ഊട്ടിയിലും തണുത്ത കാലാവസ്ഥയുള്ള
പ്രദേശങ്ങളിലും കൃഷി ചെയ്തിരുന്ന ബീറ്റ്റൂട്ട് നമ്മുടെ അടുക്കളത്തോട്ടത്തിലും കൃഷി
ചെയ്യാം. ബീറ്റ്റൂട്ടിന്റെ കിഴങ്ങും ഇലയും ഭക്ഷ്യയോഗ്യമാണ്. ഇല
ഉപയോഗിച്ച് സ്വാദിഷ്ട്ടമായ തോരൻ ഉണ്ടാക്കാം. ബീറ്റ്റൂട്ട് ഉപയോഗിച്ച് തോരൻ, പച്ചടി ,ജ്യൂസ് ഇവ തയ്യാർ ചെയ്യാം.
ബീറ്റ്റൂട്ട്
കൃഷിയ്ക്ക് നല്ല ഇളക്കമുള്ള മണ്ണ് വേണം വിത്ത് നേരിട്ട്
പാകിയാണ് ബീറ്റ്റൂട്ട് കൃഷി ചെയ്യുന്നത്.വിത്തു മുളപ്പിച്ചു തൈകൾ വളർത്തുകയാണ്
പതിവ്. ബീറ്റ്റൂട്ട് തൈകൾ പറിച്ചുനടാൻ പാടില്ല. ആവശ്യാനുസരണം കളനീക്കം ചെയ്യാനും
നന്നക്കാനും ശ്രദ്ധിക്കണം. വിത്തുകൾ മുളക്കുന്നതിനു മണ്ണിൽ ആവശ്യത്തിന് നനവുണ്ടാകണം.
വിത്തുകൾ പകുന്നതിനു മുൻപ് ഒരു (10-30)
മിനുട്ട്
വെള്ളത്തിൽ കുതിർത്ത് വെക്കുന്നത് നല്ലതാണ്. നീർവാർച്ചയുള്ള മണ്ണാണ് കൃഷിക്ക്
അനുയോജ്യം. ആഗസ്റ്റ് മുതൽ ജനുവരി വരെയാണ് കൃഷി ചെയ്യൻ പറ്റിയ സമയം. ഒന്നരമാസം പ്രായമാക്കുമ്പോൾ തൈകൾ മണ്ണ് കയറ്റി
കൊടുക്കുന്നത് വേരുകളുടെ വളർച്ചയ്ക്കു നല്ലതാണ്. ഒരു തൈ മാത്രം വളരുവാൻ അനുവദിക്കാൻ പാടുള്ളു. വിത്തിടുമ്പോഴും തൈകളുടെ വളര്‍ച്ചാഘട്ടങ്ങളിലും മണ്ണില്‍
ഈര്‍പ്പമുണ്ടായിരിക്കണം.
തളർച്ച
മാറുന്നതിനും രക്തസമ്മർദ്ദം കുറുക്കുന്നതിനുo ബീറ്റ്റൂട്ട്
സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയ സിലി ക്കയും
കാൽസ്യം എല്ലുകളെ ബലപ്പെടുത്തും. ദഹനശേഷി കൂട്ടാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും
ബീറ്റ്റൂട്ട് ഉത്തമം. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റുകൾ എന്നിവയ്ക്കു പുറമേ ഫോസ്ഫറസ്, വൈറ്റമിൻ സി, എന്നിവ യും
നല്ലയളവിൽ ബിറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. പാചകം ചെയ്തും സാലഡായും ജൂസായും
അച്ചാറായുമെല്ലാം ബീറ്റ്റൂട്ട് ഉപയോഗിക്കാം.
No comments:
Post a Comment