ഓരോ വീട്ടിലും ഒരു
കറിവേപ്പ് എന്ന രീതി നാം ശീലിക്കണം. എല്ലാ മണ്ണിലും
കറിവേപ്പ് നടാം. വിത്ത് പാകി, കിളിര്‍പ്പിച്ചും
വേരില്‍നിന്ന് അടര്‍ത്തിയ തൈ നട്ടും കറിവേപ്പ് വളര്‍ത്താം.
30 മുതല്‍ 45
സെന്റീമീറ്റര്‍ നീളം, വീതി, ആഴമുള്ള കുഴിയുണ്ടാക്കി മണ്ണും കാലിവളവും
മണ്ണിരക്കമ്പോസ്റ്റും ചേര്‍ത്തിളക്കി തൈകള്‍ നടണം. കുഴിയില്‍ ആവശ്യത്തിന് നീര്‍വാര്‍ച്ചകിട്ടാന്‍, മണലും ചേര്‍ക്കാം. വൈകിട്ട് തൈനടുന്നതാണ്
നല്ലത്. കറിവേപ്പിന് നല്ലത്,
ഉണങ്ങിയ കാലിവളപ്പൊടി, ആട്ടിന്‍കാഷ്ഠം, വേപ്പിന്‍പിണ്ണാക്ക്, മണ്ണിരവളം ഇവയാണ്. കൂടുതലായി
കറിവേപ്പുതൈ വെക്കുന്ന അവസരത്തില്‍ തൈകള്‍ തമ്മില്‍ ഒന്നരമീറ്റര്‍ മുതല്‍
രണ്ടുമീറ്റര്‍വരെ അകലം നല്‍കാം. വേനലില്‍ നന്നായി നനയ്ക്കണം. ഒരു മീറ്റര്‍
പൊക്കമായാല്‍ ചിലര്‍ മുകളറ്റം വെട്ടി നിര്‍ത്താറുണ്ട്. ഇതുവഴി നിറയെ ഉപശാഖകള്‍
വളരും. ചെടിച്ചുവട്ടില്‍ വേനലില്‍ പുതയിട്ട്
നന്നായി നനച്ചാല്‍ നല്ലവണ്ണം ഇലകിളിര്‍ക്കും. മുന്നുമാസത്തിൽ ഒരിക്കൽ ഒരു ടീസ്പൂൺ ഇന്ദുഉപ്പേ 1ltr വെള്ളത്തിൽ കലക്കി
ചുവട്ടിൽ തളിച്ചു കൊടുക്കുന്നതെ നല്ലതാണ് പുളിച്ച കഞ്ഞിവെള്ളം അതിൽ ഇരട്ടി വെള്ളം
ചേർത്ത അത് കറിവേപ്പലയുടെ മുകളിൽ തളിച്ചാൽ കീടങ്ങളുടെ ശല്യത്തെ ഒഴുവാക്കാം ..


No comments:
Post a Comment