Thursday, March 22, 2018

രാമശേരി ഇഡ്ഡലി








ആവശ്യമായ സാധനങ്ങള്‍
പൊന്നി അരി- ഒരു കിലോ
ഉഴുന്ന് പരിപ്പ്- ഒരു പിടി
ഉലുവ- 50 ഗ്രാം

തയാറാക്കുന്ന വിധം
                  മൂന്നു ചേരുവകളും യോജിപ്പിച്ചു നന്നായി അരച്ചെടുക്കുക. ഈ മാവ് പുളിക്കാന്‍ വച്ചശേഷം പിറ്റേ ദിവസം ഇഡ്ഡലി ഉണ്ടാക്കുന്നതാണ് നല്ലത്. വിറകടുപ്പില്‍ അതും പുളി മരത്തിന്‍റെ വിറകുപയോഗിച്ച് കത്തിച്ചുണ്ടാക്കുന്നതിലാണ് രാമേശ്വരം ഇഡ്ഡലിയുടെ രുചി. മണ്‍പാത്രത്തിന്‍റെ മുകളില്‍ നുല് തലങ്ങനെയും വിലങ്ങനെയും കെട്ടി വച്ചതിന്‍റെ മുകളില്‍ തുണി വിരിക്കും അതിനു മുകളിലാണ് മാവ് കോരി ഒഴിക്കുന്നത്. തൊട്ടുമുകളില്‍ നൂല് കെട്ടിയ മറ്റൊരു തട്ട് വയ്ക്കും. അതിനു മുകളിലും മാവ് ഒഴിക്കും. ഇങ്ങനെ അഞ്ച് എണ്ണം വരെ വയ്ക്കാം. ആവി പുറത്തു പോകാത്ത രീതിയില്‍ ഒരു പാത്രം കൊണ്ട് മൂടണം. നന്നായി വെന്ത ശേഷം ഇറക്കിവച്ച് ഒരോന്നായി ഇളക്കിയെടുക്കാം. ചട്നിയാണ് രാമേശ്വരം ഇഡ്ഡലിയുടെ ബെസ്റ്റ് കോംപിനേഷന്‍.

No comments:

Post a Comment