Monday, April 9, 2018

അവില്‍മില്‍ക്ക്.





                                                Photo from Google

ചേരുവകള്‍

അവില്‍             - 3 വലിയ സ്പൂണ്‍ /ആവശ്യത്തിന്
ചെറുപഴം (മൈസൂര്‍പ്പഴം, പാളയംകോടന്‍പഴം)   - 02nos
ബൂസ്റ്റ് /ഐസ്‌ക്രീം - - ആവശ്യത്തിന് / (അരടീസ്പൂണ്‍ )
തണുപ്പിച്ച് കട്ടിയായ പാല്‍   - ആവശ്യത്തിന് /(100ml)
പഞ്ചസാര   1 tablespoon /ആവശ്യത്തിന്
നിലക്കടല     -  1 teaspoon /ആവശ്യത്തിന്


തയാറാക്കുന്നവിധം.
       ഇതിനായി അല്‍പ്പം വലിയൊരു ഗ്ലാസ് വേണം.പഞ്ചസാരയും പഴവും ഈ ഗ്ലാസ്സിലിട്ട് ഒരു സ്പൂണുകൊണ്ട് അസ്സലായി ഉടച്ചെടുക്കണം. എന്നിട്ട് അവിലും  തൊലി കളഞ്ഞ നിലക്കടലയും ചേര്‍ക്കണം. നന്നായി ഇളക്കി തണുത്തുറഞ്ഞ പാല്‍ പൊട്ടിച്ച് ഗ്ലാസ്സിലിടണം. നന്നായി യോജിപ്പിക്കണം. മുകളില്‍ അല്‍പ്പം ബൂസ്റ്റ് / ഐസ്‌ക്രീം വിതറുക. അവില്‍മില്‍ക്ക് റെഡി.

No comments:

Post a Comment