Friday, February 23, 2018

ഇഞ്ചി കൃഷിയും പരിചരണമാര്‍ഗങ്ങളും.


                    ഇന്ത്യന്‍ ചുക്കിനും ഇഞ്ചിക്കും ലോക മാര്‍ക്കറ്റില്‍ വലിയപ്രധാന്യമാണുള്ളത്. അന്തരീക്ഷ ഈര്‍പ്പം കൂടിയ സ്ഥലങ്ങളിലാണ് ഇഞ്ചി കൃഷി ചെയ്യാന്‍ നല്ലത്.
                   നീര്‍വാര്‍ച്ചയുള്ള മണല്‍മണ്ണ്,ചെളിമണ്ണ്,ചരല്‍മണ്ണ് എന്നിവിടങ്ങളില്‍ ഇഞ്ചി കൃഷി നടത്താം. ജൈവാംശംകൂടുതലുള്ള മണ്ണിലാണ് കൃഷി ചെയ്യുവാന്‍ കൂടുതല്‍ അനുയോജ്യം. മണ്ണില്‍ നിന്ന് വളാംശം കൂടുതല്‍ വലിച്ചെടുക്കുന്നതിനാല്‍ ഒരു സ്ഥലത്ത് തന്നെ തുടര്‍ച്ചയായി ഇഞ്ചി കൃഷി ചെയ്യുന്നത് നല്ലതല്ല. ചുക്കിന് പറ്റിയ ഇഞ്ചിയിനങ്ങളാണ്  മാരന്‍,    വയനാട്,   മാനന്തവാടി,   ഹിമാചല്‍,   വള്ളുവനാട്,കുറുപ്പംപടി,ഐഐഎസ്ആര്‍-വരദ,ഐഐഎസ്ആര്‍-രജത,ഐഐഎസ്ആര്‍-മഹിമ എന്നിവ. റിസോഡിജനീറോ,ചൈന,വയനാട് ലോക്കല്‍,തഫന്‍ജീയ,ഓളിസോറെസിന്‍ എന്നിവയാണ് പച്ച ഇഞ്ചിക്കു നല്ലത്. ഏപ്രില്‍ മാസം ആദ്യത്തെ ആഴ്ച ഇഞ്ചി വിത്ത് നടാം. വേനല്‍ മഴ ലഭിക്കുന്നതിന് അശ്രയിച്ച് വിത്ത് നടണം. നനസൗകര്യമുള്ളിടത്ത് ഫെബ്രുവരിയില്‍ കൃഷിയിറക്കാം.   വിത്ത് 15 ഗ്രാമില്‍കുറയാതെ കഷണങ്ങളാക്കി 20 മുതല്‍ 25 സെന്റിമീറ്റര്‍ അകലത്തില്‍ അഞ്ച് സെന്റിമീറ്റര്‍ താഴ്ചയുള്ള കുഴികളെടുത്ത് നടാം. തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു, ഇലപ്പേന്‍ എന്നിവയാണ് ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാനകീടങ്ങള്‍. വിത്ത് ശുദ്ധീകരിച്ച് നടകയാണെങ്കില്‍ ഇത് പരിഹരിക്കാം. മൂന്ന് ഗ്രാം മാങ്കോസെബ്,ഒരു മില്ലി മാലത്തയോണ്‍ എന്നിവ കലര്‍ത്തിയ ലായിനിയില്‍  30 മിനിറ്റ് മുക്കിവെയ്ക്കണം. നടുന്നതിന് മുമ്പ് തണലുള്ള തറയില്‍ നിരത്തിയിട്ട് തോര്‍ത്തിയെടുക്കണം.
ഇലചുരുട്ടി പുഴുവിന്റെ ആക്രമണം കണ്ടാല്‍ ഇലയുള്‍പ്പടെ ശേഖരിച്ച് നശിപ്പിക്കണം. ഇലപ്പേരന്‍ നീരുറ്റിക്കുടിക്കുന്നത് മൂലം ഇലകള്‍ മഞ്ഞളിക്കുന്നു. ഇതു നിയന്ത്രിക്കുവാന്‍ റോഗര്‍ 30 ഇ സി 1.5 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിക്കാണം. നട്ട് ആറുമാസം മുതല്‍ക്കെ വിളവെടുക്കാം. എന്നാല്‍ ചുക്ക് ആക്കുവാന്‍ 245 മുതല്‍ 260 ദിവസങ്ങള്‍ക്കുള്ളില്‍ പറിച്ചെടുക്കണം.



No comments:

Post a Comment