Wednesday, March 14, 2018

വടാ പാവ്‌


ആവശ്യമുള്ള സാധനങ്ങള്‍

ഉരുളക്കിഴങ്ങ് – 2 എണ്ണം

ഇഞ്ചി 1 കഷ്ണം

വെളുത്തുള്ളി -  4 അല്ലി

പച്ചമുളക് - 4 എണ്ണം

കടുക്‌ ആവശ്യത്തിന്

കായം ഒരു നുള്ള്

ഉപ്പ് ആവശ്യത്തിന്

കടലമാവ് – 1 കപ്പ്

കറിവേപ്പില, മല്ലിയില പുതിനയില ആവശ്യത്തിന്

പുളി, നാളികേരം ചിരകിയത്‌ – ആവശ്യത്തിന്‌

മുളക് പൊടി - 1 ടിസ്പൂണ്‍

എണ്ണ ആവശ്യത്തിന്‌

പാവ്‌ അല്ലെങ്കില്‍ ബ്രഡ് 5  എണ്ണം

ഉണ്ടാക്കുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ്‌ ഉടച്ചെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചെടുക്കുക. ഒരു പാനില്‍ ലേശം എണ്ണ ചൂടാക്കി കടുക്‌ പൊട്ടിക്കുക. ഇതിലേക്ക് നേരത്തെ ചതച്ച് വെച്ച ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കായം ഉപ്പ് എന്നിവ ചേര്‍ത്ത്‌ ഇളക്കുക. പിന്നീട് ഉടച്ച് വെച്ച ഉരുളക്കിഴങ്ങ് കറിവേപ്പില മല്ലിയില എന്നിവ ചേര്‍ത്ത്‌ വാങ്ങി വെച്ച് ചൂടാരിയത്തിനു ശേഷം ഉരുളകളാക്കി വെയ്ക്കുക. മറ്റൊരു പാത്രത്തില്‍ കടലമാവ് ഉപ്പ് മുളകുപൊടി എന്നിവ ആവശ്യത്തിനു വെള്ളം ചേര്‍ത്ത്‌ കുഴച്ചെടുക്കുക.(അരിമാവ് പാകത്തില്‍) അടുപ്പില്‍ വറുക്കാന്‍ ആവശ്യമായ എണ്ണ ചൂടാക്കാന്‍ വെക്കുക. നേരത്തെ ഉരുട്ടി വെച്ച ഉരുളകള്‍ കടലമാവില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക .


ഗ്രീന്‍ ചട്നി ഉണ്ടാക്കുന്ന വിധം.
   മല്ലിയില ,പുതിനയില, ഇഞ്ചി ,പച്ചമുളക്,ഉപ്പ് (ആവിശ്യത്തിന്) എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക.

കപ്പലണ്ടി /നിലക്കടല പൌഡർ ചട്നി
          അതിനുശേഷം നമുക്ക് കപ്പലണ്ടി /നിലക്കടല ചാടിനിയുണ്ടാക്കാം .ജീരകം ,മാങ്ങാപൗഡർ ,ഉപ്പ് ,കായം ,മുളകുപൊടി ,കപ്പലണ്ടി /നിലക്കടല  എല്ലാം ആവിശ്യത്തിന് മാത്രം .പാൻ ചുടാക്കി അതിലേക്ക് ജീരകം ഇട്ട് ചൂടാക്കുക പിന്നെ കപ്പലണ്ടി /നിലക്കടല ,കായം  എന്നിവ അതിലേക്ക് ഇട്ടു നല്ലതുപോലെ മൂപ്പിക്കുക അതിനുശേഷം എല്ലാകൂടി മിക്സിയിൽ ഇടുക ഒപ്പം മന്ഗപൗഡറും ഉപ്പും കൂടി നല്ലതുപോലെ മിക്സ് ചെയ്യുക .പൌഡർ ടൈപ്പ് ചട്നി റെഡി .
                 രണ്ടു ചട്നികളും ചൂടാക്കിയ പവിന്റെ അല്ലെങ്കില്‍  ബ്രഡ്‌ൻ്റെ   രണ്ടു ഭാഗത്ത് തേച്ചു അതിനിടയില്‍ വട വച്ച് ചൂടോടെ കഴിക്കാം.









No comments:

Post a Comment