നീർവാർച്ചയുള്ള മണ്ണാണ് കപ്പ കൃഷിക്ക്
അനുയോജ്യം. മണ്ണ് ഇളക്കി കൂനകൾ ഉണ്ടാക്കിയാണ് സാധാരണ കൃഷി ചെയ്യാറ്.ശൈത്യം കപ്പ
കൃഷിക്ക് അനുയോജ്യമല്ല. വെള്ളം കെട്ടിനിൽക്കാത്ത മണൽക്കൂട്ടുന്ന നിലങ്ങളിൽ ചെടി
നന്നായി വളരുന്നു. ഗ്രോബാഗിലും അതുപോലെ
പ്ലാസ്റ്റിക് ചാക്കിലും നടവുന്നതാണ്.കപ്പത്തണ്ട് ഒരു ചാൺ
നീളത്തിലുള്ള ചെറുതുണ്ടുകളാക്കി മുറിച്ച് മണ്ണിൽ കുഴിച്ച് വച്ചാണ് വളർത്തുന്നത്.
ഓരോ തണ്ടും ഒരു മീറ്റർ അകലത്തിൽ വേണം നടാൻ. തണ്ടിന്റെ ചുവട്ടില്‍ നിന്നുള്ള 15 സെന്റിമീറ്റര്‍ ഭാഗവും
മുകള്‍ഭാഗത്തെ മൂപ്പുകുറഞ്ഞ ഇളംഭാഗം 30 സെന്റിമീറ്റര്‍ ഭാഗവും നടാന്‍ പറ്റിയതല്ല. ഇതിനിടയില്‍ വരുന്ന കൊമ്പിന്റെ ഭാഗം 20 സെന്റിമീറ്റര്‍
നീളത്തിലുള്ള ചെറിയ കഷ്ണങ്ങളാക്കി മുറിച്ചാണ് കൊമ്പു കുത്തേണ്ടത്.
വിളവെടുപ്പിന് ശേഷം പറമ്പില്‍ നിന്ന്
ശേഖരിക്കുന്ന കമ്പുകള്‍ മരത്തിന്റെയോ മറ്റോ തണലില്‍
കുത്തനെ ചാരി നിര്‍ത്തി സംരക്ഷിക്കണം. കമ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് നല്ല വായു
സഞ്ചാരം അത്യാവശ്യമാണ്. ആദ്യമായി കൃഷിസ്ഥലം
നന്നായി കളകള്‍ മാറ്റി വൃത്തിയാക്കിയതിന് ശേഷം ആഴത്തില്‍ രണ്ടുമൂന്നു തവണ
കിളച്ചുമറിക്കണം. കമ്പുകള്‍ മണ്ണ്
കൂനകൂട്ടിയോ, വാരമെടുത്തോ ചെറിയ കുഴിയിലോ നടാവുന്നതാണ്. നടുമ്പോള്‍
നെടുംതല അടിയിലേക്കാക്കി നടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണിന്റെ ഘടനയും
സ്വഭാവവും മനസ്സിലാക്കി മഴക്കാലത്ത് ചെടിയുടെ ചുവട്ടില്‍ വെള്ളം
കെട്ടിക്കിടക്കാത്ത തരത്തിലും അടിത്തണ്ട് ചീയാത്ത രീതിയിലുമാണ് കൂനയൊരുക്കേണ്ടത്.
കമ്പുകള്‍
നടുന്നതിന് മുമ്പ് കീടങ്ങളോ ചെതുമ്പലുകളോ വന്നാല്‍ അതില്‍ വേപ്പെണ്ണ അധിഷ്ഠിത കീടനാശിനിയോ, ജൈവകീടനാശിനിയോ
തളിക്കാം. നടുന്നതിന് മുമ്പ് അടിവളമായി ചാണകപ്പൊടിയോടുകൂടെ തടത്തിന് 100 ഗ്രാം വരെ വേപ്പിന്‍
പിണ്ണാക്ക് ചേര്‍ക്കുന്നത് ഉത്തമമാണ് .
സാധാരണയായി ഏപ്രില്‍-മെയ്, സപ്തംബര്‍-ഒക്ടോബര്‍
മാസങ്ങളിലാണ് കപ്പ കൃഷിയിറക്കാറ്. ഏപ്രില്‍-മെയ് മാസങ്ങളില്‍ നട്ടാല്‍ കപ്പ കൃഷിക്ക്
കാലവര്‍ഷവും തുലാവര്‍ഷവ ലഭ്യമാകും.
കൃത്രിമവളം ചേർത്ത്
കൃഷി ചെയ്യുന്ന കപ്പയിലാണ് കട്ടിന്റെ അംശം ഏറെ കൂടുതൽ. എന്നാൽ ചാരം വളമായി
ചേർത്തുണ്ടാക്കുന്ന കപ്പയിൽ കട്ടിന്റെ അംശം കുറവായിരിക്കും.
എട്ട് മുതൽ പത്ത്
മാസം കൊണ്ട് കിഴങ്ങുകൾ പാകമാവുന്നു. കുറഞ്ഞ കാലദൈർഘ്യം കൊണ്ട് വിളവെടുപ്പിനു
പര്യാപ്‌തമാവുന്ന. കപ്പയുടെ പ്രധാന
ശത്രു പെരുച്ചാഴി അല്ലെങ്കിൽ എലി വർഗ്ഗത്തിൽ പെട്ട ജീവികളാണ്. വെട്ട്കിളിശല്യമോ
മറ്റ് പറയത്തക്ക കീടബാധയോ കണ്ടുവരുന്നില്ല.
മരച്ചീനിയിൽ
പ്രധാനമായും ബാധിക്കുന്ന മൊസൈക്ക് രോഗമാണ്. ഇലയുടെ
ആകൃതിയും വലിപ്പവും നഷ്ടപ്പെട്ട് മഞ്ഞനിറത്തിലായി ചുരുണ്ട് നശിച്ചുപോവുകയും
വിളവിനെ ബാധിക്കുകയും ചെയ്യുന്നതുമാണ് ഈ രോഗം. ഇത് വൈറസ് ജന്യരോഗമായതിനാൽ മുൻകരുതലുകളിലൂടെ മാത്രമേ
നിയന്ത്രണം സാധിക്കുകയുള്ളൂ. രോഗപ്രതിരോധമുള്ള ഇനങ്ങളിൽ ഒരു വർഷം 4% മുതൽ 5% വരെ മാത്രം വൈറസ്
രോഗബാധ കാണപ്പെടുന്നതെങ്കിൽ രോഗപ്രതിരോധശേഷി കുറവുള്ള ഇനങ്ങളിൽ 75% വരെയും രോഗം
കാണപ്പെടുന്ന. ഒരു വർഷത്തെ വിളയിൽ നിന്നും അടുത്ത വർഷത്തേയ്ക്കും ഒരു
സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്കും രോഗം വ്യാപിക്കുന്നതിനാൽ രോഗബാധയേറ്റ
കമ്പുകൾ കൃഷിയിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. ഈ രോഗം മൂലം ചിലയിനങ്ങളിൽ 75% വരെ വിളവ് കുറവായി
കാണപ്പെടുന്നു. സങ്കരയിനങ്ങളായ എച്ച് - 165, എച്ച് - 97, ശ്രീവിശാഖം, ശ്രീസഹ്യ, മലയൻ - 4 എന്നിവയിൽ രോഗം
പകരുന്നത് 5% മാത്രമാണ്. രോഗമില്ലാത്ത കമ്പുകൾ തിരഞ്ഞെടുത്ത് നടുന്നതിൽ
ശ്രദ്ധിച്ചാൽ ഒരു പരിധിവരെ രോഗം അകറ്റി നിർത്തുവാൻ സാധിക്കും.
കപ്പയുടെ ഇലയും തണ്ടും ഒന്നാം തരം കീടനാശിനിയാണ്. ആയതിന്റെ ഇല പിഴിഞ്ഞ് നീരെടുത്താണ് ജൈവക്കീടനാശിനി നിര്‍മ്മിക്കുന്നത്. കപ്പ ഇല ഉണക്കിപ്പൊടിച്ച് കാലിത്തീറ്റയായും (ഇതില്‍ 30 ശതമാനം മാംസ്യമുണ്ട്) ഉപയോഗിക്കുന്നു. കപ്പയില്‍ നിന്നുത്പാദിപ്പിക്കുന്ന സ്റ്റാര്‍ച്ച് പേപ്പര്‍, തുണി വ്യവസായത്തില്‍ ഉപയോഗിച്ചുവരുന്നു. ആല്‍ക്കഹോള്‍ നിര്‍മ്മാണത്തിനും ഗൂ നിര്‍മ്മാണത്തിനും കപ്പ ഉപയോഗിച്ചുവരുന്നു.
No comments:
Post a Comment