ചേരുവകള്‍:-
ഇരുമ്പന്‍ - ഒരു കിലോ
നെയ്യ് - ആവശ്യത്തിന്
ശര്‍ക്കര- 800 ഗ്രാം
തേങ്ങാപ്പാല്‍- രണ്ട് തേങ്ങയുടെ
അണ്ടിപ്പരിപ്പ് -ആവശ്യത്തിന്
മുന്തിരി – ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം:
പഴുത്ത ഇരുമ്പന്‍ പുളി / വിലുബി പുളി വെള്ളത്തില്‍ അഞ്ച്
ദിവസം ഇട്ടുവയ്ക്കുക.(ദിവസവും ഈ വെള്ളം മാറ്റുക ).അഞ്ച് ദിവസത്തിന് ശേഷം വെള്ളം വാര്‍ത്ത് മിക്സിയില്‍
അടിച്ചെടുക്കുക. ശേഷം ഉരുളിയില്‍
നെയ്യ് തടവി ഇരുമ്പന്‍ / വിലുമ്പി പേസ്റ്റ് വേവിക്കുക. ഇതിലേക്ക് 400ഗ്രാം ശര്‍ക്കര ഉരുക്കി
ചേര്‍ത്ത് ചക്കവരട്ടും പോലെ വരട്ടി എടുക്കുക. വരട്ടി
കഴിഞ്ഞ് രണ്ട് തേങ്ങയുടെ പാലെടുത്ത്,രണ്ടാം പാലും മൂന്നാം പാലും ചേര്‍കുക. ഇതിലേക്ക് 400ഗ്രാം ശര്‍ക്കര ഉരുക്കിയത് ചേര്‍ത്ത്
വീണ്ടും വേവിക്കുക. ശേഷം ഒന്നാം പാല്‍ ചേര്‍ക്കുക. കുറുകിവരുമ്പോള്‍
നെയ്യില്‍ അണ്ടിപ്പരിപ്പ്,മുന്തിരിയും ഏലക്കായ് പൊടിച്ചതും ചേര്‍ത്താല്‍ ഇരുമ്പന്‍ പുളി / വിലുമ്പി പുളി പായസം
റെഡി.
പാഴായ് പോകുന്ന ഇരുമ്പന്‍ പുളി / വിലുമ്പി പുളി വരട്ടിയത് ഒരുവര്‍ഷം കേടാകാതെ ഇരിക്കും. അരസ്പൂണ്‍ വരട്ടിയത് കഴിച്ചാല്‍ കൊളസ്റററോള്‍ കുറയും.
പാഴായ് പോകുന്ന ഇരുമ്പന്‍ പുളി / വിലുമ്പി പുളി വരട്ടിയത് ഒരുവര്‍ഷം കേടാകാതെ ഇരിക്കും. അരസ്പൂണ്‍ വരട്ടിയത് കഴിച്ചാല്‍ കൊളസ്റററോള്‍ കുറയും.
No comments:
Post a Comment