
ആവശ്യമുള്ള സാധനങ്ങള്‍
റവ- ഒരു ഗ്ലാസ്
അധികം പുളിയില്ലാത്ത തൈര്- ഏകദേശം അര
ഗ്ലാസ്
ഈനോ- ഒരു സ്പൂണ്‍
ചെറുനാരങ്ങാ നീര്- അര സ്പൂണ്‍
ഇഞ്ചി പൊടിയായി അരിഞ്ഞത്- അര സ്പൂണ്‍
പച്ചമുളക്- രണ്ട്
കറിവേപ്പില, മല്ലിയില
വെള്ളം, ഉപ്പ് – ആവശ്യത്തിന്
വറുത്തിടാന്‍: - ആവശ്യത്തിന്
കടുക്, കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്, കശുവണ്ടിപ്പരിപ്പ്
അരിഞ്ഞത്, നെയ്യ്
തയാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍
നെയ്യൊഴിച്ച് (നെയ്യ് ഇഷ്ടമല്ലെങ്കില്‍ എണ്ണ ഒഴിച്ചാലും മതി) ആദ്യം കടുക്
പൊട്ടിക്കുക. അതിനുശേഷം ഉഴുന്നുപരിപ്പും കടലപ്പരിപ്പും കഴുവണ്ടിയും ചേര്‍ത്ത്
വറുക്കുക. ഇതിലേക്ക് പച്ചമുളകും ഇഞ്ചിയും അരിഞ്ഞത് ചേര്‍ത്ത് വഴറ്റിയശേഷം റവ ചേര്‍ത്ത്
വറുക്കുക. തീ കുറച്ചു വച്ചാല്‍ മതി. ഇതോടൊപ്പം കുറച്ചു കറിവേപ്പിലയും
മല്ലിയിലയും അരിഞ്ഞതു കൂടി ചേര്‍ത്ത് ഇളക്കുക.
റവ മൂത്താല്‍ ഇറക്കിവയ്ക്കുക. നന്നായി
ആറിയശേഷം തൈരും ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ക്കുക. പുളിപ്പിന് ആവശ്യമുള്ളത്ര
തൈര് ചേര്‍ത്താല്‍ മതി. അതിനുശേഷം ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ഇഡ്ഡലിമാവിന്‍റെ
പരുവത്തില്‍ കലക്കുക. ഇതിലേക്ക് അല്പം ഈനോയും ചേര്‍ത്തു പതുക്കെ
ഇളക്കിക്കൊടുക്കുക.
ഇഡ്ഡലിപ്പാത്രം വെള്ളമൊഴിച്ച് അടുപ്പത്തു
വയ്ക്കുക. വെള്ളം തിളച്ച ശേഷം തട്ടുകളിലേക്ക് ഇഡ്ഡലിക്കൂട്ട് കോരിയൊഴിക്കുക.
മൂടി നന്നായി അടച്ചു വേവാന്‍ വയ്ക്കാം. 8-10 മിനിറ്റു കൊണ്ട് നന്നായി വെന്തുകിട്ടും. വെന്തശേഷം
തട്ടില്‍ നിന്നു ഇഡ്ഡലി അടര്‍ത്തിമാറ്റി ചമ്മന്തി കൂട്ടി ചൂടോടെ കഴിക്കാം.
No comments:
Post a Comment