ചൂട് കാലം അല്ലെ കുറച്ചു പാഷന്‍ ഫ്രൂട്ട് ജ്യൂസും കുടിക്കാം.
പാഷന്‍ ഫ്രൂട്ട് രണ്ടുതരമുണ്ട്. മഞ്ഞയും
പര്‍പ്പിളും. സമതലങ്ങളില്‍ കൃഷി ചെയ്യുന്നതു മഞ്ഞയിനമാണെങ്കില്‍ കുന്നിന്‍പ്രദേശങ്ങള്‍ക്കുത്തമം
പര്‍പ്പിളാണ്. കാവേരി പാഷന്‍ ഫ്രൂട്ട് പര്‍പ്പിളിന്റെയും
മഞ്ഞയുടെയും സങ്കരയിനമാണ്. കാവേരിക്ക് ഗുണവും മണവും രുചിയും ഉത്പാദനവും കൂടും. നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുകയും വിളയുകയും
ചെയ്യുന്ന ഈ വള്ളിച്ചെടിയുടെ വിത്തു മുളപ്പിച്ച തൈകളാണ് നടാന്‍ അനുയോജ്യം. രണ്ടടി
നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേര്‍ക്കണം. പത്തു ദിവസത്തിനുശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും മേല്‍മണ്ണുമിട്ട്
കുഴി നിറയ്ക്കണം. ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട് നന്നായി
വളരും. മെയ്ജൂണ്‍ മാസങ്ങളിലും സപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലും
പൂക്കുന്നതാണ് പാഷന്‍ ഫ്രൂട്ടിന്റെ രീതി. മണ്ണില്‍ നട്ട് ടെറസ്സില്‍ പന്തലിട്ടാല്‍
വീടിനകത്ത് നല്ല കുളിര്‍മകിട്ടും. ഒപ്പം നല്ല ഉത്പാദനവും.നല്ല
തൈകള്‍ നട്ടാല്‍ എട്ടു വര്‍ഷം വരെ മികച്ച വിളവു ലഭിക്കും..തൈകള്‍ വളര്‍ന്ന് എട്ടു
മാസം കഴിയുമ്പോള്‍ തണ്ടിനു മൂപ്പാകും.
തണ്ടുകള്‍ മൂത്തുകഴിയുമ്പോഴാണ് പുഷ്പിച്ചുതുടങ്ങുക.
ടെന്‍ഷന്‍ മാത്രമല്ല ഹൃദ്രോഗത്തേയും കാന്‍സറിനെയും
പ്രതിരോധിക്കാന്‍ പാഷന്‍ ഫ്രൂട്ടിന് കഴിയും. അതുകൊണ്ടുതന്നെ ലോകവിപണിയില്‍ പാഷന്‍
ഫ്രൂട്ടിന് ഡിമാന്‍ഡ് കൂടി വരുന്നു. പാസിഫ്‌ലോറ
കുടുംബത്തില്‍പ്പെട്ട പാഷന്‍ ഫ്രൂട്ടില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പാസിഫ്‌ലോറിന്‍
എന്ന ഘടകം മാനസിക സമ്മര്‍ദം അകറ്റാനുള്ള ഒറ്റമൂലിയായെന്ന കണ്ടെത്തലാണ് ഇതിനെ പല
മരുന്നുകളിലേയും അവിഭാജ്യഘടകമാക്കിയത്. പാസിഫ്‌ലോറിന്‍
മാത്രമല്ല റൈസോഫ്‌ളാവിനും നിയാസിനും ഫോസ്ഫറസും ഇരുമ്പും നാരുകളുമെല്ലാം പാഷന്‍
ഫ്രൂട്ടിന്റെ രുചിയും ഗുണവും കൂട്ടുന്നു.
രക്തത്തിലെ കൗണ്ട് വര്‍ധിപ്പിക്കുവാന്‍ സഹായിക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ടിന്റെ ജ്യൂസിനും ഡിമാന്‍ഡ് കൂടി. ക്ഷീണവും തളര്‍ച്ചയും മാറ്റാനും ഈ ജ്യൂസ് കഴിച്ചാല്‍ മതി. ഡെങ്കി പോലെയുളള പനികള്‍ നാട്ടില്‍ പടര്‍ന്നപ്പോഴാണ് എല്ലാവരും പാഷന്‍ ഫ്രൂട്ടിനെയും തിരിച്ചറിഞ്ഞത്.
ജ്യൂസും ജെല്ലിയും സ്‌ക്വാഷുമുണ്ടാക്കാന്‍ അത്യുത്തമമാണ് പാഷന്‍ ഫ്രൂട്ട്. മാത്രമല്ല തൊണ്ട് അച്ചാറിടാം. മൂക്കുന്നതിനു മുമ്പായി പറിച്ചെടുത്താല്‍ പുളിക്ക് പകരമായി കറികളില്‍ ഉപയോഗിക്കാം. സിറപ്പുണ്ടാക്കിയ ശേഷം സോഡ ചേര്‍ത്ത് പാനീയം ഉണ്ടാക്കി കുടിക്കാം. പച്ച കായ എടുത്ത് കാന്താരി മുളകും ഉപ്പും ചേര്‍ത്ത് അരച്ചെടുത്താല്‍ നല്ല ചമ്മന്തി തയ്യാറാക്കാം.പാഷന്‍ ഫ്രൂട്ടിന്റെ കാമ്പ്, പഞ്ചസാര, കാന്താരി മുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ജ്യൂസിന് പ്രത്യേക രുചിയാണ്. മധുരം, ഉപ്പ്, പുളി, എരിവ് എന്നീ നാലു രുചികളും ചേര്‍ന്നു വരുന്ന അപൂര്‍വ്വ സ്വാദാണ് ഈ പാനീയത്തിന്.
കൃഷിയിടത്തില്‍ കുമിള്‍ രോഗം തടയാന്‍
വെള്ളക്കെട്ടുകള്‍ ഒഴിവക്കുക. രോഗങ്ങളെ ചെറുക്കുന്നതിന് ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ് മുതലായവ 20 ഗ്രാം/ലിറ്റര്‍ എന്നതോതില്‍
പ്രയോഗിക്കണം. 100 ഗ്രാം/ചെടിക്ക് എന്ന കണക്കില്‍ കുമ്മായം ഉപയോഗിക്കുന്നത്
നല്ലതാണ്. ആവണക്കെണ്ണയും (1.0 ലിറ്റര്‍) ഫൈറ്റൊലാനും (3.0 ഗ്രാം/ലിറ്റര്‍) ചേര്‍ന്ന
മിശ്രിതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടിയുടെ കോളര്‍ ഭാഗങ്ങളില്‍
തേച്ചുപിടിപ്പിക്കക. ഫൈറ്റൊഫ്‌ത്തോറ ഫുസേറിയം എന്നി കുമിളുകള്‍ ഉണ്ടാക്കുന്ന
വാട്ടരോഗത്തിനെതിരെ ഫൈറ്റൊലാന്‍ 3.0ഗ്രാം/ലിറ്റര്‍ ഉപയോഗിക്കുക..
No comments:
Post a Comment