Thursday, March 15, 2018

അവക്കാഡോ കൃഷി


               ഏറ്റവും അധികം പോഷകമൂല്യമുള്ള പഴങ്ങളില്‍ ഒന്നാണ് അവക്കാഡോ. കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് വെണ്ണപ്പഴം അഥവാ ‘ബട്ടര്‍ ഫ്രൂട്ട്’ എന്നും അറിയപ്പെടുന്നു. പഴത്തില്‍ മാംസ്യം 4% വരെയും കൊഴുപ്പ് 30% വരെയുമുണ്ട്. പഞ്ചസാരയുടെ അളവ് വളരെ കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാനുത്തമം.
          അവക്കാഡോയില്‍ എഴുന്നൂറിലധികം ഇനങ്ങളുണ്ട്. മെക്‌സിക്കന്‍, വെസ്റ്റിന്ത്യന്‍ എന്നിവയാണ് പ്രധാനം. ഏറ്റവും പ്രചാരമുള്ള ഇനങ്ങളിലൊന്നാണ് ‘ഫ്യൂവര്‍ട്ട്’. ഈ ഇനം ‘ബി’ വിഭാഗത്തില്‍പ്പെടുന്നു. ‘എ’ വിഭാഗത്തില്‍െപ്പടുന്ന ഒരു ഗ്വാട്ടിമാലന്‍ ഇനമാണ് ‘ഹാസ്’. വലിയ കായ്കളുള്ള വെസ്റ്റിന്ത്യന്‍ ഇനമാണ് ‘പൊള്ളോക്ക്’.

    പര്‍പ്പിള്‍ :
       ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്കിണങ്ങിയ ഒരു മികച്ച ഇനം. മൂത്ത കായ്ക്ക് പര്‍പ്പിള്‍ നിറമാണ്. പുറന്തൊലി മിനുസവും തിളക്കവുമുള്ളത്. ഇത് വെസ്റ്റിന്ത്യന്‍ വിഭാഗത്തില്‍പ്പെടുന്നു.

 പൊള്ളോക്ക് :
   ഉഷ്ണമേഖലയ്ക്കു യോജിച്ച മറ്റൊരിനം. ഇതിന്‍റെ കായ്കള്‍ ഏതാണ്ട് ഒരു കിലോയോളം തൂങ്ങും. വെസ്റ്റിന്ത്യന്‍ വിഭാഗം.

 ലുല :
  കൊഴുപ്പിന്‍റെ അംശം താരതമ്യേന കുറഞ്ഞ ലുല ഉഷ്ണമേഖലാകൃഷിക്ക് അനുയോജ്യമാണ്. കായ്കള്‍ വലുത്. ഗ്വാട്ടിമാലന്‍ വിഭാഗമാണ്.

 ഫര്‍ട്ടി :
   സങ്കരയിനമാണ് ഫര്‍ട്ടി; ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്നതും ഇതു തന്നെ. തണുപ്പ് ചെറുക്കാന്‍ കഴിവുള്ളതിനാല്‍ മിതോഷ്ണമേഖലകളില്‍ വളര്‍ത്താന്‍ അനുയോജ്യം.

 ഹാസ്സ് :
   മിതോഷ്ണമേഖലാകൃഷിക്ക് അനുയോജ്യം. ഗ്വാട്ടിമാലന്‍ വിഭാഗം.

               ഓരോ പൂവും രണ്ട് തവണ വിരിയും. പൂവുകള്‍ ആദ്യം വിരിയുമ്പോള്‍ പെണ്‍പൂവായും രാണ്ടാമത് വിരിയുമ്പോള്‍ ആണ്‍പൂവായും പ്രവര്‍ത്തിക്കും. പൂക്കള്‍ വിരിയുമ്പോള്‍ പ്രകടമാകുന്ന ചില പ്രത്യേകതകളെ അടിസ്ഥനമാക്കി അവക്കാഡോ ഇനങ്ങളെ ‘എ’ ‘ബി’എന്നിങ്ങനെ തിരിച്ചിരിക്കുന്നു. പരാഗണം ശരിയായി നടക്കുവാന്‍ ഈ രണ്ട് വിഭാഗം ചെടികളും വേണമെന്നതിനാല്‍ ഇവ ഇടകലര്‍ത്തിവേണം നടാന്‍. സാധാരണയായി ‘എ’ ‘ബി’ വിഭാഗങ്ങള്‍ 1;1 അഥവാ 2 :1 എന്ന അനുപാതത്തിലാണ് നടാറ്. തേനീച്ചകളാണ് പ്രധാനമായും പരാഗണം നടണ്ടത്തുന്നത്.
            ‘ടി.കെ.ഡി.1. കടും പച്ച നിറത്തിലും ഗോളാകൃതിയിലുമുള്ള ഇവയുടെ കായ്കള്‍ക്ക് ഇടത്തരം വലിപ്പമാണ്. ഒരു മരത്തില്‍ നിന്ന് ശരാശരി 260 കിലോ വിളവ് കിട്ടും. അധികം വലിപ്പം വയ്ക്കാത്ത ചെടികളായതിനാല്‍ കൂടുതല്‍ എണ്ണം കൃഷിചെയ്യാം. കായ്കള്‍ നേരത്തെ മൂക്കും എന്ന പ്രത്യേകതയും ഇതിനുണ്ട്.
               വെള്ളം കെട്ടിനില്‍ക്കാത്ത ഏതു മണ്ണിലും അവക്കാഡോ കൃഷി ചെയ്യാം. മെക്‌സിക്കന്‍ ഗ്വാട്ടിമാലന്‍ ഇനങ്ങള്‍ മിതോഷ്ണ മേഖലയിലും വെസ്റ്റിന്ത്യന്‍ ഇനങ്ങള്‍ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കൃഷി ചെയ്യാം. വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകളാണ് നടീല്‍ വസ്തു. വിത്ത് എത്രയും വേഗം പാകണം. നടും മുമ്പ് വിത്തുകളുടെ പുറംതോട് നീക്കണം.
                          വിത്തുകള്‍ നടീല്‍ മിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ നടാം. വിത്ത് പൂര്‍ണ്ണമായി മുളയ്ക്കുവാന്‍ 55-95 ദിവസം വേണം. ഒരു വി ത്തില്‍ നിന്ന് കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിക്കാന്‍ അവ നീളത്തില്‍ 4 മുതല്‍ 6 വരെ കഷണങ്ങളായി മുറിച്ചും നടാം.
                                 കാലവര്‍ഷാംരംഭത്തോടെ അവക്കാഡോ തൈകള്‍ നഴ്‌സറിയില്‍ നിന്ന് കൃഷിയിടങ്ങളിലേയ്ക്ക് മാറ്റി നടാം. ഇതിന് നേരത്തെ തന്നെ കുഴികള്‍ തയ്യാറാക്കണം. ഏകദേശം 60 സെ.മീ. നീളവും വീതിയും ആഴവുമുള്ള കുഴികള്‍ എടുത്ത് അവ മേല്‍മണ്ണും കാലിവളവും ചേര്‍ ത്ത് മൂടുന്നു. ഏകദേശം ഒരു വര്‍ഷം പ്രായമായ ചെടികള്‍ നടാം. വളര്‍ച്ചാ സ്വഭാവമനുസരിച്ച് 6 മുതല്‍ 12 മീറ്റര്‍ അകലത്തിലാണ് ചെടികള്‍ നടുന്നത്. അവക്കാഡോ മരങ്ങളുടെ തടി താരതമ്യേന മൃദുവായതിനാല്‍, കാറ്റ് കൂടുതലുള്ള സ്ഥലങ്ങളില്‍ ഒടിഞ്ഞ് പോകാനിടയുണ്ട്. ഇവിടങ്ങളില്‍ തോട്ടത്തിനുചുറ്റും മറ്റ് വൃക്ഷങ്ങള്‍ നട്ട് കാറ്റില്‍ നിന്നും സംരക്ഷണം നല്‍കണം.
                    മഴ കുറഞ്ഞസ്ഥലങ്ങളില്‍ നനയ്ക്കണം. സ്പ്രിംഗ്‌ളര്‍ രീതിയിലുള്ള ജല സേചനമാണ് കൂടുതല്‍ ഫലവത്ത്. വലിയ ചെടികള്‍ക്ക് ചെടിയൊന്നിന് 40-45 കി.ഗ്രാം ജൈവവളം ചേര്‍ക്കാം.
                                 വിത്ത് തൈകള്‍ പുഷ്പിക്കുവാന്‍ 5-6 വര്‍ഷം വേണം ഒട്ടു കായിക ചെടികളില്‍ നിന്ന് 3-4 വര്‍ഷത്തിനുള്ളില്‍ വിളവ് ലഭിക്കും. ഒരു മരത്തില്‍നിന്നുമുള്ള ശരാശരി വിളവ് 100 മുതല്‍ 500 കായ്കള്‍ വരെയാണ്. ഒരു കായ്ക്ക് ശരാശരി 250 മുതല്‍ 600 ഗ്രാം വരെ തൂക്കം ലഭിക്കും. ഏകദേശം 6 വര്‍ഷം പ്രായമായ ഒരു ഹെക്ടര്‍ തോട്ടത്തില്‍ നിന്നും ശരാശരി 20-25 ടണ്‍ വിളവ് പ്രതീക്ഷിക്കാം.
                       കായ്കള്‍ മൂപ്പെത്തുന്നത് കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന താപനിലയുള്ള പ്രദേശങ്ങളില്‍ ആറുമാസത്തിനുള്ളില്‍ കായ്കള്‍ മൂത്ത് പാകമാകും. എന്നാല്‍ തണുപ്പുകൂടിയ പ്രദേശങ്ങളില്‍ കായ്കള്‍ മൂക്കാന്‍ 12 മുതല്‍ 18 മാസം വേണം. മറ്റ് പഴങ്ങളെ അപേക്ഷിച്ച് സ്വാദ് കുറവായതിനാല്‍ അവക്കാഡോപ്പഴം വിപണികളില്‍ വിറ്റ ഴിണ്ടയാന്‍ പ്രയാസമാണ്. എന്നാല്‍ പഴങ്ങള്‍ സംസ്‌കരിച്ച് രുചികരമായ ഉത്പന്നങ്ങള്‍ ഉാക്കാവുന്നതാണ്.
       മൂെപ്പത്തിയതും പഴുക്കാത്തതുമായ കായ്കള്‍ ഉപയോഗിച്ച് അവക്കാഡോ അച്ചാര്‍ ഉണ്ടാക്കാം. ഇതിനോടൊപ്പം ഉണക്കിയ മാങ്ങാ കഷണങ്ങള്‍ കൂടി ചേര്‍ത്ത് സ്വാദിഷ്ഠമാക്കാം. പഴുത്ത പഴങ്ങള്‍ ഐസ്‌ക്രീം, മില്‍ക്ക് ഷേക്ക് എന്നിവ നിര്‍മ്മിക്കാനും ഉപയോഗിക്കാം. പള്‍പ്പ് പിന്നീടുള്ള ആവശ്യത്തിന് വളരെ താഴ്ന്ന ഊഷ്മാവില്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യാം. അവക്കാഡോ പള്‍പ്പ് ചില മാംസ പാചകങ്ങളിലും ചേരുവയാണ്. അവക്കാഡോ വിത്തുകളില്‍ നിന്ന് സസ്യഎണ്ണയും വേര്‍തിരിെച്ചടുക്കാം. ഇത് സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ ധാരാളമായി ഉപയോഗിക്കുന്നു.  ഒലിവെണ്ണയോടു താരതമ്യം ചെയ്യാവുന്ന ഇത് ഒരു ഭക്ഷ്യ എണ്ണയായും അടുത്ത കാലത്ത് പ്രാധാന്യം നേടിവരുന്നു. നമ്മുടെ കാലാവസ്ഥ അവക്കാഡോ കൃഷിക്ക് വളരെ യോജിച്ചതാണ്.





No comments:

Post a Comment