Wednesday, March 7, 2018

മുരിങ്ങ മരം.


            മുരിങ്ങയും മുരിങ്ങക്കായും. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മുരിങ്ങക്കായ വിറ്റാമിന്‍ ബി,സി തുടങ്ങിയവയുടെ കലവറയാണ്.                           വിറ്റാമിന്‍ ,സി,മാത്സ്യം,കാത്സ്യം,ഫോസ്ഫറസ്,ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഔഷധഗുണവും പോഷകങ്ങളും അടങ്ങിയ മുരിങ്ങ പച്ചക്കറികളില്‍ പ്രഥമസ്ഥാനമാണ്.ഏതുതരം മണ്ണിലും മുരിങ്ങ വളരുമെങ്കിലും ഫലപൂഷ്ടിയുള്ള മണല്‍കലര്‍ന്ന പശിമരാശിമണ്ണാണ് ഏറ്റവും അനുയോജ്യം. ജാഫന,ചാവക്കച്ചേരി,ചെംമുരിങ്ങ,കാട്ടുമുരിങ്ങ,കൊടികാല്‍ മുരിങ്ങ എന്നിവയാണ പ്രധാനയിനങ്ങള്‍.എ.ഡി 4,കെ എം 1 എന്നിവ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തതാണ്.
             മുരിങ്ങ നടുമ്പോള്‍ വിത്താണ് ഉപയോഗിക്കുന്നതെങ്കില്‍ പൊളിത്തീന്‍ കൂടുകളില്‍ പാകി തൈകള്‍ക്ക് 25 മുതല്‍ 30 സെന്റിമീറ്റര്‍ ആകുമ്പോള്‍ മാറ്റി നടണം. ശിഖരങ്ങളാണ് നടീല്‍ വസ്തുവെങ്കില്‍ കൈയുടെ വണ്ണമുള്ള കമ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. ഒരോന്നിലും 15 കിലോഗ്രാം ജൈവവളം ചേര്‍ത്തിളക്കി വിത്തുനടാം.മേയ്-ജൂണ്‍ മാസങ്ങളാണ് നടുവാന്‍ നല്ലത്. വളപ്രയോഗം നടത്തുന്ന സമയങ്ങളില്‍ നല്ലതുപോലെ നനയ്ക്കണം.തൈകള്‍ 75 സെന്റിമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ ഉയരം വയ്ക്കുമ്പോള്‍ അഗ്രമുകുളം നുള്ളിക്കളയുന്നത്  ധാരാളം ശിഖരങ്ങള്‍ പൊട്ടി പന്തലിച്ച് വളരുവാന്‍ സഹായിക്കും.

                    രോമപ്പുഴുക്കള്‍,ഇല കാര്‍ന്നു തിന്നുന്ന പുഴുക്കള്‍,വാട്ടരോഗം എന്നിവ മുരിങ്ങ തൈകളെ ബാധിക്കുന്ന പ്രധാന കീടങ്ങളാണ്.വാട്ടരോഗം തടയുന്നതിന് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുന്നത് നല്ലതാണ്. രോമപ്പുഴുക്കളെ നശിപ്പിക്കുന്നതിന് ഡസ്പാന്‍ മൂന്ന് മില്ലി ഒരു വെള്ളത്തില്‍ എന്നതോതില്‍ കലക്കി തളിക്കാം. ഓരോ വിളവെടുപ്പ് കഴിഞ്ഞും ചെടി 90 സെന്റിമീറ്റര്‍ ഉയരത്തില്‍ വെച്ച് മുറിക്കണം. ശേഷം വീണ്ടും വളപ്രയോഗം നടത്താം. ഇത് മൂലം ചെടികളില്‍ പുതിയ തളിര്‍ വരുകയും വേഗത്തില്‍ പൂക്കുകയും ചെയ്യും. ഇതുവഴി മുരിങ്ങ ആറ് വര്‍ഷം വരെ വിളവ് തരും. മുരിങ്ങക്കുരുവില്‍ നിന്നും എണ്ണ വേര്‍തിരിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നുണ്ട് എന്നാല്‍ ഇന്ത്യയില്‍ ഇത് അത്ര ഉപയോഗിക്കുന്നില്ല.
                         ആയുര്‍വേദത്തില്‍ നിരവധി ഔധങ്ങളില്‍ മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. ചര്‍മ സംരക്ഷണത്തിനും മുരിങ്ങയില നല്ലതാണ്. ഇല മാത്രമല്ല മുരിങ്ങക്കായയും അതിന്‍െറ വിത്തും പോഷക സമ്പന്നം തന്നെയാണ്. മുരിങ്ങയില നീര് രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ നല്ലതാണ്. വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. നല്ലൊരു ആന്റിബയോട്ടിക്കയാണ്. സ്ഥിരമായി കഴിക്കുന്നത് കുട്ടികളിൽ ബുദ്ധി ശക്തി വർധിപ്പിക്കുകയും കൃമിശല്യം കുറയ്ക്കുകയും ചെയ്യുന്നു. കുട്ടികളുടെ ശരീരപുഷ്ടിക്ക് മുരിങ്ങയില നെയ്യ് ചേർത്ത് പാകം ചെയ്തു കൊടുക്കുക.



മുരിങ്ങക്ക കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ട് അതിൽ ചിലതു മാത്രം .... കഴിച്ചു നോക്കുക...Video കാണുക







No comments:

Post a Comment