Tuesday, March 20, 2018

ഇഡ്ഡലി




പച്ചരി- ഒരു ഗ്ലാസ്
പുഴുക്കലരി (ചോറ് വയ്ക്കുന്ന അരി)- ഒരുഗ്ലാസ്
ഉഴുന്ന് – മുക്കാല്‍ ഗ്ലാസ്
ഉലുവ – ഒരു ടേബിള്‍സ്പൂണ്‍
ചോറ്- ഒരു ഗ്ലാസ്

തയാറാക്കുന്ന വിധം:
                പച്ചരി, പുഴുക്കലരി, ഉഴുന്ന്, ഉലുവ എന്നിവ എട്ടു മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ വെവ്വേറെ കുതിര്‍ത്തു എടുക്കുക. നന്നായി അയഞ്ഞ പാകത്തില്‍ അരി അരച്ചെടുക്കുക. ഉഴുന്നും ഉലുവയും കൂടി ഒരുമിച്ചു വേറെ അരയ്ക്കുക. ചോറും വേറെയായി അരച്ച് വയ്ക്കുക. എല്ലാം കൂടി യോജിപ്പിച്ചു ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ഇഡ്ഡലി മാവിന്‍റെ അയവില്‍ കലക്കി എട്ടു മണിക്കൂര്‍ വയ്ക്കുക. ഇഡ്ഡലി ഉണ്ടാക്കാന്‍ നേരം ഇഡ്ഡലി തട്ടില്‍ അല്‍പ്പം എണ്ണ തടവി, മാവ് കോരി ഒഴിച്ച് ആവിയില്‍ നന്നായി വേവിക്കുക. വെന്തു കഴിഞ്ഞ് ഇറക്കിവച്ച് ഒരോന്നായി ഇളക്കിയെടുക്കുക. ചട്നിയോ സാമ്പാറോ കൂട്ടി ചൂടോടെ കഴിക്കാം.




കൂടുതൽ പാചകക്കുറപ്പുകൾക്ക് ,
നിങ്ങളുടെ പാചകങ്ങൾ പോസ്റ്റ് ചെയ്യാനും  face book group Add ആകൂ  
 Group Name - FOOD 'N' JUICE 
https://www.facebook.com/groups/1615269751855407/ 


                ഇഷ്ട്ടപ്പെട്ടാൽ..... blog ൻ്റെ side ഉള്ള "Follow" Button click ചെയ്യാൻ മറക്കരുത്.

No comments:

Post a Comment