വഴുതനയുടെ പേര്
ഉണ്ടെങ്കിലും വഴുതനയുമായി ഒരു ബന്ധവുമില്ല. ഗ്രമ്പുവിന്റെ
ആകൃതിയിലുള്ള കായ്കളാണിവയ്ക്കുള്ളത്.ഒരു ചെടിയുണ്ടെങ്കിൽ
ദിവസവും കറിക്കുള്ള
കായ്കൾ ലഭിക്കും .പണ്ട് മിക്ക
വീടുകളിലും വേലിയിൽ പടർന്ന് പന്തലിച്ച് ഈ ചെടി കാണാമായിരുന്നു.
ഒരിക്കൽ
നട്ടുപിടിപ്പിച്ചാൽ കാലങ്ങളോളം ഫലം തരുന്ന ഒന്നു കൂടിയാണ് നിത്യവഴുതന.വൈകുന്നേരം
വിരയുന്ന പൂവിന് വയലറ്റോ,വെള്ളയോ നിറമാണ്.പുവ് വിടർന്ന് നിൽക്കുന്ന
കാഴ്ച ഒരു നയന മനോഹരം തന്നെയാണ്.അതുകൊണ്ട് ഒരു അലങ്കര ചെടിയായും ഇവ
വളർത്താവുന്നതാണ്. വളരെയധികം പോഷക സമൃദ്ധമായ ഒന്നാണ് നിത്യ വഴുതന.ഇതിൽ ധാരാളം നാരുകൾ. കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, തയാമീൻ,വിറ്റാമിൻ സി സൾഫർ എന്നിവ അടങ്ങിയരിക്കുന്നു. വലിയ
പരിചരണമൊന്നുമില്ലാതെ ഇവ വളരുന്നു.സാധാരണ ഗതിയിൽ യാതൊരു വിധ കീടങ്ങളോ രോഗങ്ങളോ
ഇവയെ ബാധിക്കാറില്ല.നല്ല സൂര്യപ്രകാശമുള്ള ചരൽ കലർന്ന മണ്ണാണ് ഇവയ്ക്ക്
പറ്റിയത്.ഒന്നരയടി ആഴത്തിലും വീതിയിലും നീളത്തിലും കുഴികളെടുത്ത് മേൽമണ്ണും
ചാണകപ്പൊടിയും ചേർത്ത് മൂടിയ ശേഷം വിത്തുകളോ തൈകളോ നടാം.ഒരുതടത്തിൽ രണ്ടു തൈകളേ
പരമാവധി ആകാവു.ജൈവ രീതിയിലുള്ള വളങ്ങളും.ജൈവ കൂട്ടുകളും ചേർത്തുകൊടുക്കാം.വള്ളികൾ
പടരാൻ നേരത്ത് പന്തൽ ഇട്ടുകൊടുക്കണം.നന്നയി പരിപാലിച്ചാൽ നാല്പത് ദിവസത്തിനകം
പുഷ്പിക്കാൻ തുടങ്ങും.പൂക്കൾ നാല് ദിവസം കൊണ്ട് കായ് ആയിമാറും.അഞ്ചാം നാൾ മുതൽ കായ
മൂത്ത് തുടങ്ങും.മൂത്തുപൊയാൽ കറിക്ക് കൊള്ളില്ല.നാരായി പോകും.നല്ല വളർച്ച
യുള്ള ചെടിയിൽ നിന്നും ദിവസേന കാൽകിലോ വരെ കായ ലഭിക്കും. തോരൻ,തീയൽ ,ബിരിയാണി,മെഴുക്കുപുരട്ടി
തുടങ്ങിയ വിഭവങ്ങൾ ഇത് കൊണ്ട് ഉണ്ടാക്കുന്നു.മുപ്പെത്താത്ത കായ പറിച്ച് നാലായി
പിളർന്ന് വെള്ളത്തിൽ ഇടണം.കായയ്ക്കുള്ളിലെ റെസിൻ എന്ന പശ പോകാൻ ഇത് ഇടയാക്കും.ഈ
ദ്രാവകമടങ്ങിയ വെള്ളം ജൈവ കീടനാശിനി കൂടിയാണ്. മട്ടുപ്പാവിലും ഗ്രോ ബാഗിലും
വളർത്താം.കാർഷിക സർവ്വകലാശാലകളുടെ വിവിധ കാമ്പസുകളിലും,നിത്യവഴുതന കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും വിത്ത്
ലഭിക്കും.അല്പം പരിശ്രമിച്ചാൽ നിത്യവും ഒരു കറിക്കുള്ള വക ഈ കുഞ്ഞൻ കായ തരും.

No comments:
Post a Comment