വിഷമില്ലാത്ത പുതിന
നമ്മുടെ വീട്ടിൽ കൃഷി ചെയ്യാം..
കടയിൽ നിന്ന്
വാങ്ങുന്ന പുതിനയുടെ അടി ഭാഗം കുറച്ച് മുറിച്ച് കളഞ്ഞതിനു ശേഷം (വേരുള്ള
തണ്ടാണെങ്കിൽ മുറിച്ച് കളയണ്ട, വേരോടു കൂടി ), മണൽ , മണ്ണ് , ചാണകപ്പൊടി ഇവ മിക്സ് ചെയ്ത ഗ്രോബാഗിലോ , ചട്ടിയിലോ നമുക്ക്
പുതിന നടാം . നട്ടതിനുശേഷം അധികം വെയിൽ കൊള്ളരുത്, കിളിർത്തു ഇലകൾ
വന്നതിനുശേഷം നല്ല സൂര്യപ്രകാശം കിട്ടുന്ന
സ്ഥലത്ത് വെയ്ക്കാവുന്നതാണ്. ആവശ്യത്തിന് വെള്ളം കൊടുക്കണം, കൂടുതൽ വെളളം കിട്ടിയാൽ ചീഞ്ഞ് പോകും.തണ്ട് വളരുന്നതിനനുസരിച്ച് മുറിച്ചെടുക്കാം,മുറിച്ച ഭാഗത്ത് വേറെ കിളിർത്ത് വരും. കറികളിലും മറ്റും
ഇടാനും വെറുതെ ചവച്ചു തിന്നാനും നല്ലതാണ് ,വയറ്റിലെ ഗ്യാസ് മറ്റും മാറാൻ നല്ല ഒരു ഔഷധം കൂടിയാണ്.

No comments:
Post a Comment