Wednesday, February 14, 2018

മണ്ണിര കംപോസ്റ്റ് എങ്ങനെ ഉണ്ടാക്കാം.


                        പ്ലാസ്റ്റിക് ,ടെറാകോട്ട , ഫൈബർ എന്നിവയിൽ നിർമിച്ച മണ്ണിര കംപോസ്റ്റ് ടാങ്കുകൾ ലഭ്യമാണ്.ഒരു വീട്ടിലേക്ക് 25ltr വെള്ളം കൊള്ളുന്ന ടാങ്ക്  2nos വേണം .ടാങ്കിനുള്ളിൽ ചകിരിനാരു പിരിച്ചിട്ട് മുകളിൽ ചാണകപ്പൊടി വിതറി അടിസ്‌ഥാനനിര ഇട്ട ശേഷം മണ്ണിര (250 എണ്ണം )ഇടുക . ഇതിനു മുകളിൽ പഴകിയ ആഹാരസാധനങ്ങളും പച്ചക്കറി ,മൽസ്യ-മാംസങ്ങളുടെ കൊത്തിയരിഞ്ഞു വിതറുക .ടാങ്ക് നിറയുമ്പോൾ ചണച്ചാക്കുകൊണ്ട് മൂടി കെട്ടി വെക്കുക .ഇടക്ക് വെള്ളം ഒഴിച്ച് കൊടുക്കുക . അതിനുശേഷം അടുത്ത ടാങ്കും ഇതുപ്പോലെ ഉപയോഗിക്കുക .രണ്ടാമത്തെ ടാങ്ക് നിറയുംമ്പോഴുത്തേക്കും  ആദ്യത്തെ ടാങ്കിലെ മണ്ണിര അതുതിന്നു വളം ആക്കിയിരിക്കും.ഈ ടാങ്ക് ചാക്ക് മാറ്റി ചെറിയതായിട്ട്  സൂര്യ പ്രകാശം കിട്ടുന്ന സഥലത്തേക്ക് മാറ്റി വെക്കുക .രണ്ടു ദിവസം അങ്ങനെ വെയ്ക്കുക  അപ്പോൾ മണ്ണിരകൾ   ടാങ്കിന്റെ അടിഭാഗത്തേക്കു വലിയും ,ഈ സമയം വളം മാറ്റി വീണ്ടും മാലിന്യം  ഇട്ടു തുടങ്ങാം .       


   

No comments:

Post a Comment