പലതരം കറികള്‍ക്കും അത്യാവശ്യമായ ഒന്നാണ്
മല്ലിയില. ഇതിന്റെ ഇലപോലെതന്നെ വേരിനും നല്ല മണമാണ്. വീട്ടില്‍ തന്നെ
ബുദ്ധിമുട്ടില്ലാതെ നല്ലതുപോലെ വളർത്താൻ പറ്റുന്ന ഒന്നാണ് മല്ലി . മണ്ണ് നന്നായി ഒരുക്കിയതിനുശേഷം വേണം വിത്ത് പാകാന്‍.
മണ്ണില്‍ ചാണകം, പച്ചില എന്നിവ അടിവളമായി നല്‍കാം.
വിത്തു മുളയ്ക്കാന്‍ ധാരാളം ഈര്‍പ്പം വേണം.
മുളയ്ക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. വിത്ത്
ഒന്നോ രണ്ടോ ദിവസം കുതിര്‍ത്തതിനു ശേഷം നടുന്നതാണ് നല്ലത്. വിത്തിനെ
ചകിരി ചോറോ നനഞ്ഞ മണ്ണോ കൊണ്ട് മൂടണം. മുളച്ചു രണ്ടിഞ്ച്
ഉയരം വന്നാല്‍ വളപ്രയോഗം തുടങ്ങാം. ചാണകം വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടിയുടെ
ചുവട്ടില്‍ ഒഴിക്കുന്നതാണ് നല്ലത്. ചെടി വലുതായാല്‍ നന
കുറയ്ക്കുന്നതാണ് നല്ലത്.
ചെടി നാലോ അഞ്ചോ ഇഞ്ച് ഉയരം വെച്ചാല്‍
അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളിയെടുക്കാം. ഇലയുടെ
മണം കാരണം കീടശല്യം കുറവായിരിക്കും. പൂവിട്ടാല്‍
ഇലകള്‍ ഉണ്ടാകുന്നത് നില്ക്കും. എന്നാല്‍ പൂവ് നുള്ളിക്കളഞ്ഞാല്‍ വിണ്ടും ഇലകള്‍
ഉണ്ടാകും. വിത്ത് ശേഖരിക്കണം
എങ്കില്‍ അതിനുള്ളത് ഇല നുള്ളാതെ പൂക്കുവാന്‍ അനുവദിക്കണം.
thank you
ReplyDeleteVery useful blog for those who want to do krishi.
ReplyDelete