തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.
ചെമ്പരത്തിപ്പൂവ് -1
വെള്ളം ഒരു കപ്പ്
ഗ്രാമ്പൂ – 1
കറുവപ്പട്ട ഒരു കഷ്ണം
വെള്ളം നല്ലതു പോലെ തിളപ്പിച്ച് അതിലേക്ക്
ഗ്രാമ്പൂ, കറുവപ്പട്ട
എന്നിവയിടുക. ഇതിലേക്ക് ചെമ്പരത്തിപ്പൂവ് കഷ്ണങ്ങളാക്കി ഇടുക. ശേഷം തീ കെടുത്തി
തണുക്കാനായി വെക്കാം. ആവശ്യമെങ്കില്‍ അല്‍പം തേന്‍ മധുരത്തിനായി ചേര്‍ക്കാം. ഇത്
അല്‍പാല്‍പമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറക്കുന്നു.
രക്തസമ്മര്‍ദ്ദം മാത്രമല്ല കൊളസ്‌ട്രോള്‍
കുറക്കുന്നതിനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ചെമ്പരത്തിപ്പൂവ്. ഇത് രക്തസമ്മര്‍ദ്ദം
കൃത്യമാക്കുന്നതിലൂടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുകയും കൊളസ്‌ട്രോള്‍
കുറക്കുകയും ചെയ്യുന്നു.
വിറ്റാമിന്‍ സി ധാരാളം ഉള്ളതിനാല്‍ തന്നെ
രോഗപ്രതിരോധ ശേഷിയുടെ കാര്യത്തില്‍ വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ചെമ്പരത്തിപ്പൂവ്
കഴിയും. ഡിപ്രഷന്‍, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും
ചെമ്പരത്തിപ്പൂവിലൂടെ കഴിയും.
No comments:
Post a Comment