ആത്തച്ചക്കയുടെ കുടുംബത്തിൽ, ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് സീതപ്പഴം. പരമാവതി 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തിൽ നിറയെ ശാഖകൾ ഉണ്ടായിരിക്കും.പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണിത്.കേരളത്തിലെ കാലാവസ്ഥയുമായി നന്നായി ഇണങ്ങി വളരുന്നതും അധിക ശുശ്രൂഷകളൊന്നുമില്ലാതെ വീട്ടുവളപ്പില്‍ വളര്‍ത്താവുന്നതുമായ ഒരു ഫലവര്‍ഗവിളയാണ് സീതപ്പഴം. കടുത്ത ചൂടിനേയും വരള്‍ച്ചയെയും അതിജീവിക്കുവാുള്ള കരുത്ത് ഈ വിളയ്ക്കുണ്ട്. അധികം ഉയരം വെക്കാതെ ധാരാളം ശാഖോപശാഖകളായി വളരുന്നതിാല്‍ കാഴ്ചയ്ക്ക് ഈ മരത്തിനെ നല്ല ഭംഗിയുമുണ്ട്. ഉപ്പുരസമില്ലാത്ത ഏതു മണ്ണിലും പ്രത്യേകിച്ച് വളക്കൂറില്ലാത്തിടത്തു പോലും ഇത് നന്നായി വളര്‍ന്ന് ഫലം തരുമെങ്കിലും ചരല്‍ കലര്‍ന്ന ചെമ്മണ്‍ പ്രദേശങ്ങളില്‍ പുഷ്ടിയായി വളരും. സീതപ്പഴത്തില്‍ അമ്പതില്‍പരം ഇനങ്ങൾ ഉണ്ടെങ്കിലും വ്യാവസായികാവശ്യങ്ങള്‍ക്കായി കൃഷി ചെയ്യപ്പെടുന്നത് മവോദ്, പാലാഗര്‍,വാഷിങ്ടണ്‍, കുറ്റാലം എന്നീ ഇനങ്ങൾ ആണ്. വിത്തുകള്‍ പാകിക്കിളിര്‍പ്പിച്ചും,ബഡ്ഡ്തൈകള്‍ നട്ടും കൃഷിചെയ്യാം. മഴക്കാലാരംഭത്തില്‍ നട്ടാൽ ജലസേചം ഒഴിവാക്കാം. ഒരു വര്‍ഷം പ്രായമായ തൈകളാണ് നടാൻ ഉത്തമം. 70സെന്റീമീറ്റര്‍ ഉയരത്തിലും ആഴത്തിലും കുഴിയെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയുമായി ചേര്‍ത്ത് കുഴിനിറച്ചു നടണം. ഒരു വര്‍ഷം പ്രായമാകുമ്പോള്‍ വീണ്ടും കാലിവളത്തോടൊപ്പം 500 ഗ്രാം വീതം വേപ്പിന്‍പിണ്ണാക്കും നൽകണം. എല്ലാവര്‍ഷവും വളപ്രയോഗം വേണമെങ്കിലും ഇടയ്ക്കിടെ ഇത് ആവര്‍ത്തിക്കണം. നട്ട് മൂന്നു വര്‍ഷം കഴിയുമ്പോള്‍ കായ്ച്ചു തുടങ്ങും. മഞ്ഞുകാലത്ത് ഇലകള്‍ പൊഴിയും. അതുകഴിഞ്ഞ് തളിരിലയും അതോടൊപ്പം ധാരാളം പൂക്കളും ഉണ്ടാകും. ഭൂരിഭാഗം പൂക്കള്‍ പൊഴിയുന്നതും സജീവസ്വഭാവമാണ്. നാലുമാസം കൊണ്ട് കായ്കള്‍ പാകമാകും. ആഗസ്റ് മുതല്‍ നവംബർ വരെയാണ് പഴക്കാലം. പഴത്തിൻറെ കനമുള്ള പുറംതൊലി അനേകം കള്ളികളായി വേര്‍തിരിഞ്ഞിരിക്കും. ഇതിന്റെ ഇടഭാഗം മഞ്ഞനിറം ആകുമ്പോൾ കായ് പറിക്കാം. പറിച്ച കായ്കള്‍ ഒരാഴ്ച കൊണ്ട് നന്നായി പഴുക്കും. വീട്ടാവശ്യങ്ങള്‍ക്കുള്ളത് ഉമി, ചാരം തുടങ്ങിയവയില്‍ പൂഴ്ത്തിവെച്ച് പഴുപ്പിക്കാം. ഒരു മരത്തില്‍ നിന്നും 60 -- 80 വരെ കായ്കള്‍ ലഭിക്കും. 200 മുതല്‍ 400 ഗ്രാം വരെ തൂക്കവും ഉണ്ടാകും. രോഗ-കീട പ്രതിരോധ ശക്തിയുള്ളതാണ് സീതപ്പഴമരം എന്നാലും, ചില സ്ഥലങ്ങളില്‍ തളിരിലകളെയും, ഇളം കായ്കളെയും പുഴുക്കള്‍ തിന്ന് ശിപ്പിക്കുന്നുണ്ട്. അതിന് ജൈവലായനി തളിക്കാം. വിളവെടുപ്പ് കഴിഞ്ഞ് കൊമ്പുകോതല്‍ നടത്തിയാൽ പുതുശാഖകള്‍ ഉണ്ടായി ധാരാളം കായ്കള്‍ ലഭിക്കും. സീതപ്പഴത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. വേര്, ഇല, കായ്, വിത്ത് ഇവയില്‍ ‘അന്‍കാരിന്‍’അടങ്ങിരിക്കുന്നതിനാൽ ഇവ കീടനാശിനി നിർമാണത്തിനും പെയിന്റ് നിർമാണത്തിനും പ്രയോജപ്പെടുന്നു. കുരുപൊടിച്ച് തലയില്‍ തേച്ചാല്‍ പേനിന്റെ ശല്യം പൂര്‍ണമായും ഒഴിവാകും. കന്നുകാലികളില്‍ ഉണ്ടാകാറുള്ള പുഴുക്കടി മാറാന്‍ ഇതിൻറെ ഇലതേച്ച് കുളിപ്പിക്കാറുണ്ട്. ഇതിന്റെ ഇലകള്‍ മണ്ണില്‍ ചേര്‍ത്താല്‍ ചിതലിന്റെ ഉപദ്രവം ഉണ്ടാകുകയില്ല. 100ഗ്രാം പഴം ഭക്ഷിച്ചാല്‍ 105 കലോറി ഊര്‍ജം ലഭിക്കുന്നു. ഈ ഫലം പോഷകമൂലകങ്ങളാല്‍ സമൃദ്ധമാണ്. അത്യൂഷ്ണകാലങ്ങളില്‍ സീതപ്പഴം കഴിച്ചാല്‍ ശരീരം തണുക്കും.
ഹൃദയാരോഗ്യം
മെച്ചപ്പെടുത്തുന്നതിനു സീതപ്പഴം ഗുണകരം. സീതപ്പഴത്തിൽ സോഡിയവും പൊട്ടാസ്യവും
സംതുലിതം. അത് രക്‌തസമ്മർദ വ്യതിയാനങ്ങൾ നിയന്ത്രിതമാകുന്നതിനു സഹായകം.
സീതപ്പഴത്തിൽ ഉയർന്ന തോതിൽ അടങ്ങിയ മഗ്നീഷ്യം ഹൃദയപേശികളുടെ ആരോഗ്യത്തിനു
ഗുണപ്രദം. ഹൃദയാഘാതം, സ്ട്രോക് എന്നിവയ്ക്കുളള സാധ്യത
കുറയ്ക്കുന്നു. സീതപ്പഴത്തിലുളള
നാരുകളും നിയാസിൻ എന്ന ആന്റിഓക്സിഡന്റും ചീത്ത കൊളസ്ട്രോൾ
(എൽഡിഎൽ) കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോൾ(എച്ച്ഡിഎൽ) കൂട്ടുന്നതിനും സഹായകം.
കുടലിൽ നിന്നു കൊളസ്ട്രോൾ ശരീരത്തിലേക്കു വലിച്ചെടുക്കപ്പെടുന്നതു തടയുന്നതിനും
സഹായകം. ശരീരത്തിലേക്കു ഷുഗർ വലിച്ചെടുക്കപ്പെടുന്നതിന്റെ വേഗം കുറയ്ക്കുന്നതിനു
സീതപ്പഴത്തിലെ നാരുകൾ ഗുണപ്രദം. ഇതു ടൈപ്പ് 2
പ്രമേഹസാധ്യത കുറയ്ക്കുന്നതിനു സഹായകം. എന്നാൽ മധുരം ഏറെയായതിനാൽ പ്രമേഹബാധിതർ
സീതപ്പഴ”ം മിതമായി മാത്രം കഴിക്കുക. ഇക്കാര്യത്തിൽ കുടുംബ ഡോക്ടർ. ഡയറ്റീഷൻ
എന്നിവരുടെ നിർദേശം സ്വീകരിക്കാവുന്നതാണ്.
ഇഷ്ട്ടപ്പെട്ടാൽ..... blog ൻ്റെ side ഉള്ള "Follow" Button click ചെയ്യാൻ മറക്കരുത്.


No comments:
Post a Comment