Tuesday, February 20, 2018

ചേമ്പ് നടാം.


                   കിളച്ച് തടംകോരി ചെറിയ കുഴികുത്തി ചേമ്പ് നടാം.തുറസ്സായ സ്ഥലത്ത് തനി വിളയായും തെങ്ങിന്‍ തോട്ടത്തിലും വാഴത്തോട്ടത്തിലും ഇടവിളയായും ചേമ്പ് കൃഷിചെയ്യാം. മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതായിരിക്കണം.  100 മുതല്‍ 200 ഗ്രാം വരെ തൂക്കംവരുന്ന തള്ളച്ചേമ്പോ 50 മുതല്‍ 75 ഗ്രാം വരെ തൂക്കമുള്ള പിള്ളച്ചേമ്പോ നടീല്‍ വസ്തുക്കളായി തിരഞ്ഞെടുക്കാം. വാരങ്ങളിലോ ചാലുകളിലോ രണ്ടടി അകലംപാലിച്ച് നടാവുന്നതാണ്. ഗ്രോബാഗിലും പ്ലാസ്റ്റിക് ചാക്കിലും നടാവുന്നതാണ് . നട്ടുകഴിഞ്ഞാല്‍ പച്ചിലയോ കരിയിലയോ കൊണ്ട് പുതയിടണം. നനയുള്ള സ്ഥലത്ത് എപ്പോള്‍ വേണമെങ്കിലും ചേമ്പ് കൃഷിചെയ്യാം. വിളവെടുപ്പിന് ഒരു മാസം മുമ്പ് നന നിര്‍ത്തണം. ചേമ്പിനെ വാഴത്തോട്ടത്തിലെ ഇടവിളയാക്കിയാല്‍ കൃഷിച്ചെലവ് കൂടാതെ തന്നെ വരുമാനം കൂട്ടാന്‍ സാധിക്കും. നാല് വാഴയുടെ നടുവില്‍ ഒരു ചേമ്പ് എന്നതാണ് കണക്ക്. ചേമ്പിലകൊണ്ട് തയ്യാറാക്കുന്ന പോഷകസമ്പുഷ്ടമായ പലഹാരമാണ് 'പത്രഅട'.

       



No comments:

Post a Comment