Monday, April 2, 2018

പ്ലാവ് കൃഷി

                ആറായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഭാരതത്തില്‍ പ്ലാവുകള്‍ നട്ടുവളര്‍ത്തി പരിപാലിച്ചിരുന്നതായി ചരിത്രപരമായ തെളിവുകളുണ്ട്. പ്ലാവിന്റെ പ്രാധാന്യം മനസിലാക്കാത്തതിനാല്‍ സാധാരണഗതിയില്‍ ആരും പ്ലാവിന്‍തൈ നടാറില്ല. വീട്ടുതൊടികളില്‍ കാണപ്പെടുന്നതെല്ലാംതന്നെ തനിയെ വളര്‍ന്നു വന്നിട്ടുള്ളവയാണ്. ഒരു പ്ലാവ് മൂത്തുകഴിഞ്ഞാല്‍ അത് വെട്ടേണ്ട സമയമായി എന്നാണ് ആദ്യം കണക്കുകൂട്ടുന്നത്.
            ശ്രദ്ധിക്കുക. ഭക്ഷണം, ഔഷധം, കാലിത്തീറ്റ, ശക്തമായ തടി, വിറക്, വളം, തണല്‍, ഓക്സിജന്‍, നീര്‍ത്തട സംരക്ഷണം ഇങ്ങനെ ഒരുപാടു കാര്യങ്ങളുമായി ഒളിഞ്ഞും തെളിഞ്ഞും പ്ലാവ് നമ്മുടെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുവാന്നുള്ള ശ്രമങ്ങളില്‍ പ്ലാവുകള്‍ക്ക് വലിയ പങ്കുവഹിക്കാനാകും. ഏതു പ്രതികൂല കാലാവസ്ഥയിലും പിടിച്ചുനില്‍ക്കുവാന്‍ കഴിയുന്ന ഒരു ഫലവൃക്ഷമാണ് പ്ലാവ്. മലയാളിയുടെ ആരോഗ്യരഹസ്യത്തില്‍ ചക്കയെ ഒരിക്കലും മാറ്റി നിര്‍ത്താനാകില്ല. ചക്കതിന്നാല്‍ ഗ്യാസ് ഉണ്ടാകുമെന്നാണ് പലരുടെയും പരാതി. മൂന്നുനേരവും വയറുനിറയെ ഭക്ഷണം കഴിച്ചിട്ട് ഇടയ്ക്ക് ചക്ക ഭക്ഷിക്കുന്നതാണ് ഇതിനു കാരണം. ചക്കപ്പഴമാണെങ്കിലും വേവിച്ചതാണെങ്കിലും ഒരു നേരം അതു മാത്രം ഭക്ഷണമാക്കിയാല്‍ ഒരിക്കലും ഗ്യാസ് ഉണ്ടാകില്ല. ചക്കക്കുരുവിനു പുറമെയുള്ള തവിട്ടുനിറമുള്ള ആവരണം ചുരണ്ടിക്കളയുന്നതാണ് ഗ്യാസുണ്ടാകുവാനുള്ള മറ്റൊരു കാരണം. ക്യാന്‍സറിനെവരെ ചെറുക്കുവാന്‍ ശരീരത്തെ പ്രാപ്തമാക്കുന്ന പോഷകങ്ങള്‍ അതിലുണ്ട്.(ഫൈറ്റോ ന്യൂട്രീന്‍സ്)
            ചക്ക ഉപയോഗിച്ച് സ്ക്വാഷ്, ഹല്‍വ, ജാം.. തുടങ്ങി നൂറില്‍പ്പരം വിഭവങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. ചക്കയുടെ ഔഷധ ഗുണങ്ങളോ..! രോഗപ്രതിരോധശേഷിയ്ക്ക്, രക്തസമ്മര്‍ദ്ദം, നിശാന്ധത,മലബന്ധം തുടങ്ങിയവയുടെ ശമനത്തിന്, ഹൃദ്രോഗങ്ങള്‍ തടയാന്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍, അള്‍സര്‍ തടയാന്‍... ഇങ്ങനെ എത്രയെത്ര ഗുണങ്ങള്‍..!

            ചക്കയില്‍നിന്ന് ബേബി ഫുഡ്, ബിസ്കറ്റ്, ഹെല്‍ത്ത് ഡ്രിംങ്ക്സ്, ചക്കവരട്ടിയുടെ പരിഷ്കൃത രൂപമായ ഡ്രൈ കേക്ക്, പുറന്തോടും ചവുണിയും മടലുമുപയോഗിച്ചുള്ള ജൈവവളം, ചക്കയുടെ അരക്കുകൊണ്ട് ചൂയിംഗം തുടങ്ങിയവയെല്ലാം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി ഒരു ബഹുരാഷ്ട്ര ഭീമന്റെ മൂശയില്‍ ഉരുത്തിരിഞ്ഞുകഴിഞ്ഞു. ഇന്ന് കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍മാത്രം ചക്കയ്ക്ക് നല്ല കാലമാണ്. നമ്മളും തയ്യാറാകേണ്ടിയിരിക്കുന്നു.

 Thanks for above information Mr.ജയൻ (പ്ലാവ് ജയൻ)

പുതിയ  രീതിയിലും രുചിയിലും എങ്ങനെ പുതിയ പ്ലാവ് തൈ വളർത്താം  .

       മൂത്തുപഴുത്ത നല്ല വരിക്കച്ചക്കയുടെ ഒരു പഴം അങ്ങനെത്തന്നെ മണ്ണില്‍ കുഴിച്ചിടുക. ഒരുകൂട്ടം തൈകള്‍ ഒന്നിച്ചു മുളച്ചുവരുമല്ലോ. ഏതാണ്ട് ഒരടി ഉയരംവയ്ക്കുമ്പോള്‍ തൈകളുടെ കടഭാഗത്ത് നല്ല ബലമുള്ള ചണംകൊണ്ടുള്ള ചരട് ഉപയോഗിച്ച് നന്നായി വരിഞ്ഞുകെട്ടുക. വളര്‍ന്നുവരുന്നതനുസരിച്ച് വീണ്ടും വരിഞ്ഞുകെട്ടുക. ക്രമേണ തൈകള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്ന് വളര്‍ന്നുവരാന്‍ തുടങ്ങും. വീണ്ടും അതേപോലെ ആവര്‍ത്തിക്കുമ്പോള്‍ തൈകളെല്ലാം തന്നെ ഒട്ടിച്ചേര്‍ന്ന് ഒറ്റമരമായി വളര്‍ന്നുവരുന്നതായി കാണാം. ഇത്തരം പ്ലാവുകളില്‍ വിശിഷ്ടതരങ്ങളായ ചക്കയാണ് ഉണ്ടാവുക. രുചിയും ഗുണവുമുള്ള പുതിയ ഇനങ്ങള്‍ ഉരുത്തിരിച്ചെടുക്കാനും ഇതുവഴി നമുക്കു സാധിക്കും.
             
    പിന്നെ നമ്മുടെ വീട്ടിലെല്ലാം പ്ലാവ് ഉണ്ടായിരിക്കും എന്നാൽ ചക്ക ഉണ്ടാകുന്നത് മൊത്തവും വളരെ ഉയരത്തിൽ ആയിരിക്കും.അതിനെ ഒരുപരിഹാരം പറഞ്ഞുതരാം ഇത് എൻ്റെ ഐഡിയ അല്ല . ഒരു പത്രവാർത്തയിൽ നിന്നും കിട്ടിയതാണ് .നിങ്ങൾക്ക് ആയാസമില്ലാതെ എത്താനാകുന്ന ഉയരത്തിൽ നല്ല നാടൻ പശുവിൻ്റെ പച്ചചാണകം തുണിയിൽ പൊതിഞ്ഞ് മുൻ നിച്ചയിച്ച ഉയരത്തിൽ വട്ടത്തിൽ ചുറ്റി കെട്ടിവെക്കുക .ചക്ക ഉണ്ട്കുമ്പോൾ ഇതിനു താഴായിരിക്കും 90 % ഉണ്ടാകുക എന്നാണ് പറയുന്നത് .പത്ര വാർത്തയുടെ കോപ്പിയും ഞാൻ ചുവടെ ചേർക്കുന്നു .എലാവരും ഒന്ന് പരീക്ഷിച്ചു നോക്ക് .
          

ഇഷ്ട്ടപ്പെട്ടാൽ..... blog ൻ്റെ side ഉള്ള "Follow" Button click ചെയ്യാൻ മറക്കരുത്. Please.






No comments:

Post a Comment