Wednesday, January 31, 2018

അഴകൊത്ത വയർ .

 അഴകൊത്ത വയർ ഏതൊരാളിന്റെയും സ്വപ്നമാണ് .ഇതാ അതിനുള്ള ചില മാർഗങ്ങൾ.....
  1.  ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കുക .ഇത് വയറ്റില് കൊഴുപ്പ് പുറന്തള്ളാൻ സഹായിക്കും.
  2. ഉപ്പു കുറച്ചുമാത്രം കഴിക്കുക .ഉപ്പ് ശരീരത്തിൽ വെള്ളം കെട്ടിനിർത്തും ,വയറ്റിൽ കൊഴുപ്പ് കൂട്ടുകെയും ചെയ്യും.
  3.  പഞ്ചസാര ഉപയോഗം കുറക്കുക ,മധുരം അടിവയറ്റിലെ കൊഴുപ്പ് കൂടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇതിനെ കുറക്കുവാൻ ഭക്ഷണത്തിൽ കറുവപ്പട്ട ഉൾപെടത്തുക, ഇത് പ്രമേഹം കുറക്കാൻ സഹായിക്കും.
  4. ഗ്രീൻ ടീയിൽ ആന്റിഓക്സിഡന്റുകൾ വയർ കുറക്കാൻ സഹായിക്കും ഇത്  അപചയപ്രക്രിയ ശക്തിപ്പെടുത്തി  വയറ്റിലെ കൊഴുപ്പ് കത്തിച്ചു കളയാൻ സഹായിക്കും.
  5. രാവിലെ ചൂടുള്ള ജീരക വെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞു കുടിക്കുന്നതെ വയറിലെ കൊഴുപ്പ് കുറയ്ക്കും.
  6. പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ഉള്ള എളുപ്പവഴിയാണ് .
  7. മുട്ടയുടെ വെള്ളയും തടി കൂടാതെ ,ശരീരത്തിനു പ്രോട്ടീൻ  നൽകും .ഇതും വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാൻ സഹായിക്കും.
  8. സ്‌ട്രെസുണ്ടാകുമ്പോൾ ശരീരം ഒരുതരം ഹോർമോൺ പുറപെടുപ്പിക്കും .ഇതു   തടി വയ്പ്പിക്കും ,ഓറഞ്ചിലെ വിറ്റാമിന് സി ഇതു നിയന്ത്രിക്കാൻ  സഹായിക്കും.
  9.  ബീൻസ് ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് .ഇത് വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.




No comments:

Post a Comment