Tuesday, February 13, 2018

വഴുതന തൈ.

                 വഴുതന അടുക്കളത്തോട്ടത്തിൽ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നാണ്.വഴുതന കൃഷി വളരെ എളുപ്പമാണ് .ഒരു മൂട് പിടിച്ചുകിട്ടിയാൽ കുറഞ്ഞത് 2 വർഷം വിളവ് എടുക്കാം .അധികം പരിചരണം ഇതിന് ആവശ്യമില്ല .പല ഇനം ലഭ്യമാണ് (വെളുത്ത കളർ ,ഇളം പച്ച ,വൈലറ്റ്……………….).
                 വിത്തുപാകിയാണ് വഴുതന മുളപ്പിക്കുന്നത് .മൂപ്പെത്തിയ കായ്കൾ പറിച്ചെടുത്തു ഉണങ്ങിയാണ് വിത്തുകൾ ശേഖരിക്കുന്നത്.മെയ് , ജൂൺ മാസമാണ് കൃഷിക്ക് ഉത്തമം .ഗ്രോബാഗിലോ ചെടിച്ചട്ടിയിലോ അല്ലെങ്കിൽ തറയിൽ വിരിച്ച മണ്ണിലോ വിത്ത് പാകം. വിത്തുകൾ നടുന്നതിന് മുമ്പേ വെള്ളത്തിൽ കുതിർക്കുന്നതെ നല്ലതാണ് (3 hrs ).വിത്തുകൾ പാകുമ്പോൾ അധികം താഴ്ന്നു പോകാതിരിക്കാൻ ശ്രദ്ധിക്കണം .വെള്ള തളിച്ചു മാത്രം നനയ്ക്കുക .വിതക്കുന്ന വിത്തുകൾ എല്ലാം മുളക്കില്ല അതിനാൽ കൂടുതൽ  വിത്തുകൾ എടുത്തു പാകണം . വിത്ത് മുളച്ചു നാലോ അഞ്ചോ ഇല വന്നാൽ ഇളക്കി മാറ്റി നടാം.വേരു പോകാതെ വളരെ സൂക്ഷിച്ചു മാത്രം ഇളക്കിമാറ്റുക .മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലർത്തി നടിയിൽ മിശ്രിതം ഉപയോഗിക്കാം .ചെടി വളരുന്നതനുസരിച്ച ജൈവവളം ഇട്ടുകൊടുക്കാം.





No comments:

Post a Comment