
Snake Plant
ഇതു വളർത്തുവാൻ വളരെ എളുപ്പം ആണ് .അധികം പരിചരണം ആശ്യമില്ല .കിടപ്പുമുറിയിലും ഹാളിലും എല്ലാം ഈ ചെടി വളർത്താം .ഇതു ഏതു കാലാവസ്ഥയിലും വളരും .അതുപോലെ റൂമിനുളിലെ വായു ശുദ്ധികരിക്കുന്നു.
Aloe Vera
റൂമിൽ വളർത്തുവാൻ പറ്റിയ ഒരു ചെടിയാണ് 24 മണിക്കൂറും ഓക്സിജൻ
തരും ,അതുപോലെ
വായുവിനെ ശുദ്ധികരിക്കുകയും ചെയ്യും. ഭാഗ്യവും അതോടൊപ്പം പോസിറ്റീവ് എനര്‍ജിയും നല്‍കുന്ന
ചെടിയാണത്രെ കറ്റാര്‍വാഴ. രോഗങ്ങള്‍
ശമിപ്പിക്കാനും കറ്റാര്‍ വാഴയ്ക്ക് പ്രത്യേക കഴിവുണ്ട് സൂര്യപ്രകാശം നേരിട്ട്
ലഭിക്കുന്നിടത്ത് കറ്റാര്‍വാഴ വയ്ക്കാവുന്നതാണ്. കറ്റാര്‍വാഴ നടുമ്പോള്‍ ധാരാളം
വെള്ളമൊഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കറ്റാര്‍വാഴ
നട്ട ചട്ടിയില്‍ തങ്ങിനില്‍ക്കാതിരിക്കാനും ശ്രദ്ധവേണം. ഇത് ചെടി ചീയാന്‍ കാരണമാകും.

Lavender
ഈ ചെടിയും നമ്മുടെ മുറിക്കുളിലെ വായുവിനെ
ശുദ്ധികരിക്കുന്നു. അതുപോലെ സ്ട്രെസ് ലെവൽ തഴുത്തി കൊണ്ടുവരാനും സഹായിക്കുന്നു .

Jasmine
നമ്മൾ കേരളികർക്ക് ഏറ്റവും പ്രിയപ്പെട്ട
ചെടിയാണ് ഇതു . മുല്ലപ്പൂവിൻറെ മണം നമ്മുടെ മനസിൻറെ സമ്മർദ്ദം കുറക്കുന്നു. അതുപോലെ റൂമിൽ വളർത്തിയാൽ നല്ല ഉറക്കവും ലഭിക്കുന്നു. ബന്ധങ്ങളെ ദൃഢമാക്കാനും വ്യക്തികള്‍ക്കിടയിലെ പ്രണയത്തെ
ഉണര്‍ത്താനും മുല്ലയ്ക്ക് കഴിയും. മുല്ല വീടിന്റെ
അകത്താണ് വയ്ക്കുന്നതെങ്കില്‍ തെക്കുഭാഗത്തുള്ള ജനലിന് സമീപത്തും പൂന്തോട്ടത്തിലാണ്
മുല്ല നടുന്നതെങ്കില്‍ വടക്ക് കിഴക്ക് ഭാഗത്തുമാണ് നടേണ്ടത്.

Money Plant
പേരുപോലെ തന്ന് എല്ലാവരും
വിശ്വസിക്കുന്നതും അതുപോലെ തന്നയാണ്. അതിൻ്റെ സത്യാവസ്ഥ എനിക്ക് അറിഞ്ഞുകൂടാ
.പക്ഷെ ഈ ചെടി വീട്ടിൽ വളർത്തിയാൽ നല്ലതാണ് ,അത് വായു ശുദ്ധികരിക്കുന്നു ,ഫ്രഷ് വായു
നമ്മൾക്ക് ലഭിക്കുന്നു .ഇതിനും വലിയ പരിചരണവും ഒന്നു വേണ്ട .കാണാനും നല്ല രസം ആണ്
.പിന്നെ ചിലർ പറയുന്നു വീടിൻറെ തെക്കു കിഴക്കു മൂലയാണ് നല്ലത് എന്നു.

ലില്ലി
ഇംഗ്ലീഷുകാര്‍ ഈ ചെടിയെ പീസ് ലില്ലി
എന്നാണ് വിളിക്കാറ്. പേരു സൂചിപ്പിക്കും പോലെ തന്നെ വീട്ടില്‍ സമാധാനം നിറയ്ക്കാന്‍
ഈ ചെടികള്‍ക്ക് ആകുമത്രെ. ശാരീരികമായും മാനസികമായും ആത്മീയതയും ഉണര്‍വ്വും നല്‍കാനും
ഈ ചെടിയ്ക്ക് കഴിയും. വീടിന് പുറത്ത്
നിന്നും അകത്തേക്ക് വരുന്ന അശുദ്ധവായുവിനെ ശുദ്ധീകരിച്ച് വീട്ടില്‍ പുതിയ ഊര്‍ജ്ജം
നിറയ്ക്കാനും ഈ ചെടികള്‍ക്കാകും. വെളിച്ചം കുറഞ്ഞ
ഭാഗത്താണ് സാധാരണ ഈ ചെടികള്‍ വളരുക. സൂര്യപ്രകാശത്തേക്കാള്‍ നിഴലാണ് ഈ ചെടിയ്ക്ക്
ഏറെയിഷ്ടം അതുകൊണ്ട് തന്നെ വീടിന്റെയൊ ഓഫീസിന്റെയൊ മൂലയില്‍ ചെടി വളര്‍ത്താവുന്നതാണ്.
ലില്ലി നിങ്ങളുടെ കിടപ്പുമുറിയില്‍ വളര്‍ത്തിയാല്‍ നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കും.

റോസ്മേരി
നിങ്ങളുടെ വീടിനുള്ളില്‍ തങ്ങിനില്‍ക്കുന്ന
വിഷവായുവിനെ ശുദ്ധീകരിച്ച് മനസിനും ശരീരത്തിനും ഒരേ പോലെ സുഖം നല്‍കാന്‍ കഴിയുന്ന
ചെടിയാണ് റോസ് മേരി. റോസ്മേരിയുടെ
സുഗന്ധത്തിന് ഉത്കണ്ഠയെ ഇല്ലാതാക്കാനും തളര്‍ച്ചമാറ്റി നവോന്മേഷം നല്‍കാനുമുള്ള
കഴിവ് ഉണ്ട്. ഉറക്കമില്ലായ്മ ഇല്ലാതാക്കുന്ന റോസ്മേരിയുടെ സുഗന്ധത്തിന്
ഓര്‍മ്മ ശക്തിവര്‍ദ്ധിപ്പിക്കാനുള്ള കഴിവുമുണ്ട്. റോസ്മേരി
വീടിനുള്ളില്‍ സൂര്യപ്രകാശമുള്ള ഭാഗത്താണ് വയ്ക്കേണ്ടത്.

മുള
ആയിരക്കണക്കിന് വര്‍ഷങ്ങളായി ലോകത്തിന്റെ പല ഭാഗത്തും മുളയെ ഭാഗ്യത്തിന്റെയും
അഭിവൃദ്ധിയുടെയുമൊക്കെ ചിഹ്നമായി കരുതിപ്പോരുന്നു. ഫെങ്ഷുയി പ്രകാരം ലംബ രൂപത്തിലുള്ള മുളച്ചെടിയില്‍ മരത്തിന്റെ ഘടകമുണ്ടെന്നും
ഇത് ഊര്‍ജ്ജത്തെ ആഗിരണം ചെയ്യുമെന്നും വീടിനുള്ളില്‍ ഓജസ് നിറയ്ക്കുമെന്നും പറയുന്നു. ഒരു
ഗ്ലാസ് ബൗളില്‍, സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത വീടിന്റെ
ഏതെങ്കിലും ഒരു മൂലയിലാണ് മുള വയ്ക്കേണ്ടത്.

ജമന്തി
വിശുദ്ധിയെയും, ആത്മാര്‍ത്ഥതയെയും
സൂചിപ്പിക്കുന്ന ചെടിയാണ് ജമന്തി. അസുഖങ്ങളെ ശമിപ്പിക്കാന്‍ ജമന്തിക്ക് പ്രത്യേകം
കഴിവുണ്ടത്രെ വീടിനുള്ളില്‍ ശുദ്ധവായു നിറയ്ക്കാനും ഈ
ചെടിക്ക് കഴിയും. സമ്മര്‍ദ്ദങ്ങളെ ഇല്ലാതാക്കുന്ന ഈ ചെടിയെ പലരും ദീര്‍ഘായുസ്സിന്റെ
പ്രതീകമായും കാണുന്നു.

പന
ഒരു ചെടിച്ചട്ടിയില്‍ ഒരു കുഞ്ഞു പന നിങ്ങളുടെ വീട്ടിലൊ, ഓഫീസിലൊ ഉണ്ടെങ്കില്‍
പിന്നെ പേടിയ്‌ക്കേണ്ട അന്തരീഷത്തിലെ വിഷാംശമുള്ള വായുവിനെ ഈ പന ശുദ്ധീകരിച്ച് നവോന്മേഷം നിറയ്ക്കുന്നു.
No comments:
Post a Comment