കേരളത്തിലെ കാലാവസ്ഥയിൽ വേഗം വളരുന്ന
ഒന്നാണ് വെണ്ട.മണ്ണിലും ഗ്രോബാഗിലും ചാക്കിലും എല്ലാം വളർത്താം . വെണ്ടക്കയിൽ ദഹനത്തിന് സഹായമായ ധാരാളം നാരുകൾ ഉണ്ട്.
വിത്തുകൾ പാകിയാണ് ഇതു മുളപ്പിക്കുന്നത് ,വിത്ത് പാകുന്നതിനെ മുൻപ്
കുറച്ചു വെള്ളത്തിൽ കുതിർത്തു വെയ്ക്കുക .അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി ,ഉണങ്ങിയ കരിയില ഇവാ
ഇടാം.വിത്തു നടുമ്ബോൾ അകലത്തിൽ നടുക ,ചാക്കിലും ഗ്രേബാഗിലും ഓരോ വിത്ത് നടുക .ചെടികൾക്ക് 2
-3 ഇലകൾ
വന്നാൽ ചാണകപ്പൊടിയും മണ്ണിര കമ്പോസ്റ്റും ഇട്ടുകൊടുക്കാം . വേപ്പിൻകുരു പൊടിച്ചു
വെള്ളത്തിൽ ഇട്ടു ലയിപ്പിച്ചു ചെടിയിൽ തളിക്കാം ,ഇതു രണ്ടാഴ്ച
കൂടുമ്പോൾ തളിച്ചു കൊടുക്കാം .തണ്ടു തുരപ്പൻ ആണ് പ്രധാന കീടം ,ഈ ലായിനി തളിച്ചു കഴിഞ്ഞാൽ ഇതു മാറും .
No comments:
Post a Comment