വെള്ളരി വര്‍ഗത്തില്‍പ്പെട്ട
വിളകള്‍ എപ്പോഴും കൃഷി ചെയ്യാം.വേനല്‍ക്കാലത്ത് തടങ്ങളെടുത്താണു വെള്ളരി വര്‍ഗത്തില്‍പ്പെട്ട
കൃഷികള്‍ ചെയ്യേണ്ടത്. മഴക്കാലത്ത് കൃഷി ചെയ്യുന്നവര്‍ കൂനകളെടുത്ത് അതില്‍ വിത്തു
നടണം. രണ്ട് മീറ്റര്‍ അകലത്തിലുള്ള വരികളില്‍ ഒന്നരമീറ്റര്‍ ഇടവിട്ട് തടങ്ങളിലാണ്
വിത്ത്നടേണ്ടത്. ഓരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ മേല്‍മണ്ണുമായി
ചേര്‍ത്ത് നല്ലപോലെ യോജിപ്പിച്ചതിന് ശേഷം വേണം വിത്തു നടേണ്ടത്. ഒരു കുഴിയില്‍
നാലോ അഞ്ചോ വിത്തുകള്‍ നട്ടാല്‍ മതിയാകും. ധാരാളം
സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളില്‍ വേണം വെള്ളരികള്‍ നടാന്‍.
ഇതു മുളച്ച് മൂന്നോ
നാലോ ഇലകള്‍ വന്നതിനു ശേഷം കരുത്തുള്ള മൂന്നു തൈകള്‍ നിര്‍ത്തി ബാക്കിയുള്ളവ
പറിച്ചുനീക്കേണ്ടതാണ്. ജൈവവളങ്ങളായ
കോഴിക്കാഷ്ടം, കടലപ്പിണ്ണാക്ക്, പച്ചച്ചാണകം പുളിപ്പിച്ചത്, ആട്ടിന്‍
കാഷ്ടം, വെണ്ണീര് എന്നിവയെല്ലാം വെള്ളരി വര്‍ഗങ്ങള്‍ക്ക്
നല്ല ജൈവവളമായി ഉപയോഗിക്കാം. ഇതോടൊപ്പം ഇടക്ക് പച്ചിലകമ്പോസ്റ്റ്
കൊടുക്കുന്നത് നല്ലതാണ്. രാസകീടനാശിനിപ്രയോഗം ഒഴിവാക്കുക
തന്നെ ചെയ്യണം. ജൈവവളം കൂടുതല്‍ നല്കി ഉല്പാദിപ്പിക്കുന്ന കായകള്‍ വളരെക്കാലം
കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും.
സ്വന്തമാവശ്യത്തിന്
ജൈവവളം മാത്രം ഉപയോഗിച്ചു കൃഷി വിളയിച്ചെടുത്താല്‍ വര്‍ഷം
മുഴുവന്‍ ഇവ സൂക്ഷിക്കാന്‍ കഴിയും. ചെടികള്‍ പടരാന്‍ തുടങ്ങുമ്പോള്‍ മരച്ചില്ലകളോ
കരിയിലയോ കവുങ്ങിന് പട്ടയോ നിലത്തു വിരിച്ചുകൊടുക്കേണ്ടതാണ്. വേനല്‍ക്കാലത്ത്
തടത്തില്‍ പുതയിടണം. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും നനച്ചു കൊടുക്കുകയും വേണം.
കായീച്ച, ഇലത്തുള്ളന്‍, ഏപ്പിലാക്ന വണ്ട്, വെള്ളീച്ച
തുടങ്ങിയവയാണ് വെള്ളരിവര്‍ഗങ്ങളെ പ്രധാനമായും ആക്രമിക്കുന്ന കീടങ്ങള്‍. മൊസേക്ക്, ഇലപ്പുള്ളി, മൃദുചീയല്‍
തുടങ്ങിയവയാണ് വെള്ളരിവര്‍ഗവിളകളില്‍ കാണുന്ന പ്രധാനരോഗങ്ങള്‍. കായീച്ചയെ
കെണിയൊരുക്കി നിയന്ത്രിക്കാവുന്നതാണ്. വാഴപ്പഴവും ശര്‍ക്കരയും ഒരു നുള്ള്
ഫ്യൂറഡാനും ചേര്‍ത്തു കുഴച്ചു കുഴമ്പുപരുവത്തിലാക്കി ചിരട്ടകളിലാക്കി
കൃഷിയിടത്തിന്റെ പലയിടങ്ങളില്‍ സ്ഥാപിച്ചാണു കെണിയൊരുക്കുക. വെള്ളരി വര്‍ഗങ്ങളില്‍ വൈറസിന്റെ അക്രമണം മൂലം ഇല
മഞ്ഞളിച്ച് ചെടി മുഴുവന്‍ വ്യാപിക്കുന്നത് പ്രധാന പ്രശ്നമാണ്. ഈ വൈറസിനെ
ഒഴിവാക്കാന്‍ വേപ്പധിഷ്ടിത കീടനാശിനികളോ, വേപ്പിന്
കുരു സത്തോ രണ്ടാഴ്ചയിടവിട്ട് ഇലകളില്‍ തളിച്ച് കൊടുക്കുക.
ഇലകളില്‍ കുരുടിപ്പ്
ഉണ്ടാകുന്നത് വെള്ളീച്ചയുടെ ആക്രമണം കൊണ്ടാണ്. ഇതിനു വെളുത്തുള്ളി നീര് നേര്‍പ്പിച്ച്
തളിച്ചാല്‍ ആക്രമണം കുറയും. ചാണകക്കുഴമ്പും ഗോമൂത്രവും നേര്‍പ്പിച്ച് തളിച്ചാല്‍ വളര്‍ച്ചയും
കരുത്തും കൂടുകയും ചെയ്യും. അത്യുല്പാദന ശേഷിയുള്ള വിത്തുകള്‍ ഉപയോഗിച്ച് കൃഷി
ചെയ്താല്‍ ഒരു സെന്റില്‍ നിന്ന് 80
കിലോ വെള്ളരി ലഭിക്കും. ഇളംപ്രായത്തില്‍ കറികള്‍ക്ക് വേണ്ടവ വിളവെടുക്കാവുന്നതാണ്.
ഏകദേശം വിത്ത് നട്ട് രണ്ടു മാസം കഴിയുമ്പോള്‍ വിളവെടുക്കാന്‍ തുടങ്ങാവുന്നതാണ്.
വളരെ കാലം സൂക്ഷിച്ചു വയ്ക്കണമെങ്കില്‍ നന്നായി മൂത്തതിനു ശേഷം എടുത്തുവെക്കുക.
വിഷവിമുക്തമായ
ശുദ്ധമായ പച്ചക്കറികള്‍ ഉപയോഗിക്കുകയും ചെയ്യാം.

Borgata Hotel Casino & Spa - MapyRO
ReplyDeleteGet directions, reviews and information for 서산 출장마사지 Borgata Hotel Casino 부천 출장마사지 & Spa 속초 출장마사지 in Atlantic City, NJ. Borgata 양산 출장샵 Hotel Casino & Spa. MapLocation: 7.2 Rating: 7/10 · 1,024 reviews · Price 포항 출장안마 range: $$