
ആവശ്യമുള്ള സാധനങ്ങള്‍
മാവ് – രണ്ട് കപ്പ്
വെളുത്ത കടല- അരക്കപ്പ്
സവാള കൊത്തിയരിഞ്ഞത്- വലുത് ഒന്ന്
ഇഞ്ചി ചെറുതായി അരിഞ്ഞത് – ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – ഒരു
ടീസ്പൂണ്‍
മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
മുളകുപൊടി- ഒരു ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
റിഫൈന്‍ഡ് ഓയില്‍- ഒരു ടേബിള്‍ സ്പൂണ്‍
തയാറാക്കുന്നവിധം
വെള്ളക്കടല ഒരു
രാത്രി കുതിര്‍ത്തുവയ്ക്കുക. ഇതില്‍ അല്‍പ്പം ഉപ്പുചേര്‍ത്ത് പ്രഷര്‍ കുക്കറില്‍
വേവിക്കുക. എണ്ണ ചൂടാകുമ്പോള്‍ സവാള, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി ചേര്‍ത്ത്
മൂപ്പിക്കുക. കടല ചേര്‍ത്ത് വെള്ളം ഉണ്ടെങ്കില്‍ വറ്റിച്ച് ചന മസാല തയാറാക്കുക.
ഇഡ്ഡലിത്തട്ടില്‍ കുറച്ച് മാവ് കോരിയൊഴിച്ച് മീതേ ചന മസാല ഇട്ട് വീണ്ടും മുകളില്‍
ഇഡ്ഡലി മാവ് ഒഴിക്കുക. ഇത് ആവിയില്‍ വേവിച്ചെടുക്കുക. ചൂടോടെ
തേങ്ങാച്ചമ്മന്തിക്കൊപ്പം വിളമ്പാം.
No comments:
Post a Comment