്ലതാണ്. പാകമായ ഫലങ്ങള്‍ മൂര്‍ച്ചയുള്ള കത്തികൊണ്ടു സാവധാനം
മുറിച്ചു പേപ്പര്‍ വച്ച പെട്ടിയില്‍
തലകീഴായി വയ്ക്കുന്നത് കറ പോകാനും കായ്കള്‍ തമ്മില്‍ തട്ടി കേടുവാരാതെ ഇരിക്കാനും
നല്ലതാണ്.
കീടനിയന്ത്രണം:
ഫംഗസ്
മൂലമുള്ള തടയഴുകല്‍,വൈറസ് മൂലമുള്ള ഇലച്ചുരുട്ടല്‍,വാട്ടം എന്നിവയാണ്
പ്രധാന രോഗങ്ങള്‍.കൂടാതെ തൈകള്‍ പെട്ടെന്ന് വാടിപോകുന്നതും മറ്റൊരു രോഗമാണ്.അരികള്‍
പാകുന്നതിനു മുന്പായി സ്യൂടോമോണസ് ലായിനിയില്‍ മുക്കിയ ശേഷം നടുന്നത് തൈകളിലെ
ഫംഗസ് രോഗങ്ങള്‍ ഇല്ലാതാക്കുന്നതിന് നല്ലതാണ്.കൂടാതെ മഴക്കാലമാകുന്നതിനു മുന്‍പായി
ഇലകള്‍ക്ക് താഴെ വരെ തണ്ടില്‍ ബോര്‍ഡോ മിശ്രിതം പുരട്ടുന്നത് തണ്ട് ചീയല്‍ തടയാന്‍
വളരെ നല്ലതാണ്.ചെടികളുടെ തടത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണ് ഇതിനു പ്രധാന
കാരണം.ഇലകളിലെ പുള്ളിപ്പൊട്ട് രോഗത്തിനും ബോര്‍ഡോ മിശ്രിതം സ്പ്രേ ചെയ്യുന്നത്
നല്ലതാണ്.


Subscribe to:
Posts (Atom)
