തക്കാളി നടാൻ വളരെയെളുപ്പമാണ്.
ചെടിച്ചട്ടികള്‍, ചാക്കുകള്‍, പ്ലാസ്റ്റിക് ബക്കറ്റുകള്‍ ഇവയിലെല്ലാം വിത്ത്പാകി
കിളിര്‍പ്പിച്ച തൈകള്‍ നടാൻ പറ്റും. തക്കാളികൃഷിക്ക്
ഏറ്റവും യോജിച്ച സമയം സെപ്റ്റംബർ, ഒക്ടോബർ മുതല്‍ നവംബർ - ഡിസംബർ വരെയുള്ള സമയമാണ്.
കേരള മണ്ണിനിണങ്ങിയ
ചില തക്കാളിയിനങ്ങൾ ആണ് ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് എന്നിവ. കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം)
കൂടിയതരമാണ്. ഇത്തരം മണ്ണില്‍ ബാക്ടീരിയകൾ വഴിയുണ്ടാവുന്ന 'ബാക്ടീരിയില വാട്ടം' വലിയ തലവേദനയാണ്.
അത് പ്രതിരോധിച്ച് വളരുന്ന, നല്ല കായ്പ്പിടിത്തം കാണിക്കുന്ന തക്കാളിയിനങ്ങൾ തന്നെ നടാൻ ഉപയോഗിക്കണം.
കായികൾ മൂപ്പായി
വരുന്നയവസരത്തിലാണ് തക്കാളി വിണ്ടുകീറുന്ന പ്രവണത. ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് എന്നീയിനങ്ങള്‍
വാട്ടമില്ലാത്തവയാണ്. മുക്തിയും അനഘയും വിണ്ടുകീറല്‍ കുറവുള്ളയിനങ്ങളാണ്. വിത്തുകൾ പാകി മുളപ്പിച്ച് 20-25 ദിവസത്തിനു ശേഷം മാറ്റി
നടുന്നതാണ് നല്ലത്.വിത്ത് മുളക്കുവാൻ വെക്കുമ്പോൾ ജലാംശം അധികമാകാതെ ശ്രദ്ധിക്കണം.
തക്കാളി ചെടികൾ ചാക്കിലോ grow bag ലോ നടാവുന്നതാണ്. പകുതി
ഭാഗം മിശ്രിതം നിറച്ച ശേഷം തൈകൾ നടുക. ശേഷം ചെടി
വളരുന്നതനുസരിച്ച് മണ്ണിട്ട് കൊടുത്താൽ കൂടുതൽ വേരുകൾ ഇറങ്ങി ചെടി ആരോഗ്യത്തോടെ
വളരും. ചെടി നടുമ്പോൾ തന്നെ ബലമുള്ള താങ്ങു കൊടുക്കണം. വളർന്ന ശേഷം താങ്ങു
നാട്ടുമ്പോൾ വേരുപടലത്തിനു പൊട്ടലുണ്ടാവുകയും ചെടി നശിക്കുകയും ചെയ്യും. തക്കാളി ചെടിയും ചുവടും എപ്പോഴും വൃത്തിയായിരിക്കണം.
ചെടി വളർന്നു
വരുന്നതനുസരിച്ച് താഴ്ഭാഗത്തെ പ്രായമായ ഇലകൾ തണ്ടിൽ നിന്നും 2 inch
മാറി
മുറിച്ചുകളയണം. ഇലകളുടെ ഇടയിൽ നിന്നും മുളച്ചു വരുന്ന പുതിയ മുകുളങ്ങൾ
മുറിച്ചുകളയുന്നത് ചെടിയുടെ ആരോഗ്യവും കായ് വലുപ്പവും കൂടാൻ സഹായിക്കും. ജൈവ കീടനാശിനി മൂന്നു
ദിവസം കൂടുമ്പോൾ തളിക്കുകയും ചെയ്യണം.
കുമ്മായം കിഴികെട്ടി
നേർത്ത ധൂളിയായി ഇലകളിൽ വീഴ്ത്തുന്നത് ചീത്രകീടം, മുരടിപ്പ്, മിലിമൂട്ട, വെള്ളിച്ച
എന്നിവയ്ക്ക് എതിരെ പ്രയോഗിക്കാവുന്നതാണ്. മാസത്തിൽ ഒരിക്കൽ 10g കുമ്മായം ചെടിയുടെ
ചുവട്ടിൽ ഇടുന്നത് മണ്ണിലെ അമ്ലത കുറക്കും. വളർച്ചയെ സഹായിക്കും.
നാലില പ്രായം
തുടങ്ങി 10 ദിവത്തിൽ
ഒരിക്കലെങ്കിലും സ്യൂഡോമോണസ് (20g/5 ml + 1 Ltr water) ഇലകളിൽ spry
ചെയ്യുകയും
ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യുന്നത് ബാക്ടീരിയൽ വട്ടം, മുരടിപ്പ് തുടങ്ങി
പല കീട രോഗ ആക്രമണങ്ങളെയും തടയും.
തക്കാളി പൂക്കളിൽ
പരാഗണം നടന്നാൽ മാത്രമേ കായ്കൾ ഉണ്ടാവുകയുള്ളൂ .പരാഗണം കൃത്യമായി നടന്നില്ലെങ്കിൽ
പൂക്കൾ കൊഴിഞ്ഞുപോവുകയും കായ് പിടിക്കാതിരിക്കുകയും ചെയ്യും .അതിനു കൃത്രിമ പരാഗണം
നടത്താം . പൂവ് കുലുങ്ങത്തക്ക വിധത്തിൽ തണ്ടിൽ ചെറുതായി തട്ടി കൊടുക്കാം .ഒരു
രണ്ടു മിനിട്ട് നേരത്തേക്ക് ഇങ്ങനെ ചെയ്യുക .രാവിലെ വേണം ചെയ്യാൻ .എല്ലാ ദിവസവും
ചെയ്താൽ, ഉണ്ടാവുന്ന
പൂവുകളെല്ലാം കായ് പിടിക്കും .
വേപ്പെണ്ണ 25 ML+25g വെളുത്തുള്ളി + 10gകാന്താരി / പച്ചമുളക്
+ 5g ഇഞ്ചി
+10g ബാർ
സോപ്പ് ലായനി തയ്യാറാക്കി 6 ലിറ്റർ വെള്ളം ചേർത്ത് തളിക്കുന്നത് ഒരു വിധം എല്ലാ
കീട രോഗങ്ങൾക്കും ഫലപ്രദമാണ്. തക്കാളിയുടെ
തണ്ടുമുറിച്ചു നട്ട് പുതിയ ചെടികൾ ഉണ്ടാക്കാവുന്നതാണ്. വെള്ളത്തിലോ ചകിരിച്ചോറിലോ
തണ്ടുകൾ കുത്തി നിർത്തി വേരുപിടിപിച്ച് മാറ്റി നടാവുന്നതാണ്.
No comments:
Post a Comment