Wednesday, April 11, 2018

വെണ്ടയ്ക്ക പുലാവ്



                      
                     വെണ്ടയ്ക്ക പുലാവ്     
ചേരുവകൾ .

ബസ്മതി റൈസ് – 2 കപ്പ് (ഉപ്പിട്ട് വേവിച്ചു വയ്ക്കുക)
വെണ്ടയ്ക്ക – 12 nos  വട്ടത്തിൽ അരിയുക.
സവാള – 1 കനം കുറച്ച് നീളത്തിൽ അരിഞ്ഞു വയ്ക്കുക
ഇഞ്ചി – 1 കഷണം
വെളുത്തുള്ളി – 3 nos
പച്ചമുളക് – 2 nos
തക്കാളി – 1 ചെറുതായി അരിയുക
കാരറ്റ് – 1 ചെറുതായി അരിയുക.
പുതിനയില – 3 tbട ( 1 tsp കുറച്ചു മാറ്റി വയ്ക്കുക )
മല്ലിയില – 2 tbs ( 1/2 tsp കുറച്ചു മാറ്റി വയ്ക്കുക )
മഞ്ഞൾപ്പൊടി – 1/4 tsp
മുളകുപൊടി – 1 tsp
ഗരം മസാല – 1 tsp
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
വഴനയില – 2 ചെറുത്
ഗ്രാമ്പൂ – 2 nos
ഏലയ്ക്ക – ‘ 3
ജീരകം – 1/2 tsp
അണ്ടിപരിപ്പ് -10 nos
കിസ്മിസ് – 10 nos.

 തയാറാക്കുന്നവിധം .

 വെണ്ടയ്ക്ക എണ്ണയിൽ വറുത്തു വയ്ക്കുക.ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചതച്ചു വയ്ക്കുക. ചീനച്ചട്ടി ചൂടാക്കി എണ്ണ ചൂടാവുമ്പോൾ ഗ്രാമ്പൂ, ഏലയ്ക്ക, ജീരകം, വഴനയില എന്നിവ ഇട്ട് പൊട്ടുമ്പോൾ അണ്ടിപരിപ്പ്, മുന്തിരി ചേർത്ത് മൂപ്പിക്കുക. അതിലേക്ക് സവാള, കാരറ്റ് ചേർത്ത് ഒന്നുവഴന്നു വരുമ്പോൾ ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് വഴറ്റുക. അതിലേക്ക് മുളകുപൊടി, മഞ്ഞൾ പൊടി, ഗരം മസാല, ചേർത്ത് വഴറ്റി തക്കാളിയും ഉപ്പും, ഒരു നുള്ളു പഞ്ചസാരയും ചേർത്ത് നല്ലപോലെ വഴറ്റി മല്ലയില, പുതിനയില ചേർത്ത് ഒന്നു ഇളക്കി നേരത്തേ വേവിച്ച ചോറും, വെണ്ടയ്ക്കയും ചേർത്ത് നല്ലപോലെ യോജിപ്പിച്ച് 2മിനുട്ട് ചെറുതീയിൽ വയ്ക്കുക. അതിനു ശേഷം വാങ്ങി മല്ലിയില പുതിനയില, വറുത്ത സവാള മുകളിൽ വിതറുക.
 പുലാവ് തയ്യാർ,.,.,.,.,.


No comments:

Post a Comment