ചേരുവകൾ
ചക്ക നന്നായി പഴുത്തത് --- 1/2 kg
ശര്‍ക്കര
--- 250 gm
വെണ്ണ -----
50 gm
അണ്ടിപ്പരിപ്പ ----- ആവശ്യത്തിന്
ഉണക്കമുന്തിരി ----- ആവശ്യത്തിന്
തയാറാക്കുന്നവിധം.
നന്നായി പഴുത്ത അര കിലോഗ്രാം ചക്ക. ഇത് ചെറുതായി അരിയണം.
അരിയുക മാത്രമല്ല, മിക്‌സിയിലിട്ട് വെള്ളം ചേര്‍ത്ത്
അരച്ചെടുക്കുകയും വേണം.
ഇനി ഒരു ഉരുളിയെടുക്കണം.
അല്ലെങ്കില്‍ ഒരു പരന്ന പാത്രം. അരച്ച ചക്ക ഇതിലിടണം. ഇനി അടുപ്പുകത്തിച്ചു
വേവിക്കുക. ഈ ചേരുവയിലേക്ക് ശര്‍ക്കര, വെള്ളമൊഴിച്ച് നന്നായി ഉരുക്കിയ ശേഷം
അരിച്ചെടുക്കുക. ഇത് ചക്കയിലൊഴിച്ച് കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം. വെള്ളം
വറ്റിവറ്റി വരുന്നതു കാണാം. വറ്റിക്കഴിഞ്ഞാല്‍ വെണ്ണയും
വറുത്ത അണ്ടിപ്പരിപ്പും(വെണ്ണയിൽ മുൻകൂട്ടി
വറത്തു വെക്കുക)ഉണക്കമുന്തിരിയും ചേര്‍ത്ത് നന്നായി ഇളക്കി, കട്ടി
രൂപത്തിലേക്ക് വരുമ്പോള്‍ വാങ്ങിവയ്ക്കണം. ചക്ക ഹലുവ റെഡി.(വെള്ളം വറ്റുന്നതുവരെ
കുറുക്കിയെടുക്കുക).
No comments:
Post a Comment