പച്ചക്കറി കൃഷി ആരംഭിക്കുവാന്‍
ആഗ്രഹിക്കുന്ന ആര്‍ക്കും ഇത് പരീക്ഷിച്ച് നോക്കാവുന്നതാണ്. തണ്ട്
മുറിച്ച് നട്ടാണ് കോവല്‍ കൃഷി ചെയ്യുന്നത്. തണ്ട് തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍
വിളവ് തരുന്ന ഇനം തിരഞ്ഞെടുക്കുക. അടിവളമായി ഉണങ്ങി
ചാണകപ്പൊടി. വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി എന്നിവ നല്‍കാം. നടുമ്പോള്‍ കോവല്‍ തണ്ടിന്റെ 2
മുട്ട് മണ്ണിന് മുകളില്‍ നില്‍ക്കാന്‍ ശ്രദ്ധിക്കണം. ആവശ്യത്തിന്
മാത്രം നനച്ചു കൊടുക്കുക. വള്ളി പടര്‍ന്ന്
തുടങ്ങിയാല്‍ പന്തലിട്ട് വള്ളി പടര്‍ത്തിവിടണം. ഗോമൂത്രം
പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്ത് രണ്ടാഴ്ചയില്‍ ഒരിക്കല്‍ തടത്തില്‍ ഒഴിച്ചു
കൊടുക്കണം. തടങ്ങളില്‍ തണുത്ത കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കുന്നത് നല്ല വളമാണ്. ഒരു മാസം പ്രായം പൂര്‍ത്തിയായ കോവല്‍ ചെടികളില്‍ കായകള്‍ ഉണ്ടാകുവാന്‍
ആരംഭിക്കും.കോവക്ക അധികം മൂക്കുന്നതിന് മുന്‍പേ വിളവെടുക്കുന്നതാണ് നല്ലത്. മാസത്തില്‍ രണ്ടു തവണ ചെടികളുടെ ചുവടിളക്കി ചാണകം, ചാരം, എല്ലുപൊടി
എന്നിവയില്‍ ഏതെങ്കിലും ഒന്ന് ചേര്‍ത്തു കൊടുക്കണം.
No comments:
Post a Comment