വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന ഡ്രാഗണ്‍
ഫ്രൂട്ട് (Dragon fruit) ഇപ്പോള്‍
കേരളത്തിലും കൃഷിചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഒരിക്കല്‍
നട്ടുകഴിഞ്ഞാല്‍ പരിപാലനം വളരെ കുറച്ച് മാത്രം വേണ്ട ചെടിയാണ് ഡ്രാഗണ്‍ ഫ്രൂട്ട്.
ജലവും ജൈവവളവും വളരെ കുറച്ച് മാത്രം മതി എന്നതും കൃഷി ചിലവ് വളരെ കുറയ്ക്കുന്നു.
കള്ളിച്ചെടിയുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന
പടര്‍ന്നു വളരുന്ന ഈ സസ്യം ചൂടുള്ള കാലാവസ്ഥയിലാണ് വളരുന്നത്. രൂപഭംഗികൊണ്ട്
മനോഹരമായ ഈ പഴത്തിന്റെ ഉള്ളിലുള്ള മാസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. ചെടിയില്‍ മുള്ളുകള്‍ ഉള്ളതിനാല്‍ പക്ഷികളുടെ ശല്യവും
പഴത്തിന് ഏക്കാറില്ല. നട്ട് ഒന്നര വര്‍ഷത്തിനകം ചെടിയില്‍ നിന്ന് പഴങ്ങള്‍ കിട്ടി
തുടങ്ങും. ഇടവിളയായി മറ്റ് പച്ചക്കറികളും
നട്ട് പിടിപ്പിക്കാവുന്നതാണ്.
ചൂടുള്ള കാലാവസ്ഥയും ജൈവാംശം ഉള്ള മണല്‍മണ്ണുമാണ്
ഡ്രാഗണ്‍ ഫ്രൂട്ട് വളര്‍ത്തുവാനുള്ള
ഉത്തമമായ സാഹചര്യം. കൂടാതെ ആവശ്യത്തിന് ജലം ലഭിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം. കൃഷിക്കായി മണ്ണ് നന്നായി കിളച്ചു ജൈവവളം ചേര്‍ത്ത്
ഒരുക്കാം ചാണകപ്പൊടിയും
കോഴിക്കാരവുമാണ് ഇതിന്റെ പ്രധാന ജൈവവളം. ചെടി
വളര്‍ന്നു തുടങ്ങിയാല്‍ പടര്‍ന്നു കയറാനായി നീളം വരുന്ന കോണ്‍ക്രീറ്റ്
തൂണുകള്‍ സ്ഥാപിക്കണം. തുടര്‍ന്ന് ഓരോ തൂണുകള്‍ക്കും മുകളിലായി ക്രോസ്സ് ബാറിലോ
ഇരുമ്പ് വളയത്തിലോ ഘടിപ്പിച്ച ഓരോ ടയര്‍ സ്ഥാപിക്കണം. തൂണിനു മുകള്‍ഭാഗം വരെ വളര്‍ന്നെത്തിയ
ചെടികള്‍ ഈ ടയറുകള്‍ക്കുള്ളിലൂടെ വളര്‍ന്ന് വരത്തക്കവിധം ഇതിനുള്ളിലൂടെ
ബന്ധിക്കണം. വള്ളികള്‍ ടയറിനുള്ളിലൂടെ വളര്‍ന്നു താഴേക്ക് തൂങ്ങുന്ന
വിധത്തിലായിരിക്കണം ചെടി പടര്‍ത്തേണ്ടത്. മറ്റുവിളകളെ
അപേക്ഷിച്ചു ജലസേചനം കുറച്ച് മതിയെങ്കിലും വേനല്‍ക്കാലത്ത് ചെടികളില്‍ മതിയായ ജലം
എത്തിക്കാന്‍ ശ്രമിക്കണം. കരുത്തുള്ള മാതൃസസ്യത്തിന്റെ കാണ്ഡമാണ് പുതിയ സസ്യങ്ങള്‍
ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഇതിനായി കാണ്ഡഭാഗം 20 സെന്‍റീമീറ്റര്‍ നീളത്തില്‍
മുറിച്ച് പോട്ടിംഗ് മിക്‌സ്ച്ചറില്‍ വളര്‍ത്തിയെടുക്കാം. വിത്തുകളെ ചുറ്റുമുള്ള
മാസളഭാഗം മാറ്റി ഉണക്കി സൂക്ഷിച്ചും പുതിയ ചെടികള്‍ മുളപ്പിക്കാം. നന്നായി പാകമായ
പഴങ്ങളില്‍ നിന്നുവേണം വിത്തുകള്‍ ശേഖരിക്കാന്‍. വിത്തുകളെ കമ്പോസ്റ്റിലോ
ചെടിച്ചട്ടികള്‍ക്കുള്ള മണ്ണുമിശ്രിതത്തിലോ മുളപ്പിച്ചെടുക്കാം. വിതച്ച് 11 മുതല്‍
14 വരെ ദിവസങ്ങള്‍ക്കകം വിത്തുകള്‍ മുളക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള
കാലത്താണ് ചെടികളില്‍ പൂക്കള്‍ ഉണ്ടാകുന്നത് ഡിസംബര്‍ ആകുമ്പോയേക്കും കായ്കള്‍
മൂത്ത് പാകമെത്തും. വര്‍ഷത്തില്‍ മൂന്നു മുതല്‍ ആറുവരെ പ്രാവശ്യം ഈ ചെടി
പുഷ്പിക്കുന്നു. പൂവിട്ട് 30 മുതല്‍ 50 ദിവസങ്ങക്കകം ഫലം പാകമാകുന്നു. ആണ്ടില്‍
അഞ്ചോ ആറോ തവണ വിളവെടുപ്പുകള്‍ സാധ്യമാണ്. ഒരു
ചെടിയുടെ ആയുസ്സ് 20 വർഷം.
ഡ്രാഗണ്‍ ഫ്രൂട്ടിന്
വളരെ അത്ഭുതകരമായ ഔഷധ ഗുണങ്ങളാണ് പറയുന്നത്.ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുക, കൊളസ്റ്ററോള്‍
കുറയ്ക,കാന്‍സര്‍ തടയുക, പൊണ്ണത്തടി കുറയ്ക്കുക, തുടങ്ങി നിരവധി
ഗുണങ്ങളാണ് പറയുന്നത്. ഇതിനൊപ്പം
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും നല്ല
ഭക്ഷണമാണ്. ഹീമഗ്ലോബിന്റെ കൗണ്ട് കൂട്ടുന്നതിനായും അടുത്തകാലത്ത് ഈ പഴം വ്യാപകമായി ഉപയോഗിക്കുന്നു.
Please send the contact details.
ReplyDeleteMob :9388873337