Tuesday, March 13, 2018

വിളകൾ നല്ലതാവണോ എങ്കിൽ മണ്ണിനെ പുഷിട്ടിപ്പെടുത്തണം.


     വിളകൾ നട്ടാൽ മാത്രം പോരാ മണ്ണിനെ പുഷിട്ടിപെടുത്തുകെയുംവേണം   അതും രാസവളം ചേർക്കാതെ  അതിനുള്ള ചില അറിവുകൾ....

            കൃഷിയിൽ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാൻ കഴിയാത്തതുമായ ഒന്നാണ് മണ്ണ്. കൃത്യസമയത്തു മണ്ണിനെ പുഷ്ടിപ്പെടുത്തണ്ടതുണ്ട്. എന്നാൽ മാത്രമേ തൃപ്തകരമായ വിധത്തിൽ വിളവ് ലഭിക്കൂ
നിങ്ങളുടെ അടുക്കളിയിലെ ചില അടിസ്ഥാന ചേരുവകള് ഇതിനായി ഉപയോഗിക്കാം.

പച്ചക്കറി അവശിഷ്ടങ്ങള്
അടുക്കളയിലെ എല്ലാ അവശിഷ്ടങ്ങളും വളമാക്കി മാറ്റിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇത് നിങ്ങളുടെ തോട്ടത്തിലെ മണ്ണിനെ സമ്പുഷ്ടം ആക്കിയിരുന്നു. അതിനാൽ പച്ചക്കറി അവശിഷ്ടങ്ങൾ കമ്പോസ്റ്റ് ആക്കാൻ ശ്രമിക്കുക .അല്ലെങ്കിൽ അവ വിളകളുടെ ചുവട്ടിൽ മണ്ണുമാറ്റി ഇട്ടുകൊടുക്കുക .
കാപ്പിപ്പൊടി
മണവും രൂചിയും നഷ്ടപ്പെട്ട കാപ്പിപ്പൊടി കളയുകയാണ് പതിവ്. എന്നാല് അടുത്ത തവണ മുതല് ഇവ പൂന്താട്ടത്തിലെ മണ്ണില് ഇടുക. കാപ്പി മണ്ണിനെ പുഷ്ടിപ്പെടുത്തുകയും സസ്യങ്ങള്ക്കാവശ്യമുള്ള പോഷകങ്ങള് നല്കുകയും ചെയ്യുന്നതിന് പുറമെ ഒച്ചുകളെ അകറ്റുകയും ചെയ്യും.

തേയില
കാപ്പിപ്പൊടി പോലെ തന്നെ തേയിലയും നമുക്ക് ഉപയോഗപ്പെടുത്താം. ഉപയോഗിച്ച തേയില കഴുകി പൂന്തോട്ടത്തിലെ മണ്ണിലും ചെടിച്ചട്ടിയിലും ഇടുക. വീടിനു പുറത്തുള്ള ചെടികള്ക്ക്് ഇടുന്നതായിരിക്കും നല്ലത്. അകത്താണെങ്കില് പൂപ്പല് ഉണ്ടാകാന് സാധ്യത ഉണ്ട്.

മുട്ടത്തോട്
ഇവയുടെ സ്ഥാനം പലപ്പോഴും ചവറ കൂനയിലാണ്. നിങ്ങളുടെ മണ്ണിലെ പോഷക ഗുണം ഉയര്ത്താന് ഈ മൊട്ടത്തോടുകള് ഉപയോഗിക്കാം. മുട്ടത്തോടുകള് പൊടിച്ച് മണ്ണില് വിതറുക. ഇവയിലടങ്ങിട്ടുള്ള  കാത്സ്യം മണ്ണിനെ പുഷ്ടിപ്പെടുത്തും.

ഇന്തുപ്പ്
നമ്മള് കാലുകള് പതിവായി ഉപ്പുവെള്ളത്തില് മുക്കി വയ്ക്കാറുണ്ട്.ഇവ കുളിക്കുമ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാല്, ഇന്തുപ്പ് എത്രത്തോളം നല്ല വളമാണന്ന് നിങ്ങള്ക്ക് അറിയാമോ? പെട്ടന്ന് ആഗിരണം ചെയ്യാന് സാധിക്കുന്ന രീതിയിലുള്ള മഗ്നീഷ്യവും സള്ഫറും ഇന്തുപ്പില് അടങ്ങിയിട്ടുണ്ട്. പരല് രൂപത്തില് മണ്ണില് ഇടുകയോ വെള്ളത്തില് ചേര്ത്ത് ലായിനിയാക്കി ചെടികളില് തളിക്കുകയോ ചെയ്യാം.




No comments:

Post a Comment