Tuesday, April 10, 2018

ചക്ക അട




ആവശ്യമുള്ള സാധനങ്ങള്‍

അരിപ്പൊടി- അരക്കിലോ
ചക്ക വരട്ടിയത്‌-ആവശ്യത്തിന്‌
ഉപ്പ്‌- ഒരു നുള്ള്‌
ഏലയ്‌ക്ക- നാലെണ്ണം
തേങ്ങാക്കൊത്ത്‌- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
വെള്ളം- ആവശ്യത്തിന്‌.


തയാറാക്കുന്ന വിധം

അരിപ്പൊടിയില്‍ ഉപ്പും ചക്കവരട്ടിയതും ചേര്‍ത്തിളക്കി അട പരത്തുന്ന പരുവത്തില്‍ കുഴയ്‌ക്കുക. ഇതിലേക്ക്‌ ഏലയ്‌ക്കയും തേങ്ങാക്കൊത്തും ചേര്‍ക്കണം. ആവശ്യമെങ്കില്‍ വെള്ളവും ചേര്‍ത്ത്‌ ഒന്നുകൂടി കുഴയ്‌ക്കാം. വാഴയില കഷണമാക്കി അതില്‍ പാകത്തിനുള്ള മാവ്‌ വച്ച്‌ ഇത്‌ കൈ കൊണ്ട്‌ പരത്തണം. ശേഷം നെടുവെ മടക്കി ആവി കയറ്റി വേവിച്ചെടുക്കാം

No comments:

Post a Comment