സാധാരണയായി
മഴക്കാലാംരംഭത്തിലാണ് കേരളത്തിൽ വാളമര കൃഷിചെയ്തുവരുത്. നനവിളയായി ജനുവരി-മാർച്ച്
കാലങ്ങളിലും വേണമെങ്കിൽ നടാം. വാളമരയിൽ കുറ്റിച്ചെടിയായി വളരുന്ന ചെറിയ ഇനവും
പത്തുമീറ്ററിലധികം നീളം വെച്ച് മരത്തിൽ പടർന്നുകയറുന്ന സാധാരണയിനവും
കണ്ടുവരുന്നുണ്ട്. ഒരുസെന്റിന് 100 ഗ്രാം വിത്ത്
ആവശ്യമായിവരുന്നു. സെന്റിന് കൂടിയാൽ 14 തടങ്ങളേപാടൂ. ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം
ആവശ്യമാണ്. ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടിആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി
കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകൾ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ
കമ്പോസ്റ്റോ ആവശ്യമാണ്. ഇത്മേൽമണ്ണുമായികലർത്തി കുഴികളിലിട്ടതിനുശേഷം അതിൽ 50ഗ്രാം
വേപ്പിൻപിണ്ണാക്ക്പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക.
ചാക്കുകളിലാണ് നടുന്നതെങ്കിൽ മണൽ, മണ്ണ്, ചാണകപ്പൊടി എന്നിവ 3:3:3 എന്ന അനുപാതത്തിൽ
കൂട്ടിക്കലർത്തി നിറച്ച് നന്നായി നനച്ചതിനുശേഷം വിത്ത്നടാം. നടുതിനുമുമ്പ്
എട്ടുമണിക്കൂർ മുന്നെയെങ്കിലും വിത്ത് നനച്ചുവെക്കണം. നനച്ചതിനുശേഷം ചപ്പിലകൊണ്ട്
പുതയിട്ടുകൊടുക്കണം. വിത്ത്മുളച്ചുവന്നാൽ പുതയൊഴിവാക്കാം. ചെടിവളർന്നു
പന്തലിൽ കയറുന്നസമയത്താണ് ആദ്യത്തെ മേൽവളപ്രയോഗം നടത്തേണ്ടത്. മേൽവളമായി
ചാണകപ്പൊടിയോ കംപോസ്റ്റോ പൊടിയാക്കി തടത്തിലിട്ട് നന്നായിനനച്ചുകൊടുക്കണം.
പിന്നീട് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേൽവളം നൽകാവുന്നതാണ് കൂടാതെ ഗോമൂത്രം
പത്തിലൊന്നാക്കി നേർപ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുന്നതാണ്. കടലപ്പിണ്ണാക്ക് പുതർത്തി ചാണകത്തെളിയുടെകൂടെ ഒഴിച്ചുകൊടുക്കാം. പ്രധാനവള്ളി
പന്തലിൽ കയറിക്കഴിഞ്ഞാൽ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയിൽ പൊട്ടിവരുന്ന
ചെറുവള്ളികൾ നശിപ്പിച്ചുകളയണം. വള്ളി പടർന്നുകയറി നാലു മാസത്തിനുള്ളിൽ
വിളവെടുക്കാം. നല്ലഇളം പ്രായത്തിൽത്തന്നെ കായ പറിച്ചുപയോഗിക്കാൻ ശ്രദ്ധിക്കണം.
രോഗങ്ങളും
കീടങ്ങളും സാധാരണ
പച്ചക്കറികൾക്കു വരുന്ന കീടങ്ങളൊന്നും വാളമരയെ
ബാധിച്ചുകാണാറില്ല. കായീച്ച, എപ്പിലാക്സ് വണ്ട് എന്നിയാണ് കുറച്ചെങ്കിലും ബാധിക്കാറ.്
വേരുചീയൽ രോഗം, പുപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിങ്ങനെയുള്ള രോഗങ്ങളും ചിലപ്പോൾ
ബാധിക്കാറുണ്ട്.കായ
ചെറുതായി വന്നുതുടങ്ങുമ്പോൾത്തന്നെ വേപ്പെണ്ണ എമെൽഷൻ, വെളുത്തുള്ളി
ബാർസോപ്പ് മിശ്രിതം എിങ്ങനെയും തളിച്ചുകൊടുക്കാം. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച്
നശിപ്പിക്കാം. എപ്പിലാക്സ് വണ്ടുകളെ
കൈവലയുപയോഗിച്ച് ശേഖരിച്ച് നശിപ്പിക്കാം. മിത്രപ്രാണികളെയുപയോഗിച്ചും വേപ്പെണ്ണ
എമെൽഷൻ, പെരുവലം
സത്ത്, വേപ്പെണ്ണ-വെളുത്തുള്ളി
മിശ്രിതം എന്നിവയുപയോഗിച്ചും വണ്ടിനെ നിയന്ത്രിക്കാം.
പ്രകൃതി ദത്ത പ്രോട്ടീനിന്റെ ഒരു മികച്ച
കലവറയാണ് വാളമര. ഇതിൽ കാർബോ ഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. കാൽസ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, എന്നീമൂലകങ്ങൾ ഇതിൽ
അടങ്ങിയിരിക്കുന്നു. കൂടാതെ വാറ്റാമിൻ എ., തയാമിൻ, റൈബോഫ്ളാവിൻ, വിറ്റാമിൻ സി, അന്നജം, കൊഴുപ്പ് എന്നിവയും . അസ്കോർബിക്, അമിനോ ആസിഡുകൾ, എന്നിവയും നിയാസിനും വാളമരയിൽ അടങ്ങിയിരിക്കുന്നു.

No comments:
Post a Comment