
ചെറുതായി
പഴുത്ത പപ്പായ – 1 കപ്പ്
ഇടത്തരം
തക്കാളി – 7 Nos
പച്ചമുളക്
– 3 nos നെടുകെ കീറിയത്
മഞ്ഞൾപ്പൊടി
– 1/2 tsp
മുളകുപൊടി
– 1 1/2 tsp
മല്ലിപ്പൊടി
– 1 tsp
സാമ്പാർ
പൊടി – 1 tbs
കട്ടി
തേങ്ങപ്പാൽ -3/4 കപ്പ്
ഉപ്പ്
- ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
കടുക്
– 1/2 tsp,
മുളക്
– 4,
ഉഴുന്നുപരിപ്പ്
– 1 tsp
കറിവേപ്പില – ആവശ്യത്തിന്.
പപ്പായ
ചെറിയ ചതുരക്ഷണങ്ങൾ ആക്കുക.
തക്കാളി
കനം കുറച്ച് നീളത്തിലരിയുക.
ചട്ടി
ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പ് മൂപ്പിച്ച്
അതിലേക്ക് തക്കാളി, പപ്പായ, പച്ചമുളക് എന്നിവ ചേർത്ത് ഇളക്കി അടച്ചു വെച്ചു ചെറുതീയിൽ 5 മിനുട്ട് വയ്ക്കുക.
അപ്പോഴേക്കും തക്കാളി വെന്ത് ഉടയാൻ തുടങ്ങും. ഇപ്പോൾ പൊടികളെല്ലാം ചേർത്ത് വഴറ്റി
രണ്ടു മിനുട്ട് വയ്ക്കുക. ഉപ്പും ഒരു നുള്ളു ചേർത്തിളക്കുക. ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത ശേഷം വാങ്ങുക.
അടിപൊളി കറി തയ്യാർ.
ഇത്
ചപ്പാത്തി, അപ്പം
എന്നിവയ്ക്ക് നല്ല കോമ്പിനേഷൻ ആണ്… വളരെ പെട്ടെന്ന് തയ്യാറാക്കാം…
No comments:
Post a Comment