Sunday, February 4, 2018

കൂവക്കിഴങ്ങ് സംസ്കരണ രീതി.


             കൂവപ്പൊടിക്കെ ഇന്ന് വലിയ ഡിമാൻഡ് ആണ്,അതിൽ വെള്ള കൂവക്കയാണ്  മുൻപന്തിയിൽ .ആയുർ വേദ മരുന്നു നിർമാണ കമ്പിനികൾ ധാരളം ഉപയോഗിക്കുന്നു കൂടാതെ ,കുട്ടികൾ ഗർഭിണികൾ പ്രായമുള്ളവർ തുടങ്ങിയ എല്ലവർക്കും ഉത്തമ ആഹാരം ആണ് .ഇതുകൊണ്ട് ,അപ്പം ,പായസം ,ഹലുവ തുടങ്ങിയവ ഉണ്ടാക്കാൻ കഴിയും .വേവേച്ചി കറിയക്കിയും കഴിക്കാം .അന്നജം ധാരാളം ഉള്ളതുകൊണ്ട് ദഹിക്കാനും അതുപോലെ പ്രമേഹ രോഗികൾക്കും നല്ലതാണ് .ഇതു കേരളത്തിൽ നല്ലതു പോലെ കൃഷി ചെയ്യുവാൻ കഴിയും .തെങ്ങിൻ തോട്ടത്തിലും മാറ്റും ഇടവിളായിട്ടേ കൃഷി ചെയ്യാം.
ഇതിൻറെ സംസ്കരണ രീതി വളരെ എളുപ്പം ആണ്.ഒത്തിരി ഉള്ളവർക്കേ ഇതിൻറെ ചെറിയ സംസ്കരണ യന്ത്രങ്ങൾ ലഭിക്കും .വീട്ടിൽ കൈകൊണ്ടും ഇതു  സംസകരിച്ചു എടുക്കാൻ പറ്റും, കിഴങ്ങു പറിച്ചു എടുത്തശേഷം വൃത്തിയാക്കി കഴുകി തൊലികൾ കളഞ്ഞ ശേഷം നന്നായി അരച്ചുഎടുക്കുവാ എന്നിട്ടേ ശുദ്ധമായ വെള്ളത്തിലിട്ട് തിരുമ്മി പാൽരൂപത്തിൽ ഉള്ള വെള്ളം മാറ്റുക (ഇതു നല്ല ഒരു കീടനാശിനിയാണ്) എന്നിട്ടെ അതിന്റെ പിണ്ടി പിഴുഞ്ഞു മാറ്റുക (ഇതു കന്നുകാലികൾക്കും കോഴികൾക്കും തീറ്റ ആയിട്ടെ കൊടുക്കാം) ,അതിനു ശേഷം അതെ അവിടെ അനക്കാതെ കുറച്ചു സമയം വെയ്ക്കുക ,അത്‌ അടിഞ്ഞു വെള്ളം തെളിയുമ്പോൾ വെള്ളം ഊറ്റി കളയുക .പിന്നീട് അതുഎടുത്തെ വെയിലത്തെ വെച്ചു നല്ലതു പോലെ ഉണക്കി എടുക്കുക ,വെളുത്ത കൂവപ്പൊടി ലഭിക്കും ,9 or 10 kg കൂവക്കയിൽ നിന്നും 1kg കൂവക്കാപൊടി  കിട്ടും . ഇതു നട്ട് ഏതാണ്ട് ഏഴു മാസം കഴിഞ്ഞാൽ വെളവെടുക്കാം. ഇതിന്റെ ഇലകൾ കരിഞ്ഞു വരുന്നതാണ് വെളഞ്ഞു എന്ന് ഉള്ള ലക്ഷണം ഇലകൾ കന്നുകാലിക്ക് തീറ്റ ആയിട്ട് കൊടുക്കാം.
 ഇപ്പോൾ നാട്ടിൽ കിട്ടുന്ന കൂവക്കാപൊടി പലതും മായം കലർന്നതാണ് ,അതിനാൽ ഇതു നാട്ടു വളർത്തി ഉപയോഗിക്കാം അതു പോലെ വിൽക്കുകെയും ചെയ്യാം .നല്ല കൂവക്കാപൊടിക്കെ ധാരാളം ആവിശ്യകാർ ഉണ്ട്.
               


No comments:

Post a Comment