കുംഭമാസം അടുത്തെത്തി, ചേന നടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങാം.
കുംഭത്തില്‍ നട്ടാല്‍ കുടത്തോളം ചേന എന്നാണ് പഴമക്കാര്‍ പറയുക, ചേന നടാത്തവനെ അടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്. കാരണം അത്ര ലളിതമാണ് ചേനക്കൃഷി. കുംഭത്തില്‍ ചേന നട്ടാല്‍ ഓണത്തിന് അവിയലും കാളനും വയ്ക്കാന്‍ ചേന പറിക്കാം. കുംഭം പിറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. ചേനക്കൃഷിക്കുള്ള ഒരുക്കങ്ങള്‍ ഇപ്പോളേ തുടങ്ങാം.
കുംഭത്തില്‍ നട്ടാല്‍ കുടത്തോളം ചേന എന്നാണ് പഴമക്കാര്‍ പറയുക, ചേന നടാത്തവനെ അടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്. കാരണം അത്ര ലളിതമാണ് ചേനക്കൃഷി. കുംഭത്തില്‍ ചേന നട്ടാല്‍ ഓണത്തിന് അവിയലും കാളനും വയ്ക്കാന്‍ ചേന പറിക്കാം. കുംഭം പിറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. ചേനക്കൃഷിക്കുള്ള ഒരുക്കങ്ങള്‍ ഇപ്പോളേ തുടങ്ങാം.
ഗുണങ്ങള്‍
നിരവധി പോഷകങ്ങള്‍ അടങ്ങിയ ചേന മലയാളികളുടെ മിക്ക വിഭവങ്ങളുടെയും പ്രധാന ചേരുവയാണ്. നിരവധി ആയുര്‍വേദയുനാനി മരുന്നുകള്‍ക്ക് ചേന ഒരു പ്രധാന ഘടകമാണ്. ഉദരരോഗങ്ങള്‍ക്ക് ഔഷധമായും പ്രസവാനന്തര മരുന്നുകള്‍ക്കും ചേന ഉപയോഗിക്കാറുണ്ട്. ആസ്ത്മയ്ക്കും അര്‍ശസിനും ഔഷധമായും ഇതിനെ കണക്കാക്കാറുണ്ട്. ഷുഗര്‍, ഹൃദ്രോഗം, മലബന്ധം,പൈല്‍സ്, ഫാറ്റി ലിവര്‍, പ്രോസ്‌ട്രേറ്റ് വീക്കം എന്നിവ ചെറുക്കാനുള്ള ശക്തിയുണ്ട് ചേനയ്ക്ക്. ധാരാളം ഭക്ഷ്യനാരുകളും ഡയോസ്ജനിന്‍ എന്ന ഘടകവും ചേനയില്‍ ഒരുപാടുണ്ട്. ക്യാന്‍സറിനെ ചെറുക്കുന്ന ഘടകമാണ് ഡയോസ്ജനിന്‍.
ചേന മുളകുത്തിവെയ്ക്കാം
പുതിയ പച്ച ചാണകം ഒരു ബക്കറ്റില്‍ എടുത്ത് കുഴമ്പാക്കി അതില്‍ അല്‍പ്പം കുമിള്‍ നാശിനിയോ ഠൃശരീറൗൃാമ യോ ചേര്‍ത്ത് ഇളക്കുക. മുളകുത്തി വെച്ചിരിക്കുന്ന ചേന ചാണക കുഴമ്പില്‍ 5 മിനിറ്റ് വെക്കണം. ചാണക്കുഴമ്പില്‍ നിന്ന് ചേന എടുത്ത് തണലത്ത് ഒരു ദിവസം വെച്ച് ഉണക്കണം. ഇങ്ങനെ തയാറാക്കിയ ചേന വെയില്‍ അടിക്കാത്ത ഈര്‍പ്പമുള്ള സ്ഥലത്ത് കമഴ്ത്തിവെയ്ക്കണം. 15-20 ദിവസങ്ങള്‍ കൊണ്ട് ചേനയ്ക്ക് കരുത്തുറ്റ മുളകള്‍ വന്നു തുടങ്ങും. ഇതു മുറിച്ച് നടാം. ഇപ്പോള്‍ മുളകുത്തി തുടങ്ങിയാല്‍ കുംഭ മാസം തുടങ്ങുമ്പോള്‍ ചേന നടാം. മണ്ണിളക്കി അരയടി താഴ്ചയില്‍ കുഴിയുണ്ടാക്കി മുളപൊട്ടിയെ ചേന ഇറക്കിവയ്ക്കുക. മണ്ണും ഉണങ്ങിയ കരിയിലയും ചാണകപ്പൊയിയുമിട്ട് മണ്ണിട്ടു മൂടുക. ഇതിനു ശേഷം പുതയിടുകയും വേണം.
ഗ്രോ ബാഗിലും ചാക്കിലും
സ്ഥല പരിമിതിയുള്ളവര്‍ക്ക് ചേന ഗ്രോബാഗ്, ചാക്ക് എന്നിവയിലും ചേന നടാം. മണ്ണില്‍ നടുമ്പോള്‍ ലഭിക്കുന്നതു പോലെ മികച്ച കായ്ഫലം ഗ്രോബാഗിലും ചാക്കിലും ലഭിക്കുമെന്ന് ഉറപ്പാണ്. മണ്ണ്, ചാണക പൊടി, ചകിരി ചോര്‍ എന്നിവയോടൊപ്പം എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവയും കുട്ടികലര്‍ത്തി വേണം ഗ്രോ ബാഗ് തയാറാക്കാന്‍.വലിയ ഗ്രോ ബാഗ് തന്നെ ഇതിനായി തെരഞ്ഞെടുക്കണം. ബാഗില്‍ പകുതിമണ്ണ് നിറച്ച് അതില്‍ മുളവന്ന ഒരു കഷണം ചേന വെച്ച് മുകളില്‍ മണ്ണ് വിതറണം. ഒരാഴ്ച്ച കൊണ്ട് തന്നെ കൂമ്പ് മുകളിലെത്തും.
No comments:
Post a Comment