നനവിളയായി ജനുവരി-മാര്‍ച്ച് കാലങ്ങളിലും
കുറഞ്ഞതോതിലുള്ള നനവിളയായി സെപ്തംബര്‍-ഡിസംബര്‍ കാലങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. ഓരോ തടത്തിനും രണ്ടടി വ്യാസവും ഒരടി ആഴവും ഉണ്ടായിരിക്കണം.
മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകള്‍ വിതറി കത്തിക്കണം. ഒരു സെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കമ്പോസ്‌റ്റോ
ആവശ്യമാണ്. ഇത് മേല്‍മണ്ണുമായി കലര്‍ത്തി കുഴികളിലിട്ടതിനുശേഷം അതില്‍
50ഗ്രാം വേപ്പിന്‍പിണ്ണാക്ക് പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേര്‍ത്തിളക്കി
നനച്ചിടുക. കൗമുദി, മനുശ്രീ, ബേബി. ടി.എ.19, എന്നിവയാണ് മികച്ച പടവലം ഇനങ്ങള്‍. നീളം കുറഞ്ഞ മുട്ടിന് മുട്ടിന് കായ്പിടിക്കുന്ന
സുനാമിയെന്ന് അപരനാമമുള്ളയിനമാണ് നല്ലത്. സി.ഒ. 1 എന്നയിനവും പ്രചാരത്തിലുണ്ട്.
ഒരു തടത്തില്‍ നാലോ അഞ്ചോ വിത്തുകള്‍ പാകി
മുളപ്പിച്ചതിനു ശേഷം മൂന്നില പരുവമായാല്‍ ഒരുതടത്തില്‍ നല്ല കരുത്തുള്ള മൂന്നെണ്ണം മാത്രം നിര്‍ത്തി ബാക്കി പിഴുതുകളയണം. തീരെ മുളയ്ക്കാത്ത തടത്തിലേക്ക് ഇത് മാറ്റിനട്ടാലും മതി.
വിത്ത് രണ്ടില പാകം ആകുന്നതു വരെ വെയില്‍ കൊള്ളാതെ സൂക്ഷിക്കണം. ഗ്രോ ബാഗില്‍
ടെറസ്സില്‍ വളര്‍ത്താന്‍ പറ്റിയ പച്ചക്കറിയാണ് പടവലം.
പന്തലാണ് പടവലം കൃഷിയില്‍ പ്രധാനം.
പന്തലിന് നല്ല ഉറപ്പില്ലെങ്കില്‍ പടവലം മൊത്തം കായ്ക്കാന്‍
തുടങ്ങുമ്പോള്‍ ഭാരം കൂടി പന്തല്‍ ഒടിഞ്ഞുവീണ് കൃഷിമൊത്തം നശിച്ചുപോവും. ചെടിവളര്‍ന്നു പന്തലില്‍ കയറുന്ന സമയത്താണ് ആദ്യത്തെ മേല്‍വളപ്രയോഗം
നടത്തേണ്ടത്. മേല്‍വളമായി ചാണകപ്പൊടിയോ ജൈവ വളമോ തടത്തിലിട്ട് നന്നായിനനച്ചുകൊടുക്കണം. പിന്നീട്
വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേല്‍വളം നല്‍കാവുന്നതാണ് .കൂടാതെ ഗോമൂത്രം
പത്തിലൊന്നാക്കി നേര്‍പ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചു കൊടുക്കാവുന്നതാണ് . കടലപ്പിണ്ണാക്ക് കുതിര്‍ത്ത് ചാണകത്തെളിയുടെ കൂടെ
ഒഴിച്ചുകൊടുക്കാം പ്രധാനവള്ളി
പന്തലില്‍ കയറിക്കഴിഞ്ഞാല്‍ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയില്‍ പൊട്ടിവരുന്ന
ചെറുവള്ളികള്‍ നശിപ്പിച്ചുകളയണം. എന്നാല്‍ മാത്രമേ
പടവലപ്പന്തലില്‍ നിറച്ചും കായപിടുത്തമുണ്ടാവൂ.
കായീച്ച, എപ്പിലാക്‌സ് വണ്ട് , ഏഫിഡുകള്‍, വെള്ളീച്ച, കായ്തുരപ്പന്‍പുഴു
എന്നിവയാണ് പടവലത്തെ ബാധിക്കുന്ന പ്രധാന കീടങ്ങള്‍. വേരുചീയല്‍
രോഗം, മൊസൈക്ക്‌രോഗം, പുപ്പല്‍ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ്
പ്രധാനരോഗങ്ങള്‍. കായ ചെറുതായി വന്നുതുടങ്ങുമ്പോള്‍ത്തന്നെ പേളിത്തീന്‍ കവറുകൊണ്ടോ കടലാസുകൊണ്ട് കുമ്പിള്‍
കുത്തിയോ അവയെ സംരക്ഷിച്ചാല്‍ ഇലതീനിപ്പുഴു കായ്തുരപ്പന്‍ പുഴു
എന്നിവയില്‍ നിന്ന് അവയെ സംരക്ഷിക്കാം. വെള്ളീച്ചകളെയും
മറ്റ് ശലഭപ്പുഴുക്കളെയും പ്രതിരോധിക്കാന്‍ നമുക്ക് മഞ്ഞക്കെണി, പഴക്കെണി, തുളസിക്കെണിയെന്നിവയും
വേപ്പെണ്ണ എമെല്‍ഷന്‍, വെളുത്തുള്ളി ബാര്‍സോപ്പ്
മിശ്രിതം എന്നിങ്ങനെയും തളിച്ചുകൊടുക്കാം. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച്
നശിപ്പിക്കാം. എപ്പിലാക്‌സ്
വണ്ടുകളെ കൈവലയുപയോഗിച്ച് ശേഖരിച്ച് നശിപ്പിക്കാം. മിത്രപ്രാണികളെയുപയോഗിച്ചും
വേപ്പെണ്ണ എമെല്‍ഷന്‍, പെരുവലം സത്ത്, വേപ്പെണ്ണവെളുത്തുള്ളി മിശ്രിതം എന്നിവയുപയോഗിച്ചും വണ്ടിനെ
നിയന്ത്രിക്കാം.
മൊസൈക്ക് രോഗമാണ്
പടവലത്തെബാധിക്കുന്ന പ്രധാനരോഗം. ഈ രോഗം പിടിപെട്ടാല്‍ പിന്നെ ആ ചെടി
നശിപ്പിക്കുകയേ മാര്‍ഗമുള്ളൂ. ഇലകള്‍
മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ്പിടുത്തം തീരെക്കുറയുകയും ചെയ്യുന്നതാണ്
ഇതിന്റെ ലക്ഷണം. രോഗം ബാധിച്ചചെടികളെ
നശിപ്പിക്കുക, രോഗബാധയില്ലാത്ത തേട്ടങ്ങളില്‍ നിന്നുമാത്രം വിത്ത്
ശേഖരിക്കുക. ആരോഗ്യമുള്ളചെടികള്‍
മാത്രം തടത്തില്‍ നിര്‍ത്തുക എന്നിവയാണിതിന് ചെയ്യാന്‍ കഴിയുന്നത്. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം, ആവണക്കെണ്ണ-വെളുത്തുള്ളി
മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളായി തളിക്കാവുന്നതാണ്.
ഇലയുടെ അടിഭാഗത്ത്
വെള്ളത്തിനാല്‍ നനഞ്ഞ പോലെയുള്ള പാടുകളും അതിനെത്തുടര്‍ന്ന് ഇലയുടെ ഉപരിതലത്തില്‍
മഞ്ഞക്കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നതുമാണ് ഇതിന്റെ ലക്ഷണം. പിന്നിട് ഈ
മഞ്ഞക്കുത്തുകള്‍ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകള്‍ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി
രണ്ടുശതമാനം വീര്യത്തില്‍ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതുമാണിതിന്റെ
പ്രതിരോധമാര്‍ഗങ്ങള്‍.
ഇതിൻറെ ഒരു തൈ
എങ്കിലും നട്ടു പിടിപ്പിക്കുക ,ഒരു പാട് ഔഷധഗുണങ്ങൾ ഉള്ള ഒരു പച്ചക്കറിയാണ് .
No comments:
Post a Comment